തരികിട സാബുവിനെതിരെ വാട്‌സാപ്പില്‍ വ്യാജ വാര്‍ത്ത;  തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ മീഡിയ വണ്‍ നിയമ നടപടിക്ക്

തിരുവനന്തപുരം: മണിയുടെ മരണത്തില്‍ ബന്ധമാരോപിച്ച് തരികിട സാബുവിനെതിരെ വ്യാജവാര്‍ത്താ പ്രചരണം. കലാഭവന്‍ മണിയുടെ മരണത്തില്‍ നടനും തരികിട എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ ചാനല്‍ അവതാരകനുമായ സാബുവിനു പങ്കുണ്ടെന്ന വാര്‍ത്തയാണു വാട്‌സ്ആപ്പില്‍ അതിവേഗം പ്രചരിക്കുന്നത്. മീഡിയ വണ്‍ ചാനലിന്റെ പേരിലാണ് ഈ വാര്‍ത്ത പ്രചരിക്കുന്നത്

”കലാഭവന്‍ മണിയുടെ മരണത്തില്‍ ചാനല്‍ അവതാരകനും സിനിമ നടനുമായ തരികിട സാബുവിന് ( Take It Esay മഴവില്‍ മനോരമ) പങ്കുള്ളതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. സംഭവ ദിവസം രാത്രി നടന്‍ ജാഫര്‍ ഇടുക്കിയുടെ ഒപ്പം മണിയെ സന്ദര്‍ശിക്കാനെത്തിയവരുടെ കൂട്ടത്തില്‍ സാബുവും ഉണ്ടായിരുന്നു, സാബുവിന്റെ കൈവശമുണ്ടായിരുന്ന മദ്യമാണ് കലാഭവന്‍ മണി കഴിച്ചത്…. ഈ മദ്യത്തിലാണ് വിഷം കലര്‍ത്തിയിരുന്നത്” എന്ന തരത്തിലാണു വ്യാജ പ്രചാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് ”കലാഭവന്‍ മണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ചിരുന്ന സമയത്തോ, മണി മരിച്ചതറിഞ്ഞിട്ടോ ഒന്നു അന്വേഷിക്കുവാനോ, കാണുവാനോ സാബു എത്താതിരുന്നത് ഇയാളുടെ മേല്‍ കൂടുതല്‍ സംശയം ജനിപ്പിക്കുന്നു…. സാബു നിര്‍മ്മാണം നടത്താനിരുന്ന ഒരു സിനിമയുടെ സംവിധായകന്‍ പിന്മാറിയത് കലാഭവന്‍ മണി ഇടപെട്ടതിനാലാണെന്നു നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു…. അതിന്റെ വൈരാഗ്യത്തില്‍ സാബു മണിയെ വക വരുത്തിയതാകാമെന്നും പൊലീസ് സംശയിക്കുന്നു…. മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ… സംഭവത്തിനു ശേഷം ബാംഗ്ലൂരിലേക്ക് കടന്ന തരികിട സാബു ഉടന്‍ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു…” ഈ രീതിയിലാണ് മെസേജ് പ്രചരിക്കുന്നത്. ഇതിനൊടുവില്‍ Coursty: Media One News എന്നു കൂടി വച്ചിട്ടുണ്ട്. ഇതോടെ വാര്‍ത്ത വിശ്വസനീയമെന്നു കരുതിയവര്‍ നിരവധിയാണ്.

ഇത്തരമൊരു വാര്‍ത്ത പ്രവ്യാജവാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്നു മീഡിയ വണ്ണുമായി ബന്ധപ്പെട്ടപ്പോള്‍ വ്യാജവാര്‍ത്തയാണിതെന്ന് അറിയാന്‍ കഴിഞ്ഞു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ചാനല്‍. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും എന്നതിനാല്‍ വ്യാജവാര്‍ത്ത അവഗണിക്കാനും ഇതു ഷെയര്‍ ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക

Top