സാവകാശ ഹർജി ഇന്ന് സമര്‍പ്പിക്കില്ല;ശശികല നാട്ടിലാകെ നടന്ന് വിഷം ചീറ്റുകയാണ്.ബിജെപി യുദ്ധം പ്രഖ്യാപിച്ചിരിന്നു- കടകംപള്ളി സുരേന്ദ്രന്‍.ഹർത്താലിൽ വലഞ്ഞ് തീർഥാടകരും

കൊച്ചി:ശബരിമലയിൽ സ്ത്രീ പ്രവേശത്തിനെതിരെ ദേവസ്വം ബോർ‍ഡ് സുപ്രീംകോടതിയിൽ ഇന്ന് സാവകാശ ഹർജി നൽകില്ല. തിങ്കളാഴ്ച ഹർജി സമർപ്പിച്ചേക്കുമെന്ന് ബോർഡ് അഭിഭാഷകൻ പറഞ്ഞു. ഹർജിയുടെ ഉള്ളടക്കം സംബന്ധിച്ച നിർദേശങ്ങൾ ബോർഡ് അഭിഭാഷകന് കൈമാറി. നേരത്തെ ബോർഡ് ഇന്നുതന്നെ കോടതി സമീപിച്ചേക്കുമെന്നാണു പറഞ്ഞിരുന്നത്. അതിനിടെസ റാന്നി പൊലീസ് സ്റ്റേഷനിൽ കെ.പി.ശശികല ഉപവാസം തുടരുകയാണ്. ശശികലയെ ഡോക്ടറെത്തി പരിശോധിച്ചു. കോടതിയിൽ നിന്ന് ജാമ്യം എടുക്കണമെന്ന് പൊലീസ് അവരെ അറിയിച്ചു. എന്നാൽ തിരിച്ച് ശബരിമല ദർശനത്തിന് തന്നെ പോകണമെന്നാണു ശശികലയുടെ നിലപാട്.

അതേസമയം ഭക്തരോട് ബിജെപി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു . തീര്‍ത്ഥാടകര്‍ക്ക് പോലും ഇളവ് നല്‍കാതിരുന്നത് ശരിയായില്ല. സാധാരണ പത്തനംതിട്ടയെയും സന്നിധാനത്തെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാറുണ്ട്. ബിജെപിയുടെ രാഷ്ട്രീയ അജണ്ട ജനങ്ങള്‍ക്ക് മനസിലായി തുടങ്ങി.കെ.പി.ശശികല നാട്ടിലാകെ നടന്ന് വിഷം ചീറ്റുകയാണ്. ശശികല ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭക്തരുടെ വാഹനങ്ങള്‍ തടയുന്നു. വെളളം പോലും കിട്ടാത്തവിധം ഭക്തരെ ബുദ്ധിമുട്ടിക്കുന്നു . ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരെന്ന് വ്യക്തമാണ്. മണ്ഡലകാലത്ത് ഹർത്താൽ നടത്തുകയാണെങ്കിൽ പത്തനംതിട്ട ജില്ലയെ ഒഴിവാക്കുകയാണ് ഇത്രയും കാലത്തെ പതിവ്.

തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതിനെത്തുടർന്ന് ശശികലയെ ഇന്ന് പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അ‍ഞ്ച് മണിക്കൂര്‍ തട‍ഞ്ഞുനിര്‍ത്തിയ ശേഷമായിരുന്നു അറസ്റ്റ്. പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി.സുധീര്‍ സന്നിധാനത്ത് അറസ്റ്റിലായി. പുലര്‍ച്ചെയാണ് സുധീറിനെ സന്നിധാനത്ത് നിന്ന് പൊലീസ് അറസ്റ്റുചെയ്തത്.

അതേസമയം, ഹർത്താൽ തീർഥാടനത്തേയും ബാധിച്ചു. ഹർത്താൽ മൂലം എരുമേലിയിൽ തീർഥാടകരുടെ എണ്ണം കുറവാണ്. എരുമേലിയിൽനിന്നു തീർഥാടകരെ കെഎസ്ആർടിസി ബസിൽ കോൺവോയായി നിലയ്ക്കലേക്കു കൊണ്ടു പോകുന്നുണ്ട്. സ്ഥിരം ഹോട്ടലുകൾ അടഞ്ഞു കിടക്കുന്നു. താൽക്കാലിക ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ശബരിമല കർമസമിതി, ഹിന്ദു ഐക്യവേദി, ബിജെപി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നാമജപ പ്രതിഷേധം നടക്കുന്നു.

Top