പമ്പയിൽ നിന്നും യുവതി മല ചവിട്ടി? തടയാനൊരുങ്ങി കർമ്മ സമിതി പ്രവർത്തകരും പോലീസും.

കോട്ടയം : ശബരിമല ദർശനത്തിനായി യുവതി പമ്പയിൽ നിന്നും മല ചവിട്ടിയെന്ന അഭ്യൂഹം ഉണ്ടായതിനെത്തുടർന്നു കനത്ത ജാഗ്രത . സന്നിധാനത്ത് വൻ പോലീസ് സന്നാഹവും തടയാനൊരുങ്ങി കർമ്മ സമിതി പ്രവർത്തകരും അണിനിരന്നു.സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലlയി തമ്പടിച്ചിരിക്കുന്ന കർമ്മ സമിതി പ്രവർത്തകരും വലിയ നടപ്പന്തൽ പരിസരത്ത് പല ഭാഗത്തായി നിലയുറപ്പിച്ചു. യുവതിയെത്തിയാൽ ഏതു വിധേനയും തടയുക എന്ന ലക്ഷ്യത്തോടെ ഇതര സംസ്ഥാന തീർത്ഥാടകരും കർമ്മ സമിതി പ്രവർത്തകർക്കൊപ്പം കൂടിയിരുന്നു. ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് യുവതിയെത്തുന്നുവെന്ന വാർത്ത സന്നിധാനത്ത് പടർന്നത്. ഇതോടെ വലിയ നടപ്പന്തലിന്റെ തുടക്ക ഭാഗത്ത് സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ രാഹുൽ ആർ.നായരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം നിലയുറപ്പിച്ചു.

ദർശനത്തിനെത്തിനായി പമ്പയിൽ നിന്നും പുറപ്പെട്ട പത്തംഗ സംഘത്തിൽ പോലീസിന്റെ കണ്ണു വെട്ടിച്ച് ഒരു യുവതി മരക്കൂട്ടം കടന്നതായി വൈകിട്ട് ഏഴരയോടെ സന്നിധാനം പോലിസ് സ്പെഷ്യൽ ഓഫീസർക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് സന്നിധാനത്ത് ആശങ്ക ജനകമായ അന്തരീക്ഷം സംജാതമായത്. സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലlയി തമ്പടിച്ചിരിക്കുന്ന കർമ്മ സമിതി പ്രവർത്തകരും വലിയ നടപ്പന്തൽ പരിസരത്ത് പല ഭാഗത്തായി നിലയുറപ്പിച്ചിരുന്നു. അര മണിക്കൂറിലധികം നീണ്ട ഉദ്യേഗങ്ങൾക്കൊടുവിൽ മല ചവിട്ടിയെത്തിയ സ്ത്രീക്ക് 52 വയസ് പ്രായമുണ്ടെന്ന് വ്യക്തമായതോടെയാണ് പോലീസ് സംഘവും കർമ്മ സമിതി പ്രവർത്തകരും പിരിഞ്ഞു പോയത്.

Top