ഫലിതങ്ങള്‍ പോലും പ്രസ്താവനയാക്കി പ്രചരിപ്പിച്ചു; നമ്മുടെ മാദ്ധ്യമധാര്‍മ്മികത വിചിത്രം; രാഷ്ട്രീയം ആയ അഭിമുഖങ്ങള്‍ ഇനി ഇല്ല; കെ സച്ചിദാനന്ദന്‍

തിരുവനന്തപുരം: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ പറഞ്ഞതിനെ തെറ്റായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദന്‍. പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി സച്ചിദാനന്ദന്‍ രംഗത്തെത്തിയത്. ‘ഫലിതമായി പറഞ്ഞത് പ്രസ്താവനയാക്കി പ്രചരിപ്പിച്ചു. നമ്മുടെ മാധ്യമ ധാര്‍മ്മികത വിചിത്രം’; സച്ചിദാനന്ദന്‍ വ്യക്തമാക്കി. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു സച്ചിദാനന്റെ വിമര്‍ശനം.

സച്ചിദാനന്റെ ഫേസ്ബുക് പോസ്റ്റ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നമ്മുടെ മാദ്ധ്യമധാര്‍മ്മികത വിചിത്രമാണ്. വലതു പക്ഷത്തിന്റെ വളര്‍ച്ചയുടെ വിപത്തുകള്‍ കൃത്യമായി ചൂണ്ടിക്കാട്ടി, ഇടതുപക്ഷത്തെ കൂടുതല്‍ വിശാലമായി, ഗാന്ധിയെയും അംബേദ്കറെയും ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍, നിര്‍വ്വചിക്കാന്‍ ശ്രമിക്കയാണ്, വളരെ കാലമായി ചെയ്യും പോലെ, ഞാന്‍ രണ്ടു മണിക്കൂര്‍ നീണ്ട ഇന്ത്യന്‍ എക്‌സ്പ്രസ്സ് അഭിമുഖത്തില്‍ ചെയ്തത്, ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകള്‍ ചൂണ്ടിക്കാട്ടുകയും. അതിന്റെ പ്രത്യേകരീതിയില്‍ എഡിറ്റ് ചെയ്ത വേര്‍ഷനുകള്‍ ആണ് പത്രത്തിലും യു ട്യൂ ബിലും വന്നത്. അതില്‍ നിന്ന് തന്നെ തങ്ങള്‍ക്ക് വേണ്ട ചില വരികള്‍ എടുത്ത് പ്രചരിപ്പിക്കാന്‍ ആണ് മറ്റു മാദ്ധ്യമങ്ങള്‍ ശ്രമിച്ചത്. ചില ഫലിതങ്ങള്‍ പോലും പ്രസ്താവനകള്‍ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടു. ഈ പശ്ചാത്തല ത്തിലാണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥയെക്കുറിച്ച് ഞാന്‍ താഴെയുള്ള പോസ്റ്റ് ഇട്ടത്. കേരളത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം തേടിയാണ് വന്നത്. എന്നാല്‍ ദേശീയമായ കാഴ്ചപ്പാടില്‍ കാര്യങ്ങളെ കാണുവാന്‍ ഇവിടത്തെ കറുപ്പും വെളുപ്പും രാഷ്ട്രീയം തടസ്സമാണെന്ന് ബോദ്ധ്യമാ കുന്നു. രാഷ്ട്രീയം ആയ അഭിമുഖങ്ങള്‍ ഇനി ഇല്ല. എനിക്ക് വേണ്ടത് എനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാം.

Top