മകരവിളക്ക് കണ്ട് തൊഴുവാന്‍ പത്തംഗ ട്രാന്‍സ്‌ജെന്റര്‍ സംഘം: തിരുവനന്തപുരത്ത് നിന്നുള്ള സംഘം മലയിലേക്ക്

തിരുവനന്തപുരം: നാളെ മകരവിളക്ക്. ശബരിമലയില്‍ മകരവിളക്കിന് ദര്‍ശനം നടത്താന്‍ പത്തംഗ ട്രാന്‍സ്‌ജെന്റര്‍ സംഘം. തിരുവനന്തപുരത്ത് നിന്ന് സംഘം ഇതിനോടകം തന്നെ യാത്ര പുറപ്പെട്ടു കഴിഞ്ഞു. ഇന്ന് പുലര്‍ച്ചെ 2.45 ഓടെയാണ് സംഘം യാത്രതിരിച്ചത്. പോലീസിന്റെ അനുവാദം വാങ്ങിയാണ് സംഘം യാത്രപുറപ്പെട്ടത്. തിരുവനന്തപുരം ഒയാസിസ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ട്രാന്‍സ്‌ജെന്റര്‍ സംഘമാണ് ദര്‍ശനത്തിനായി പുറപ്പെട്ടത്.

തുല്യതയ്ക്കായുള്ള സുപ്രീം കോടതി വിധി നിലനില്‍ക്കുമ്പോഴും തങ്ങള്‍ക്ക് നേരെ ഇപ്പോഴും പൊതു സമൂഹത്തില്‍ നിന്നും അവഗണയാണ് ഉണ്ടാവുന്നതെന്ന് ഇവര്‍ പറയുന്നു. മലയ്ക്കു പോകാനായി കെട്ടു നിറയ്ക്കാന്‍ പോലീസ് അനുവാദത്തോടെ പല ക്ഷേത്രങ്ങളിലും ചെന്നെങ്കിലും ആരും അനുവദിച്ചില്ല. അവസാനം സ്വന്തം താമസസ്ഥലത്തു നിന്നും കെട്ടുനിറച്ചാണ് ഇവര്‍ യാത്ര തുടങ്ങിയത്. തികഞ്ഞ വിശ്വാസത്തോടെ വ്രതം നോറ്റാണ് അയ്യപ്പദര്‍ശനത്തിനായി യാത്ര തിരിക്കുന്നതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. അതേസമയം അതേ സമയം മകരവിളക്ക് കാലത്ത് വീണ്ടും തിരിച്ചെത്തുമെന്നാണ് വന്ന യുവതികളില്‍ പലരും പറഞ്ഞ് പോയതും. രഹ്ന ഫാത്തിമയും മഞ്ചുവും മനിതീ സംഘവും ബിന്ദുവും കനക ദുര്‍ഗ്ഗയുമെല്ലാം പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ മുട്ടുമടക്കിമലയിറങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയുടെ ഉറപ്പിലായിരുന്നു മനീതി സംഘമടക്കം ശബരിമലയിലേക്കെത്തിയിരുന്നത്. ദേവസ്വം മന്ത്രിയും പ്രസിഡന്റും പ്രതിഷേധത്തിന്റെ വ്യാപ്തി മനസിലാക്കി യുവതീ പ്രവേശനത്തിന്നെതിരെ രംഗത്ത് വന്നപ്പോള്‍ മറ്റു ചിലമന്ത്രിമാരും മുഖ്യനും യുവതീകളെ കയറ്റാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയണിപ്പോഴും. വിഷയത്തില്‍ സര്‍ക്കാര്യം പാര്‍ട്ടിയുംരണ്ടു തട്ടില്‍ ആയിക്കഴിഞ്ഞുവെന്നും സാരം.

Top