18 വർഷത്തെ ശത്രുതയ്ക്ക് വിരാമം. മാഞ്ചസ്റ്ററിലെ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ കെൽ ബ്രൂക് ആമിർ ഖാനെ ഇടിച്ചിട്ടു !!

ബ്രിട്ടീഷ് ബോക്സിങിലെ ഏറ്റവും വലിയ പോരാട്ടത്തിൽ കെൽ ബ്രൂക്കിന് ഉജ്വല വിജയം. 18 വർഷത്തെ ശത്രുതക്ക് അന്ത്യം കുറിച്ചു കൊണ്ട് കെൽ ബ്രൂക് ആമിർ ഖാനു മേൽ വിജയം നേടി.

അനുഭവസമ്പന്നരായ കടുത്ത ശത്രുക്കൾ ആയ താരങ്ങൾ തമ്മിൽ 18 വർഷത്തെ കണക്ക് ആണ് തീർക്കാൻ ഉണ്ടായിരുന്നത്. മത്സരത്തിന് മുമ്പ് ബ്രൂക്കിന്റെ ഗ്ലോവ്സിന് പ്രശ്നം ഉണ്ടായത് ഉൾപ്പെടെ റിംഗിന് പുറത്തും സംഭവ ബഹുലമായിരുന്നു മത്സരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാഞ്ചസ്റ്ററിലെ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ ആറു റൗണ്ട് പോരാട്ടത്തിന് ഒടുവിലാണ് ബ്രൂക് ആമിർ ഖാനു മേൽ ജയം നേടിയത്.

വെൽറ്റർവെയിറ്റിൽ വലിയ ശത്രുത ആണ് ഇരു ബ്രിട്ടീഷ് ബോക്സർമാരും തമ്മിലുള്ളത്. മുൻ ലോക ജേതാവ് ആയ ആമിർ ഖാന് മേൽ ജയം കാണാൻ ആയത് ബ്രൂക്കിന്‌ വലിയ നേട്ടമാണ്. ഈയടുത്ത് തന്നെ ആമിർ ഖാൻ തന്റെ ബോക്സിങ് കരിയറിൽ നിന്നു വിരമിക്കും എന്നാണ് സൂചനകൾ.

Top