തിരുവനന്തപുരം കൊലപാതകം: വ്യാജവീഡിയോയുമായി ബിജെപി വീണ്ടും; നടപടിയുമായി പൊലീസ്

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാജ വീഡിയോ പ്രചാരണവുമായി ബിജെപി നേതൃത്വം. ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തുന്നതെന്ന പേരിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മറ്റെവിടെയോ നടന്ന കൊലപാതകമാണ് തിരുവനന്തപുരത്തേതെന്ന പേരിൽ ഇപ്പോൾ പ്രചരിക്കുന്നതെന്നാണ് സൂചന.
നേരത്തെ കണ്ണൂരിൽ ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടപ്പോഴും ഇതേ രീതിയിൽ ആർഎസ്എസ് – ബിജെപി നേതൃത്വം വ്യാജ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തിൽ മുൻപുണ്ടായ സംഭവങ്ങളിലും അക്രമം പടരുന്ന നടപടിയാണ് ആർഎസ്എസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത് ഈ സാഹചര്യത്തിലാണ് ഇപ്പോൾ പ്രചരിപ്പിക്കുന്ന വീഡിയോയ്‌ക്കെതിരെ പൊലീസ് നടപടികൾ ശക്തമാക്കിയിരിക്കുന്നത്.
ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നു പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വീഡിയോ പ്രചരിപ്പിക്കുന്നതായി കരുതുന്ന വാട്‌സ് അപ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പൊലീസ് കർശനമായ നടപടികളിലേയ്ക്കു കടന്നത്. ഇതിനിടെ കൊല്ലപ്പെട്ട് ആർഎസ്എസ് നേതാവിന്റെ ശരീരത്തിൽ നാൽപത്തു വെട്ടുകളുണ്ടായിരുന്നു എന്ന രീതിയിലും സോ്ഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top