ആര്‍എസ്എസുകാരന്റെ കൊലപാതകം: മാധ്യമങ്ങളിലൂടെ ആക്രമണ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് പൊലീസ്. മുഖ്യപ്രതികള്‍ കസ്റ്റഡിയില്‍; വാഹനങ്ങളും പിടിച്ചെടുത്തു

തിരുവനന്തപുരം : തിരുവനന്തപുരത്ത് നടന്ന ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാജ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാജ വീഡിയോ പ്രചരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലെ ഇത്തരം നടപടികള്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. പ്രകോപനപരമായ ദൃശ്യങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. പലയിടത്തും പ്രതിഷേധങ്ങളെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചു.
തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ പൊലീസ് പിടികൂടി. പ്രധാന പ്രതിയായ മണിക്കുട്ടന്‍ ഉള്‍പ്പെടെ ആറുപേരെയാണ് പൊലീസ് പിടികൂടിയത്. അക്രമികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന മൂന്ന് ബൈക്കുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരം കളളിക്കാടിന് സമീപം പുലിപ്പാറയില്‍ നിന്നാണ് ബൈക്കുകള്‍ കസ്റ്റഡിയില്‍ എടുത്തത്. ഗിരീഷ്, മണിക്കുട്ടന്‍, പ്രമോദ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. ഇവരടക്കം ആറുപേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ മണിക്കുട്ടന്‍ കാപ്പാ നിയമപ്രകാരം ജയിലിലായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു ആര്‍എസ്എസ് ശാഖ കാര്യവാഹക് ആയിരുന്ന രാജേഷ് കൊല്ലപ്പെടുന്നത്. ബൈക്കിലും ഓട്ടോറിക്ഷയിലുമായെത്തിയ 15 അംഗ സംഘമാണ് ആക്രമണം നടത്തിയത്. രാത്രി ഒൻപത് മണിയോടെ ഇടവക്കോട് രാത്രി ശാഖയിൽ പോയ ശേഷം നടന്നാണ് രാജേഷ് സാധനം വാങ്ങാനായി വീട്ടിനു സമീപത്തെ വിനായക നഗറിലെ കടയിലെത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. വീട് സമീപത്താസാധനം വാങ്ങി കടക്കാരന് പൈസകൊടുത്തുമടങ്ങുന്നതിനിടെയാണ് പതിനഞ്ചോളം വരുന്ന സംഘം രാജേഷിനെ വെട്ടി കൊലപ്പെടുത്തിയത്.വെട്ടേറ്റു വീണതോടെ കൈയ്യിലുണ്ടായിരുന്ന പാൽ ഉൾപ്പെടെയുള്ള സാധങ്ങൾ തെറിച്ചുവീണു. മരപ്പണിയാണ് രാജേഷിന്റെ ഉപജവനമാർഗം. റീനയാണ് ഭാര്യ സ്ക്കൂൾ വിദ്യർത്ഥികളായ ആദിത്യൻ,അഭിഷേക് എന്നിവർ മക്കളാണ്. ഒരാഴ്ച്ച മുൻപ് രാജേഷിന്റെ വീട്ടിനു സമീപത്തുള്ള ബന്ധുവിന്റെ വീട് മണിക്ഠനെന്ന ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിൽ ആക്രമിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.കേസ് ഒതുക്കിതീർക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം മുൻപ് ഇവർ സമീപിച്ചെങ്കിലും രാജേഷ് വഴങ്ങിയില്ലെന്നും നാട്ടുകാർ പറയുന്നു.
വിനായക നഗറിലെ ഗൗരി സ്റ്റോർ കടയുടെ മുന്നിലിട്ടാണ് സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകളായ മണിക്കുട്ടന്റെ നേതൃത്വത്തില്‍ പ്രജീത്ത്, എബി, സിബി, അഖില്‍ എന്നിവരടങ്ങുന്ന സംഘം ആക്രമിച്ചത്. സ്ഥലത്ത് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചശേഷം അക്രമിസംഘം രാജേഷിനെ വെട്ടുകയായിരുന്നു. ബൈക്കിലും ഓട്ടോയിലുമെത്തിയ പതിനഞ്ചംഗ സംഘം ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രാജേഷിന്റെ കൈവെട്ടിമാറ്റി സമീപത്തെ പുരയിടത്തില്‍ എറിഞ്ഞത്. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പത്തരയോടെ മരണമടഞ്ഞു.രാജേഷിന്റെ ശരീരത്തില്‍ നാല്‍പതിലേറെ വെട്ടുകളുണ്ട്.വലതു കൈ വെട്ടി മാറ്റി അടുത്ത പറമ്പിലേയ്ക്ക് വലിച്ചെറിഞ്ഞു. ഇരുകാലുകളില്‍ ഉള്‍പ്പെടെ ശരീരത്തിലും നാല്‍പതോളം വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ശ്രീകാര്യം പോലീസാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്നും സ്വകാര്യ ആശിപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി പത്തരയോടു കൂടി രാജേഷിന് അന്ത്യം സംഭവിച്ചു.
ഇയാളുടെ രണ്ട് കാലുകള്‍ക്കും ഇടതു കൈയ്യിലുമായി ആഴത്തിലുള്ള മുറിവുകളും മൊത്തം നാല്‍പതോളം വെട്ടുകളും ശരീരത്തില്‍ ഉള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തിന് പിന്നില്‍ സിപിഐഎമ്മിന്റെ അക്രമരാഷ്ട്രീയമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. സംഭവം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന്് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവധ ഭാഗങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നഗരത്തില്‍ വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും അക്രമസംഭവം ഉണ്ടായിരിക്കുന്നത്.അതേസമയം ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രസ്താവനയില്‍ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാവാം അക്രമത്തില്‍ കലാശിച്ചത് എന്ന് കരുതുന്നതായും നാഗപ്പന്‍ പറഞ്ഞു.കടയുടെ മുന്നിലിട്ട് യുവാവിനെ വെട്ടിയ സംഘം കൈ വെട്ടിയെടുത്ത് അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. ഇരുകാലുകളിലും ശരീരത്തിലും വെട്ടേറ്റ് കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ ശ്രീകാര്യം പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top