ഡല്‍ഹി: ഇനി നരേന്ദ്ര മോദി ഇന്ത്യ ഭരിക്കാന്‍ തിരികെ അധികാരത്തില്‍ വരില്ലെന്ന് ആര്‍എസ്എസും ഉറപ്പിച്ച് പറയുന്നു. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറുടെ പുതിയ ലേഖനത്തിലാണ് മോഡി സര്‍ക്കാര്‍ തിരികെ അധികാരത്തില്‍ എത്താന്‍ സാധ്യത ഇല്ലെന്ന് പ്രവചിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള രാഷ്ട്രീയ വിദഗ്ധന്‍ ജി ബി റെഡ്ഢിയുടെ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. അമിത് ഷായെയും മോദിയെയും ഇത് കുറച്ചൊന്നുമല്ല ബാധിച്ചത്.
ഈ വിജയം രാഹുല്‍ ഗാന്ധി മോദിക്കെതിരെ അടുത്ത തെരഞ്ഞെടുപ്പിലും ഉപയോഗിക്കുമെന്നാണ് ലേഖനത്തില്‍ പറയുന്നത്. വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി രാഹുല്‍ ഗാന്ധി മോഡി സര്‍ക്കാരിനെ കൂടുതല്‍ അമ്പരപ്പിക്കുമെന്നും ലേഖനം വ്യക്തമാക്കുന്നു.മോദിയും സംഘവും പ്രതിരോധത്തില്‍ ആവുമെന്നും തീവ്ര വലതു പക്ഷ വിഭാഗത്തില്‍ നിന്ന് ആഭ്യന്തര എതിര്‍പ്പ് നേരിടേണ്ടി വരുമെന്നും ഓര്‍ഗനൈസര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത ആറു മാസത്തേക്ക് ഭരണതകര്‍ച്ച ഉണ്ടാകുമെന്നും രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതാവസ്ഥ സൃഷ്ടിച്ച് തൂക്കു പാര്‍ലമെന്റ് ഉണ്ടാകാനാണ് സാധ്യത എന്നും ഓര്‍ഗനൈസര്‍ പ്രവചിക്കുന്നു.
പാര്‍ലമെന്റില്‍ മോഡി സര്‍ക്കാര്‍ കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിന് ഇരയാകും, ജനാധിപത്യത്തെയും ജനാധിപത്യ സംവിധാനങ്ങളെയും സംരക്ഷിക്കൂ എന്നാകും പ്രതിപക്ഷ മുദ്രവാക്യമെന്നും ഓര്‍ഗനൈസര്‍ വിലയിരുത്തുന്നു. റാഫേല്‍ ഇടപാട്, സിബിഐ പോര്, ഊര്‍ജിത് പട്ടേല്‍ രാജി, കര്‍ഷക ആത്മഹത്യ തുടങ്ങിയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉയരുമെന്നും ഓര്‍ഗനൈസര്‍ ചൂണ്ടിക്കാട്ടുന്നു. ശിവസേന സര്‍ക്കാരിനെ ആക്രമിക്കുക രാമക്ഷേത്ര വിഷയത്തില്‍ ആകുമെന്നും ഓര്‍ഗനൈസര്‍ പറയുന്നു.