ഭാര്യയുമായുള്ള വഴക്ക് പരിഹരിച്ച് താരം പോയത് മോഡലിനൊപ്പം അന്തിയുറങ്ങാന്‍; പ്രശ്‌നത്തിലായി ബ്രിട്ടീഷ് താരം അമീര്‍ഖാന്‍

ബ്രിട്ടീഷ് ബോക്‌സറായ അമീര്‍ഖാന്‍ വീണ്ടും വിവാദത്തില്‍. വിവാദങ്ങളുടെ കളിത്തോഴനായ താരം ഭാര്യയുമായി പിണക്കത്തിലായിരുന്നു. ഈ പ്രശ്‌നങ്ങള്‍ തീര്‍ത്ത ഉടന്‍ തന്നെ താരം ലൈംഗീക തൊഴിലാളിക്കൊപ്പം അന്തിയുറങ്ങിയെന്നെന്നാണ് പുതിയ വാര്‍ത്ത.

താരത്തിന്റെ വ്യക്തിജീവിതം പ്രതിസന്ധിയില്‍ തന്നെയാണെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.വിവാഹേതര ബന്ധങ്ങളുടെ പേരില്‍ സമീപകാലത്ത് ഭാര്യ ഫാര്‍യല്‍ മഖ്ഡൂമുമായി കടുത്ത പ്രശ്‌നത്തിലാവുകയും അത് വേര്‍പിരിയലിന്റെ വക്കത്തെത്തുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 Speaking at 8.30am, Amir told Piers Morgan and Susanna Reid his 'little break' from Faryal had helped mend their relationship

തുടര്‍ന്ന് ഇരുവരും മാസങ്ങളോളം വെവ്വേറെ താമസിക്കുകയും പിന്നീട് വീണ്ടും പൊരുത്തപ്പെട്ട് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകുമായിരുന്നു. ഈ മാസം ആദ്യം ഭാര്യക്കൊപ്പം ഗുഡ്‌മോണിങ് ബ്രിട്ടന്‍ എന്ന ടിവി ഷോയില്‍ പങ്കെടുത്ത അമീര്‍ ഖാന്‍ താനും ഗര്‍ഭിണിയിയായ ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നായിരുന്നു സാക്ഷ്യപ്പെടുത്തിയിരുന്നത്.

തങ്ങള്‍ ഒരുമിച്ചാണ് കഴിയുന്നതെന്നും ഇരുവരും ഷോയില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പരിപാടി കഴിഞ്ഞ പാടെ അമീര്‍ തനിക്കൊപ്പം ലണ്ടനിലെ ഹോട്ടലില്‍ അന്തിയുറങ്ങിയെന്ന് വെളിപ്പെടുത്തി മോഡലായ സാന്‍ഡി ഹണ്ടര്‍ രംഗത്തെത്തിയതാണ് താരത്തിന്റെ ജീവിത്തതില്‍ വീണ്ടും പ്രശ്‌നത്തിന് കാരണമായിരിക്കുന്നത്.

എന്നാല്‍ തന്റെ വിവാഹ ജീവിതം നന്നായി മുന്നോട്ട് പോകുന്നുവെന്നാണ് മോഡലിന്റെ ഈ വെളിപ്പെടുത്തലിന് ശേഷവും അമീര്‍ അവകാശപ്പെടുന്നത്. നാഷണല്‍ ടെലിവിഷന്‍ അവാര്‍ഡ്‌സില്‍ സണ്‍ ദിനപത്രത്തോടായിരുന്നു ഖാന്‍ ചൊവ്വാഴ്ച രാത്രി ഈ അവകാശവാദം നടത്തിയത്.ഭാര്യ തന്നെ വളരെയധികം പിന്തുണക്കുന്നുവെന്നും സഹായിക്കുന്നുവെന്നും ഖാന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഭാര്യക്കൊപ്പം ഗുഡ്‌മോണിങ് ബ്രിട്ടന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം ഖാന്‍ തനിക്കൊപ്പം ലണ്ടനിലെ ഹോട്ടലിലേക്കാണ് വന്നതെന്നും അവിടെ വച്ച് ഖാന്‍ തന്നെ മസാജ് ചെയ്തിരുന്നുവെന്നാണ് ഗ്ലാമര്‍ മോഡലായ സാന്‍ഡി ഹണ്ടര്‍ വെളിപ്പെടുത്തിയിരുന്നത്.

 Sandy, 32, said: 'The minute we were alone in the lift, he pulled me against him and his hands were everywhere'

ഒരുമിച്ച് ലിഫ്റ്റില്‍ സഞ്ചരിച്ചപ്പോള്‍ അമീര്‍ തന്നെ വലിച്ചടുപ്പിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ കൈകള്‍ തന്റെ ദേഹത്തിലൂടെ സഞ്ചരിച്ചിരുന്നുവെന്നുമായിരുന്നു ഹണ്ടര്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം തങ്ങളുടെ വിവാഹ ജീവിതം വേര്‍പിരിയലിന്റെ വക്കിലെത്തിയത് എങ്ങനെയെന്ന് ഫാര്‍യല്‍ ടിവി ഷോയില്‍ വെളിപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഖാന്റെ മോഡലിനൊപ്പെ ചെലവഴിക്കാന്‍ പോയതെന്നത് കടുത്ത വിവാദമാണുണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ഖാന്റെ തെറ്റുകളൊക്കെ താന്‍ ക്ഷമിച്ചുവെന്നും തങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

Top