ശബരിമലയിൽ കാണിക്കയിടരുത്; വിലക്കുമായി ആർഎസ്എസും ഹിന്ദു സംഘടനകളും

സ്വന്തം ലേഖകൻ

കൊച്ചി: ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തതിനു പിന്നാലെ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും എതിരെ ശക്തമായ പ്രചാരണവുമായി ആർഎസ്എസും ഹൈന്ദവ സംഘടനകളും. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ ഇനി മുതൽ കാണിക്ക ഇടരുതെന്നും, വഴിപാട് കഴിക്കരുതെന്നുമുള്ള നിർദേശമാണ് ഇപ്പോൾ ആർഎസ്എസ് നൽകുന്നത്. ശബരിമലയിൽ പോലും ഇനി മുതൽ വഴിപാട് കഴിക്കുകയോ, അപ്പവും അരവണയും വാങ്ങുകയോ ചെയ്യരുതെന്നും പ്രചാരണത്തിലുണ്ട്. സോഷ്യൽ മീഡിയ സൈറ്റുകളായ ഫെയ്‌സ്ബുക്കിലും, വാട്‌സ് അപ്പിലുമാണ് ഇപ്പോൾ ആർഎസ്എസും – ഹിന്ദു ഐക്യവേദിയും അടക്കമുള്ള സംഘടനകൾ പ്രചാരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കേരളത്തിലെ ഹൈന്ദവ ആരാധനാലയങ്ങളിലെ സമ്പത്ത് സർക്കാർ കൊള്ളയടിക്കുകയാണെന്ന പ്രചാരണവുമായാണ് ഇപ്പോൾ ആർഎസ്എസും, വിഎച്ച്പിയും, ഹിന്ദു ഐക്യവേദിയും അടക്കമുള്ള സംഘപരിവാർ സംഘടനകൾ രംഗത്ത് എത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ചു വ്യാപകമായ പ്രചാരണമാണ് ഇപ്പോൾ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിൽ നടത്താനായി ഹൈന്ദവ സംഘടനകൾ തയ്യാറെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ചു പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് വാട്‌സ് അപ്പ് പോസ്റ്റുകൾ ഇങ്ങനെ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വരുന്ന മണ്ഡലകാലത്ത് അയ്യപ്പഭക്തർ  (അല്പം മാറ്റങ്ങൾ വരുത്തി) ശബരിമല ദർശനം നടത്തണം.
മല കയറി, പതിനെട്ടാം പടി കയറി, ഭഗവാനെ കൺകുളിർക്കെ കണ്ട്, മനമുരുകി പ്രാർത്ഥിച്ച്, പ്രസാദം സ്വീകരിച്ച് തിരിച്ച് പോരുക.
ഒരു രൂപ പോലും കാണികക ഇടരുത് ഒരു വഴിപാടും കഴിക്കരുത്.
യഥാർത്ഥ ഭക്തന് ഇതിന്റെയൊന്നും ആവശ്യമില്ല.
കറുപ്പ് വസ്ത്രവും മാലയുമിട്ട്
41 ദിവസത്തെ വ്രതത്തോടെ അയ്യപ്പന് അഭിഷേകം ചെയ്യാൻ ഒരു നെയ്‌ത്തേങ്ങയും പരമ്പരാഗത ആചാരപ്രകാരമുള്ള കാണിപ്പണവും മാത്രമായി ശബരിമല ദർശനം നടത്തുക.

വഴിപാട് കഴിച്ചില്ല, ഭണ്ഡാരം ചാർത്തിയില്ല എന്ന് പറഞ്ഞ് ഒരു ഭഗവാനും നിങ്ങളെ ശിക്ഷിക്കില്ല. ഭഗവാന്  നിങ്ങളുടെ പണം ആവശ്യമില്ല.
(പണം നൽകിയാൽ കാര്യങ്ങൾ എളുപ്പം ചെയ്ത് തരുന്ന  സർക്കാർ ജീവനക്കാരനല്ല ഭഗവാൻ എന്നറിയുക)

ശബരിമലയിൽ മാത്രമല്ല മുഴുവൻ ഹിന്ദു ക്ഷേത്രങ്ങളിലും ഇത് പോലെ ദർശനം നടത്തുക.

പിന്നെ ഹിന്ദു ക്ഷേത്രങ്ങൾ രാഷ്ട്രീയ മുക്തമാക്കണമെന്ന് നമ്മൾ അലറി വിളിക്കേണ്ടി വരില്ല.

കാലിയായിക്കിടക്കുന്ന ഭണ്ഡാരപ്പെട്ടികൾ ആക്രിക്കച്ചവടക്കാർക്ക് തൂക്കി വിറ്റ്, ദേവസ്വം ബോർഡുകൾ പിരിച്ച് വിട്ട് രാഷ്ട്രീയക്കാരും സർക്കാരുദ്യോഗസ്ഥരുമൊക്കെ സ്ഥലം വിട്ടോളും.

പരമാവധി എല്ലാവരിലും ഇത് എത്തിക്കുക.

Top