തിരുവനന്തപുരം: ശബരിമലയില്‍ മാസപൂജകള്‍ക്കായി ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും ഉത്സവം ചടങ്ങായി മാത്രം നടത്തുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.മിഥുനമാസ പൂജകള്‍ക്കായി നടതുറക്കുമ്ബോള്‍ ശബരിമലയില്‍ തീര്‍ത്ഥാടകരെ അനുവദിക്കരുതെന്നും ഉത്സവം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ദേവസ്വം കമ്മിഷണര്‍ക്ക് കത്തുനല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നുരാവിലെ തിരുവനന്തപുരത്ത് നടന്ന തന്ത്രിമാരുടേയും, ദേവസ്വം ഭാരവാഹികളുടേയും യോഗത്തിലാണ് ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്നും ഉത്സവം ചടങ്ങായി നടത്താനും തീരുമാനിച്ചത്.
സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ മനപൂര്‍വം വൈകിപ്പിക്കുന്നു എന്ന് ചിലര്‍ ഉയര്‍ത്തി. പ്രതിപക്ഷവും ബി.ജെ.പിയും ആരാധനാലായങ്ങള്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. മതനേതാക്കളുമായും ഇക്കാര്യം ചര്‍ച്ചചെയ്തു. അതിനുശേഷമാണ് തുറക്കാന്‍ തീരുമാനിച്ചത്- മന്ത്രി പറഞ്ഞു.