ആർ.എസ്.എസ് പറഞ്ഞത് ആരും കേട്ടില്ല: ശബരിമലയിൽ റെക്കോർഡ് വരുമാനം

സ്വന്തം ലേഖകൻ

ശബരിമല: ക്ഷേത്രങ്ങളിലെ സ്വത്ത് മുഴുവൻ സംസ്ഥാന സർക്കാർ കോള്ളയടിക്കുകയാണെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയ ആർഎസ്എസിനും വലിയ തിരിച്ചടി. ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്നും, വഴിപാടുകൾ ബഹിഷ്‌കരിക്കണമെന്നുമുള്ള ആർഎസ്.എസ് ആ്ഹ്വാനം ജനം തള്ളി. നടതുറന്ന് 11 ദിവസം പിന്നിടുമ്പോൾ ശബരിമല നടവരവിൽ റെക്കോർഡ് വർദ്ധനയാണ് രേഖപ്പെടുത്തിരിക്കുന്നത്. മുൻ വർഷത്തേക്കാൾ 8.86 കോടി രൂപയാണ് അധികം ലഭിച്ചത്.
കഴിഞ്ഞ വർഷം ഇതേസമയം 33.09 കോടി രൂപയാണ് ലഭിച്ചതെങ്കിൽ ഇത്തവണ 41.95 കോടി രൂപയായി ഉയർന്നു. 18.17 കോടി രൂപയുടെ അരവണയും 3.06 കോടി രൂപയുടെ അപ്പവും വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇത് യഥാക്രമം 13.61 കോടിയും 2.70 കോടി രൂപയുമായിരുന്നു. കാണിക്ക 11.31 കോടിയിൽ നിന്ന് 14.30 കോടിയിലേക്ക് ഉയർന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്നദാന സംഭാവനയിലാണ് ശ്രദ്ധേയമായ മറ്റൊരു വർദ്ധന 23.33 ലക്ഷത്തിൽ നിന്ന് 59. 46 ലക്ഷത്തിലേക്ക് ഉയർന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഭക്തർ എത്തുന്നതോടെ വരുമാനത്തിലും വർധനവുണ്ടാമെന്നാണ് ദേവസ്വം ബോർഡ് വിലയിരുത്തൽ.

Top