അസഹിഷ്ണുത മാറ്റാന്‍ മോദിക്ക് കഴിയും;കരുതലൊടെ ആമിര്‍ ഖാന്റെ പ്രതികരണം.

ന്യൂഡല്‍ഹി: ഒരു ചെറിയ പ്രതികരണത്തിന് മുന്‍പ് വേണ്ടുവോളം ആമിര്‍ ഖാന്‍ അനുഭവിച്ചതാണ്.എത്രത്തോളം അസഹിഷ്ണുത ഉണ്ടെന്ന് രാജ്യം അന്ന് കാണുകയും ചെയ്തു.
അസഹിഷ്ണുതയെ കുറിച്ച് പറഞ്ഞതിന്റെ പേരില്‍ ബോളിവുഡ് താരം അമീര്‍ഖാന്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ചെറുതല്ല, ഇതിന്റെ പേരില്‍ പരസ്യക്കരാറുകളില്‍ നിന്നെല്ലാം അദ്ദേഹം പുറത്തായി. എന്തായാലും ഈ വിഷയത്തില്‍ വീണ്ടും പ്രതികരിച്ച് അമീര്‍ ഖാന്‍ രംഗത്തെത്തി. വിവാദത്തില്‍ ചാടാതിരിക്കാന്‍ അതീവ ശ്രദ്ധയോടെയാണ് അമീര്‍ വിഷയത്തില്‍ പ്രതികരിച്ചത്. സഹിഷ്ണുത നിറഞ്ഞ രാജ്യമാണ് ഇന്ത്യയെന്നും എന്നാല്‍ വിദ്വേഷം വളര്‍ത്തുന്നവരും ഇവിടെയുണ്ടെന്ന് അമീര്‍ പ്രതികരിച്ചു.

ഇന്ത്യയെ വിഭജിക്കണമെന്നതിനെക്കുറിച്ച് സംസാരിക്കുന്നവര്‍ എല്ലാ മത വിഭാഗങ്ങളിലുമുണ്ട്. നരേന്ദ്ര മോദിക്ക് മാത്രമേ അവരെ തടയാന്‍ സാധിക്കൂ. മോദി നമ്മുടെ പ്രധാനമന്ത്രിയാണ്. നാം അദ്ദേഹത്തോട് ഇതിനെക്കുറിച്ച് പറയണമെന്നും ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അമീര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. ആരും നിയമത്തിനു മുകളിലല്ല. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, വിദ്വേഷം വളര്‍ത്തുന്ന ചിലരും ഇവിടെയുണ്ട്. ഒരുപക്ഷേ ഞാന്‍ തെറ്റുകാരനല്ലായിരിക്കും. എന്നിട്ടും നമ്മുടെ പ്രധാനമന്ത്രി ഉത്കണ്ഠപ്പെടുന്നു. കാരണം സബ്കാ സാത് സബ്കാ വികാസ് (എല്ലാവരുടെയും കൂടെ, എല്ലാവര്‍ക്കും പുരോഗതി) എന്നതാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യംആമിര്‍ പറഞ്ഞു.

സുരക്ഷിതമില്ലായ്മയും അസഹിഷ്ണുതയും രാജ്യത്ത് വളര്‍ന്നുവരുന്നുവെന്നാണ് ഞാന്‍ മുന്‍പ് പറഞ്ഞത്. എന്നാല്‍ എന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്നു ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അസഹിഷ്ണുതയുണ്ടെന്നു പറയുന്നതും അസഹിഷ്ണുത വളര്‍ന്നുവരുന്നുണ്ടെന്നു പറയുന്നതും രണ്ടും രണ്ടാണെന്നും ആമിര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ മാറ്റിയാലും ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറായി താന്‍ തുടരുമെന്നും ആമിര്‍ പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ മാതൃരാജ്യമാണ് എന്റെ അമ്മ. അതൊരിക്കലും ഒരു ബ്രാന്‍ഡ് അല്ല. എന്റെ മാതൃരാജ്യത്തെ ഒരിക്കലും ഒരു ബ്രാന്‍ഡായി ഞാന്‍ കണ്ടിട്ടില്ല. മറ്റുള്ളവര്‍ക്ക് ഒരുപക്ഷേ അതൊരു ബ്രാന്‍ഡാകും, പക്ഷേ എനിക്ക് അങ്ങനെയല്ല. ഈ ദിവസം വരെ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറാണ് ഞാന്‍. സര്‍ക്കാര്‍ എന്നെ മാറ്റി നിര്‍ത്തിയാലും അത് അങ്ങനെതന്നെ ആയിരിക്കുമെന്നും ആമിര്‍ അഭിപ്രായപ്പെട്ടു.

Top