തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ നാലാം ദിവസവും സഭ സ്തംഭിച്ചു. ശബരിമല വിഷയം തന്നെയാണ് ഇന്നും സഭയില്‍ ചര്‍ച്ചാവിഷയം. പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്‌പോര് നടന്നു. ശബരിമലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിയമസഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്നും സഭാ നടപടികളുമായി സഹകരിക്കുമെന്നും പ്രഖ്യാപിച്ച് കൊണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ പ്രസംഗം തുടങ്ങിയത്.
സമരം പുറത്ത് കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നിയമസഭാ കവാടത്തിന് മുന്നില്‍ എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, ഡോ.എസ്.ജയരാജന്‍ എന്നിവര്‍ സത്യാഗ്രഹം ഇരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഇതിന് മറുപടിയുമായി എഴുന്നേറ്റ മുഖ്യമന്ത്രി പരിഹാസ രൂപേണയാണ് പ്രതികരിച്ചത്. വൈകിവന്ന വിവേകമാണെങ്കിലും ബി.ജെ.പിയെ സഹായിക്കുന്ന കാര്യമാണ് യു.ഡി.എഫ് സമരമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
വാക്‌പോര് തുടര്‍ന്നതോടെ സഭ സംഘര്‍ഷത്തിലേക്ക് നീങ്ങി. അംഗങ്ങള്‍ ഇരിപ്പിടങ്ങളിലേക്ക് മടങ്ങണമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചെങ്കിലും ആരും പിന്മാറാകാന്‍ തയ്യാറാകാത്തതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. ഇത് തുടര്‍ച്ചയായ നാലാം ദിവസമാണ് ശബരിമല വിഷയത്തിലെ പ്രതിപക്ഷ ബഹളം കാരണം സഭ പിരിയുന്നത്.