അയ്യപ്പഭക്തന്‍റെ നെഞ്ചിൽ പൊലീസുകാരന്‍ ചവിട്ടുന്ന വ്യാജചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

ആലപ്പുഴ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ വ്യാജചിത്രം പ്രചരിപ്പിച്ചതിന് ആർഎസ്എസ് പ്രവർത്തകനെ മാന്നാർ പൊലീസ് അറസ്റ്റു ചെയ്തു. മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയിൽ രാജേഷ് ആർ.കുറുപ്പാണ് അറസ്റ്റിലായത്. ഇയാളെ ജാമ്യത്തിൽ വിട്ടു. രാജേഷ് ആർ കുറുപ്പിനെ സിഐ ജോസ് മാത്യുവാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ്.ശരത്ബാബു ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

സംഭവം വിവാദമായതോടെ ഫെയ്സ്ബുക്കിൽനിന്നു ചിത്രങ്ങൾ അപ്രത്യക്ഷമായിരുന്നു. ശബരിമലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിക്കാൻ ചിത്രമെടുത്തു പോസ്റ്റ് ചെയ്തതാണെന്നും വിവാദമായപ്പോൾ പിൻവലിച്ചെന്നും രാജേഷ് പൊലീസിനോടു പറഞ്ഞു. രാജേഷിന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു പരിശോധനയ്ക്കായി സൈബർ സെല്ലിനു കൈമാറി. കേരള പൊലീസ് ആക്ട്, അപകീർത്തിപ്പെടുത്തൽ, സമുദായ സംഘർഷം സൃഷ്ടിക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തത്.rss fake

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുമുടിക്കെട്ടും അയ്യപ്പ വിഗ്രഹവുമായി നിൽക്കുന്ന അയ്യപ്പഭക്തന്‍റെ നെഞ്ചിൽ പൊലീസുകാരന്‍ ചവിട്ടുന്ന ചിത്രവും കഴുത്തിനു നേരെ അരിവാൾ പിടിച്ചിരിക്കുന്ന മറ്റൊരു ചിത്രവുമാണ് ഫേയ്സ്ബുക്കിൽ രാജേഷ് പ്രചരിപ്പിച്ചത്. മധു കൃഷ്ണ എന്ന സുഹൃത്ത് ഒരു ഫോട്ടോ ഷൂട്ടിന്‍റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് ഇവ എന്ന വിശദീകരണത്തോടെയായിരുന്നു ചിത്രം പ്രസിദ്ധീകരിച്ചത്. രാജേഷ് കുറുപ്പ് തന്നെയാണ് ഫോട്ടോ ഷൂട്ടിൽ ശബരിമല തീർത്ഥാടകനായി അഭിനയിച്ചിരിക്കുന്നതും. സംഭവം വിവാദമായതോടെ ഫേയ്സ്ബുക്കിൽ നിന്ന് രാജേഷ് ചിത്രങ്ങൾ പിൻവലിച്ചിരുന്നു.

ശബരിമല വിഷയത്തിൽ പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കുന്നതിനായാണ് ഇത്തരത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചത്. എന്നാൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് വിവാദമായപ്പോൾ പിൻവലിക്കുകയായിരുന്നുവെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. രാജേഷിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയും പിന്നീട് പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറുകയും ചെയ്തു. കേരള പൊലീസ് ആക്ട്, അപകീർത്തിപ്പെടുത്തൽ, സമുദായ സംഘർഷം സൃഷ്ടിക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

Top