ആയുധംവെച്ച് കീഴടങ്ങണമെന്ന് റഷ്യ !! തിരിച്ചടിച്ച് യുക്രൈന്‍, റഷ്യന്‍ വിമാനം വെടിവെച്ചിട്ടു !!

ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കരുതെന്ന് യുക്രൈന് പുടിന്റെ മുന്നറിയിപ്പ്. ആയുധംവെച്ച് കീഴടങ്ങാനാണ് യുക്രൈന്‍ സൈനികര്‍ക്ക് പുതിന്റെ താക്കീത്. എന്നാല്‍ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് യുക്രൈന്‍.
സൈനിക നടപടിക്ക് പുടിന്‍ അനുമതി നല്‍കി മിനിറ്റുകള്‍ക്കുളളിലാണ് റഷ്യ യുക്രൈനില്‍ വ്യോമാക്രമണം നടന്നത്.

റഷ്യയുടെ ആക്രമണത്തിന് പിന്നാലെ യുക്രൈന്‍ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചിട്ടുണ്ട്.യുക്രൈനിലെ വിവിധ മേഖലകളില്‍ റഷ്യ വ്യോമാക്രമണം നടത്തുകയാണ്. ബെല്‍ഗോര്‍ഡ് പ്രവിശ്യയിലും കീവിലും കാര്‍ക്കിവിലും ക്രമറ്റോസ്‌കിലും വന്‍ സ്‌ഫോടനങ്ങളാണ് നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റഷ്യന്‍ പോര്‍വിമാനങ്ങള്‍ മിസൈലുകള്‍ വര്‍ഷിക്കുന്നത് തുടരുകയാണ്. ഒരു റഷ്യന്‍ വിമാനം യുക്രൈന്‍ വെടിവെച്ചിട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ടാങ്കുകളും വലിയ ആയുധങ്ങളും വഹിക്കുന്നതിനു ഉപയോഗിക്കുന്ന സൈനികവാഹനങ്ങള്‍ ഉള്‍പ്പടെ യുക്രൈന് 40 കിലോമീറ്റര്‍ ചുറ്റളവില്‍ അണിനരന്നിട്ടുണ്ട്. രണ്ടര ലക്ഷത്തോളം റഷ്യന്‍ സൈനികരാണ് യുക്രൈനെ വളഞ്ഞിട്ടുള്ളത്.
റഷ്യന്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു.

യുക്രൈന്‍ കീവ് വിമാനത്താവളം ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. റഷ്യ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് കീവ് വിമാനത്താവളം ഒഴിപ്പിക്കാന്‍ യുക്രൈന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. മലയാളികള്‍ അടക്കം യുക്രൈനില്‍ കുടുങ്ങിയിരിക്കുകയാണ്.

യുക്രൈനെതിരെ റഷ്യ പ്രഖ്യാപിച്ച യുദ്ധത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ഈ യുദ്ധത്തിന് റഷ്യ മാത്രമായിരിക്കും ഉത്തരവാദികളെന്ന് ബൈഡന്‍ പറഞ്ഞു. വലിയ ദുരന്തമാണ് വരാന്‍ പോകുന്നത്. ഒരുപാട് പേരുടെ ജീവന്‍ നഷ്ടമാകുമെന്നും ബൈഡന്‍ പറഞ്ഞു.

റഷ്യയുടെ ആക്രമണം പ്രകോപനമില്ലാത്തതും നീതികരിക്കാനാവാത്തതുമാണെന്നാണ് ബൈഡന്‍ പറയുന്നത്. റഷ്യക്കെതിരെ തിരിച്ചടിക്കുമെന്നും ജോ ബൈഡന്‍. അന്താരാഷ്ട്ര സമൂഹം റഷ്യയെ നിലയ്ക്ക് നിര്‍ത്തുമെന്നും ബൈഡന്‍ പറഞ്ഞു.

Top