തിരുവനന്തപുരം: താൻ 15 വയസുവരെ ആർ.എസ്.എസ് ശാഖയില്‍ പോയിട്ടുണ്ട് എന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള.നേതാക്കളുടെ ആർ.എസ്.എസ് ബന്ധത്തെച്ചൊല്ലി കോൺഗ്രസ് – സി.പി.എം തർക്കം. ഇതിനിടെ താൻ ആർ.എസ്.എസുകാരനായിരുന്നെന്ന വീക്ഷണം ലേഖനത്തിന് മറുപടിയുമായി എസ്. രാമചന്ദ്രൻ പിള്ള രംഗത്തെത്തിയത് . 15 വയസുവരെ ആർഎസ്എസ് ശാഖയില്‍ പോയിരുന്നുവെന്നാണ് എസ്.രാമചന്ദ്രന്‍പിള്ള വ്യക്തമാക്കിയിരിക്കുന്നത്.
15 വയസുവരെ ആർഎസ്എസ് ശാഖയില്‍ പോയിരുന്നെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത് 18 ാം വയസിലാണെന്നും എസ്.ആർ.പി വ്യക്തമാക്കി ഇപ്പോള്‍ ഇത് ചര്‍ച്ചയാക്കുന്നത് അനാവശ്യ വിവാദമുണ്ടാക്കി കോവിഡ് പ്രതിരോധത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണെന്നും എസ്.ആർ.പി പറഞ്ഞു.
ശാഖയിൽ പോയിരുന്നു എന്നു പറയുന്നതിൽ സന്തോഷമെയുള്ളൂ. പിന്നീട് ആർഎസ്എസ് നയ സമീപനങ്ങൾ മനസിലാക്കി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കുകയായിരുന്നു. ദൈവവിശ്വാസം ഉപേക്ഷിക്കുകയും പതിനെട്ടാമെത്തെ വയസിൽലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം എടുത്തതെന്നും എസ്.ആർ.പി വ്യക്തമാക്കി.
അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസിലെ സര്‍സംഘചാലകനെന്ന് വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ആര്‍എസ്എസുകാരേക്കാള്‍ അവരുടെ കുപ്പായമണിയുന്നത് ചെന്നിത്തലയാണ്. ചെന്നിത്തലയുടെ പിതാവ് ആര്‍എസ്എസ് അനുഭാവിയാണെന്നും കോടിയേരി ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ ആരോപിച്ചു. എന്നാല്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.ആര്‍.പി ആര്‍.എസ്.എസുകാരനാണെന്ന യാഥധാർഥ്യം മറച്ചുവച്ചാണ് ദേശാഭിമാനി ചാരിത്ര പ്രസംഗം നടത്തുന്നതെന്ന് വീക്ഷണം തിരിച്ചടിച്ചു. കായംകുളം പുളിക്കണക്ക് ആർഎസ്എസ് ശാഖയിലെ ശിക്ഷകായിരുന്നു എസ്ആര്‍പിയെന്ന ജന്മഭൂമിലേഖനത്തെ ഉദ്ധരിച്ച് വീക്ഷണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.