സിദ്ധുവും കോൺഗ്രസ് വിടുന്നു ?കോൺഗ്രസ് ഇന്ത്യയിൽ നിന്നും തുടച്ചു നീക്കപ്പെടുന്നു !സിദ്ധുവിനെ ആംആദ്മിയിൽ എത്തിക്കാൻ ശ്രമിച്ച് പ്രശാന്ത് കിഷോര്‍.

ന്യുഡൽഹി:രാജ്യത്ത് കോൺഗ്രസ് സംപൂർണ്ണ തകർച്ചയിൽ ആണ് .അതിന്റെ ആഴവും പരപ്പും ഓരോ ദിനവും കൂടുകയാണ് .വോട്ടർമാർക്ക് കോൺഗ്രസിൽ വിശ്വാസം ഇല്ലാതായിക്കഴിഞ്ഞു .ഇനി ഒരു തിരിച്ചുവരവി തന്നെ സംശയത്തിലാണ് .നേതാക്കളും കോൺഗ്രസിൽ നിന്നും കൊഴിഞ്ഞു പോവുകയാണ് .രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന പ്രിയങ്ക ഗാന്ധിയും താമസിക്കുന്ന ഡൽഹിയിലെ നിയമ സഭ സീറ്റുകളിൽ പോലും ഒരു ചലനവും ഉണ്ടാക്കാൻ അകഴിയാത്ത കോൺഗ്രസ് എങ്ങനെ രാജ്യത്ത് ചലനം ഉണ്ടാക്കും എന്നാണ് ചോദ്യം ഉയരുന്നത് .


അതേസമയം ദല്‍ഹിയിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ സംഘടന പ്രവര്‍ത്തനം സജീവമാക്കാന്‍ തീരുമാനിച്ച് ആംആദ്മി പാര്‍ട്ടി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നീടുള്ള നാളുകളില്‍ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ജീവമായി മാറി തീര്‍ന്നിരുന്നു. നേതാക്കള്‍ തമ്മിലുള്ള ഉള്‍പ്പോര്, പിളര്‍പ്പ് എന്നിവയായിരുന്നു പഞ്ചാബിലെ ആംആദ്മി പാര്‍ട്ടിയെ ബാധിച്ചത്. ഇതില്‍ നിന്ന് മടങ്ങിവരാനാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് ഒരു മൂന്നാം ശക്തിയാവാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. വ്യത്യസ്ത വിമത ഗ്രൂപ്പുകളെ പാര്‍ട്ടിയിലേക്ക് മടക്കികൊണ്ടു വരാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വിമത എം.എല്‍.എമാരുടെ ഒരു വിഭാഗത്തെ നയിക്കുന്ന കന്‍വാര്‍ സന്ധു എം.എല്‍.എ പാര്‍ട്ടിയുമായി വീണ്ടും യോജിച്ച് പോവാനുള്ള സന്നദ്ധത അറിയിച്ചു കഴിഞ്ഞു.

മുന്‍ മന്ത്രിയും നിലവില്‍ കോണ്‍ഗ്രസ് എം.എല്‍.എയുമായ നവജ്യോത് സിംഗ് സിദ്ധുവിനെ ആംആദ്മി പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതിന് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ടീം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് പഞ്ചാബില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം ഈ റിപ്പോര്‍ട്ടുകളോട് സിദ്ധു പ്രതികരിച്ചിട്ടില്ല.ദല്‍ഹിയിലെ പരാജയം പഞ്ചാബ് ബി.ജെ.പിയെയും ബാധിച്ചു. പഞ്ചാബില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണമെന്ന ബി.ജെ.പി ആഗ്രഹത്തിന്റെ കടയ്ക്കലിലാണ് ഇപ്പോള്‍ കത്തിവീണിരിക്കുന്നത്.

ദല്‍ഹിയിലെ പരാജയം പഞ്ചാബ് ബി.ജെ.പിയെയും ബാധിച്ചു. പഞ്ചാബില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണമെന്ന ബി.ജെ.പി ആഗ്രഹത്തിന്റെ കടയ്ക്കലിലാണ് ഇപ്പോള്‍ കത്തിവീണിരിക്കുന്നത്.പഞ്ചാബില്‍ കഴിഞ്ഞ തവണ ആകെയുള്ള 117 സീറ്റില്‍ 23 സീറ്റുകളിലാണ് ബി.ജെ.പി മത്സരിച്ചത്. 117ല്‍ പകുതി സീറ്റുകള്‍ ബി.ജെ.പിക്ക് നല്‍കണമെന്ന് ചില ബി.ജെ.പി നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു.പൗരത്വ നിയമത്തെ ചൊല്ലി അകാലിദളും ബി.ജെ.പിയും തമ്മില്‍ അകല്‍ച്ച രൂപപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ദല്‍ഹിയിലെ നാല് സിഖ് ഭൂരിപക്ഷ മണ്ഡലങ്ങളില്‍ അകാലിദള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവസാന നിമിഷം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയായിരുന്നു.

Top