തൃപ്തി ദേശായി ഇന്ന് മലകയറും?വന്‍ സംരക്ഷണം ഒരുക്കി പോലീസെന്നും ഇന്നുതന്നെ മലകയറുമെന്നും സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍. തൃപ്തി ദേശായി ശബരിമല ഭക്തരുടെ മനസിനെ മുറിവേല്‍പ്പിമോ

കോട്ടയം :തൃപ്തി ദേശായി ഇന്ന് മലകയറും !..തൃപ്തി ശബരിമലക്ക അടുത്ത് എത്തി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്. അയ്യപ്പ ഭക്തരുടെ മുഴുവന്‍ മനസിനെയും മുറിവേല്‍പ്പിക്കുന്നതാണ് ഈ വാര്‍ത്ത. നിലവില്‍ തൃപ്തി ദേശായി ഗുരുവായുരിലാണ് ഉള്ളത് അവിടെനിന്നാണ് ശ ബരിമലയിലേക്ക് പുറപ്പെടുന്നതെന്നാണ് റി്‌പ്പോര്‍ട്ടുകള്‍. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഈ വാര്‍ത്ത വ്യാപകമായി പ്രചരിക്കപ്പെടുകയാണ്. വന്‍ പോലീസ് സന്നാഹത്തോടെയാകും തൃപ്തി ദേശായി മലകയറാന്‍ എന്നുന്നതെന്നാണ് റിപ്പോര്‍ട്ട്.ഇങ്ങനെയാണ് സോഷ്യൽ മീഡിയായി പ്രചരിക്കുന്നത് :…

”എല്ലാഅയ്യപ്പഭക്തന്മാരുടേയു०അറിവിലേക്ക് പ്‌തി ദേശായി ശബരിമലകയാറാൻ പോകുന്നു…. …. ഇന്ന് 18-10-2018 രാത്രി കയാറാനാണ് പ്ലാൻ…. സർക്കാരിന്റെ അഭിമാന പ്രശ്നം ആയതിനാൽ 5000 പോലീസുകാരെആണ് ഏർപ്പാടക്കിയിരിക്കുന്നത്…തൃപ്തി ദേശയായി ഗുരുവായൂരിൽഎത്തി. police പ്രൊട്ടക്ഷനിൽഇന്ന് രാത്രിപമ്പയിൽഎത്തു०…confirm ആണ് ഇന്ന് രാത്രി തന്നെമല കേറും ..രാത്രി10.30ന്ളാഹയിൽഎത്തി..”

ഇതിനായി പോലീസിന്റെ ശക്തമായ സുരക്ഷ ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്തായിലും ഭക്തതുടെ മനസിനെ മുറിവേല്‍പ്പിക്കാല്‍ തൃപ്തി ശബരിമലയില്‍ എത്തുമ്പോള്‍ വന്‍ രീതിയിലുള്ള പ്രതിഷേധം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു സംഘര്‍ഷം കൂടി ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഈ സംഭവത്തോടെ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലിംഗവിവേചനത്തിനെതിരെ പോരാടുന്ന തൃപ്തി ദേശായി ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ്. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീപ്രവേശനം നേടിയെടുക്കുന്നതില്‍ മുന്‍ നിരയിലുണ്ടായിരുന്ന വ്യക്തിയാണിവര്‍.സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി ഉത്തരവിട്ട ഉടന്‍ തന്നെ ശബരിമല ദര്‍ശനത്തിനെത്തുമെന്നു പ്രഖ്യാപിച്ചിരുന്നു ഈ വനിതാ അവകാശ പ്രവര്‍ത്തക തൃപ്തി ദേശായി. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നതും സമരം ചെയ്യുന്നതും ശരിയല്ല എന്നും തൃപ്തി അന്ന പ്രതികരിച്ചിരുന്നു. തടയാന്‍ ശ്രമിക്കുന്നത് കോടതി അലക്ഷ്യമാകും. ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ അവര്‍ ആവശ്യപ്പെട്ടിരുന്നു.

ലിംഗവിവേചനത്തിനെതിരെ പോരാടുന്ന തൃപ്തി ദേശായി ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ്. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തൃപ്തി നേരത്തേ തന്നെ സ്വാഗതം ചെയ്തിരുന്നു. മലകയറാനെത്തിയ ലിബിയുടെയും, മാധവിയും, സുഹാസിനിയുമൊക്കെ അവസ്ഥ കേരളം കണ്ടതാണ്. ഇനി തൃപ്തി ദേശായി മലകയറാനെത്തുംമ്പോള്‍ സംഭവിക്കുന്നത് കാത്തിരുന്നു തന്നെ കാണണം

മുത്തലാഖ് വിഷയത്തില്‍ സ്ത്രീപക്ഷമായ മോദി സര്‍ക്കാര്‍ ശബരിമലയില്‍ പ്രതികരിക്കുന്നില്ല: തൃപ്തിദേശായി

മുംബൈ: മുത്തലാഖ് വിഷയത്തില്‍ സ്ത്രീപക്ഷമാകുന്ന മോദിസര്‍ക്കാര്‍, സുപ്രിംകോടതി വിധിയുണ്ടായിട്ടും ശബരിമല വിഷയത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് തൃപ്തിദേശായി. അയ്യപ്പ ഭക്തരായ സ്ത്രീകളെ ബി.ജെ.പി സര്‍ക്കാര്‍ എന്തുകൊണ്ടാണ് തടയുന്നത് വ്യക്തമല്ലെന്നും നാളെ മഹാരാഷ്ട്ര ഷിര്‍ദി ക്ഷേത്രം സന്ദര്‍ശിക്കുന്ന മോദിക്ക് മുന്നില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു.

സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്ന് തൃപ്തി ദേശായി പറഞ്ഞിരുന്നു. ഈ മണ്ഡല സീസണില്‍ തന്നെ ശബരിമലയില്‍ പ്രവേശിക്കും. തിയ്യതി തീരുമാനിച്ചിട്ടില്ല. ഒരു കൂട്ടം സ്ത്രീകള്‍ക്ക് ഒപ്പമായിരിക്കും താന്‍ എത്തുകയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Top