നല്ലോണം കേട്ടോളണം..അടി എവിടെ നിന്ന് വന്നാലും വാങ്ങാന്‍ തയ്യാറായി വേണം പോകാന്‍, അയ്യായിരം കുലസ്ത്രീകള്‍ ഇറങ്ങുന്നുണ്ടെന്ന് കേട്ടു: ലക്ഷ്മി രാജീവ്

തിരുവനന്തപുരം: ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് പറഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ വലിയ സംഘര്‍ഷമാണ് ഉണ്ടായത്. ഈ വിഷയത്തില്‍ പലപ്രമുഖരും പ്രതികരിച്ചു. എഴുത്തുകാരി ലക്ഷ്മി രാജീവിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും ചര്‍ച്ചയായി. താന്‍ യുവതിയായിരുന്നപ്പോള്‍ അയ്യായിരം രൂപ തന്ത്രി കണ്ഠര് രാജീവര്‍ക്ക് നല്‍കി ശബരിമല ദര്‍ശനം നടത്തിയിരുന്നെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.ഇപ്പോള്‍ വീണ്ടും സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മി രാജീവ്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലക്ഷ്മി വീണ്ടും പ്രതികരണവുമായി എത്തിയത്. അടി എവിടെ നിന്ന് വന്നാലും വാങ്ങാന്‍ തയ്യാറായി വേണം പോകാന്‍. -ലക്ഷ്മി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. അയ്യായിരം കുലസ്ത്രീകള്‍ ഇറങ്ങുന്നു എന്ന് കേട്ടു ഇവരും തല്ലുകൊള്ളുമെന്നാണ് ലക്ഷ്മിയുടെ മുന്നറിയിപ്പ്.

ലക്ഷ്മി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ശബരിമലയിലെ ശരണം വിളിക്കാരെ പോലീസ് അടിച്ചായിരുന്നോ , ഈയിടെ പരിചയപ്പെട്ട ഒരു മുസ്ലിം പോലീസു കാരനോട് ചോദിച്ചു.

അടിച്ചു കാണും മാഡം . സ്വാമീടെ ഹരിവരാസനം പാടിക്കളഞ്ഞു മാഡം അവറ്റകള് , ഉമ്മച്ചിയാണേ എന്റെ കൈയില്‍ കിട്ടിയെങ്കിലും അടിച്ചേനെ. അത് കേട്ട് കരച്ചില് വന്നിട്ടുണ്ട് മാഡം , ചെറുതിലേയും , ഡ്യൂട്ടി സമയത്തും.

?ഇതാണ് കേരളം. ക്രിസ്ത്യാനി അയ്യപ്പനെ പാടി ഉറക്കുന്ന ഹരിവരാസനം. അടി എവിടെ നിന്ന് വന്നാലും വാങ്ങാന്‍ തയ്യാറായി വേണം പോകാന്‍.

അയ്യായിരം കുലസ്ത്രീകള്‍ ഇറങ്ങുന്നു എന്ന് കേട്ടു . നല്ലോണം കേട്ടോളണം.?

lekshmy rajeev fb post

Top