ന്യുഡൽഹി:രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് ഇതുവരെയുള്ള സർവേകളും നിരീക്ഷണങ്ങളും .എന്നാൽ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെ ഉയര്‍ത്തിക്കാട്ടുമെന്നതായിരുന്നു രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോണ്‍ഗ്രസിന് മുന്നിലുണ്ടായിരുന്ന പ്രധാന ചോദ്യം. സംസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റുമാണ്. ഇരുവരും മല്‍സരിക്കേണ്ട എന്നതായിരുന്നു ഹൈക്കമാന്റിന്റെ ആദ്യ തീരുമാനം. ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം അല്‍പ്പം മയപ്പെടുത്തി. രണ്ടുപേരും മല്‍സരിക്കട്ടെ എന്നായി. ഈ തീരുമാനത്തിന് ശേഷമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്വീകരിച്ചുവന്നിരുന്ന പതിവ് തെറ്റിച്ച് ഒരു നീക്കം നടത്തിയിരിക്കുന്നത്.
രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാണ് 41കാരനായ സച്ചിന്‍ പൈലറ്റ്. ടോങ്ക് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹത്തെ പാര്‍ട്ടി മല്‍സരിപ്പിക്കുന്നത്. ടോങ്കില്‍ മല്‍സരിക്കാന്‍ പൈലറ്റിന് താല്‍പ്പര്യം കുറവായിരുന്നു. എന്നാല്‍ നേതൃത്വം നിശ്ചയിച്ച മണ്ഡലത്തില്‍ അദ്ദേഹം മല്‍സരിക്കാന്‍ തീരുമാനിച്ചു.ടോങ്ക് മണ്ഡലത്തില്‍ കഴിഞ്ഞ 46 വര്‍ഷമായി മുസ്ലിം സ്ഥാനാര്‍ഥിയെ ആണ് കോണ്‍ഗ്രസ് മല്‍സരിപ്പിക്കാറ്. കാരണം മണ്ഡലത്തില്‍ മുസ്ലിം വോട്ട് നിര്‍ണായകമാണ്. ഇത്തവണ ബിജെപിയെ പരാജയപ്പെടുത്താന്‍ മുസ്ലിംകള്‍ മുന്‍പന്തിയിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിന് തന്നെ ലഭിക്കുമെന്നും അവര്‍ കരുതുന്നു.
സച്ചിന്‍ പൈലറ്റും അജിത് സിങ് മേത്തയുമാണ് ഇത്തവണ ടോങ്കില്‍ ഏറ്റുമുട്ടുക. 2004ല്‍ ദൗസ ലോക്‌സഭാ മണ്ഡലത്തില്‍ സച്ചിന്‍ പൈലറ്റ് വിജയിച്ചിരുന്നു. 2009ല്‍ അജ്മീര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 2014ല്‍ അജ്മീറില്‍ വീണ്ടും ജനവിധി തേടിയെങ്കിലും ബിജെപിയുടെ സന്‍വര്‍ ലാല്‍ ജാട്ടിനോട് പരാജയപ്പെട്ടു. ജാട്ട് മരിച്ചതോടെ കഴിഞ്ഞവര്‍ഷം ഉപതിരഞ്ഞെടുപ്പ് നടന്നെങ്കിലും കോണ്‍ഗ്രസിന്റെ രഘു ശര്‍മയാണ് ജയിച്ചത്.
ടോങ്ക് മണ്ഡലത്തിലെ പ്രധാന വോട്ടമാര്‍രാണ് മുസ്ലിംകള്‍. തൊട്ടുപിന്നില്‍ ഗുജ്ജാറുകളും പട്ടിക ജാതി സമുദായക്കാരുമാണ്. ഇരുവിഭാഗവും 30000ത്തോളം വരും. പിന്നെ മാലീസുകളാണ്. ഗുജ്ജാര്‍ വിഭാഗത്തില്‍പ്പെട്ട പ്രമുഖനാണ് സച്ചിന്‍ പൈലറ്റ്. അതുകൊണ്ടുതന്നെ മുസ്ലിംകളും ഗുജ്ജാറുകളും പൈലറ്റിനെ പിന്തുണയ്ക്കും. പട്ടികജാതിക്കാരിലെ കൂടുതല്‍ പേരും കോണ്‍ഗ്രസിനൊപ്പമാണ്. ബിജെപിയുടെ കളി മുസ്ലിംകളും ഗുജ്ജാറുകളും പട്ടിക ജാതിക്കാരും പൈലറ്റിനെ പിന്തുണച്ചാല്‍ അദ്ദേഹത്തിന് വിജയം ഉറപ്പാണ്. ഇത് സിറ്റിങ് എംഎല്‍എ ആയ ബിജെപിയുടെ അജിത് സിങ് മേത്തയ്ക്ക് തിരിച്ചടിയാകും. പട്ടിക ജാതിക്കാരെ കൂടെ നിര്‍ത്താന്‍ ബിജപി ശ്രമം നടത്തുന്നുണ്ട്.
എന്നാല്‍ മുസ്ലിംകളിലെ എല്ലാവരും പൈലറ്റിനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന സാക്കിയ ഇനിയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കണമെന്ന് ആഗ്രഹിക്കുന്ന മുസ്ലിംകളും മണ്ഡലത്തിലുണ്ട്. മുസ്ലിം വോട്ട് ഭിന്നിച്ചാല്‍ ബിജെപിക്ക് ഗുണം ചെയ്യും. മുസ്ലിം പിന്തുണ ലഭിച്ചാല്‍ രക്ഷപ്പെട്ടു മുസ്ലിംകള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചപ്പോഴെല്ലാം ടോങ്കില്‍ കോണ്‍ഗ്രസാണ് ജയിച്ചത്. ഇത്തവണ സച്ചിന്‍ പൈലറ്റിനെ നിര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതും മറ്റൊന്നല്ല. പൈലറ്റ് നിന്നാല്‍ തങ്ങള്‍ പിന്തുണയ്ക്കുമെന്ന് പല പ്രധാന മുസ്ലിം കുടുംബങ്ങള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പൈലറ്റ് പുറംനാട്ടുകാരാനാണെന്ന് ബിജെപി സ്ഥാനാര്‍ഥി മേത്തയുടെ പ്രചാരണം. മണ്ഡലങ്ങള്‍ മാറിക്കളിക്കുന്ന വ്യക്തിയാണ് പൈലറ്റെന്ന് ബിജെപി സംസ്ഥാന നേതാവ് അവിനാശ് റായ് ഖന്ന കുറ്റപ്പെടുത്തി.
ടോങ്ക് മണ്ഡലത്തില്‍ 222000 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 50000ത്തോളം മുസ്ലിംകളാണ്. ഈ കണക്ക് നോക്കിയാണ് കോണ്‍ഗ്രസ് മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്താറ്. 1972ന് ശേഷം മുസ്ലിം സ്ഥാനാര്‍ഥിയെ മാത്രമാണ് കോണ്‍ഗ്രസ് ടോങ്കില്‍ മല്‍സരിപ്പിച്ചിട്ടുള്ളത്. സച്ചിന്‍ പൈലറ്റിനെ ഈ മണ്ഡലത്തില്‍ മല്‍സരിപ്പിക്കാന്‍ മറ്റൊരു കാരണവുമുണ്ട്. പൈലറ്റിന് മുസ്ലിം ബന്ധം ടോങ്കിലെ പ്രധാനപ്പെട്ട മുസ്ലിം കുടുംബമാണ് സൈദികള്‍. ഇവര്‍ക്ക് പൈലറ്റുമായി അടുത്ത ബന്ധമാണ്. പൈലറ്റിന്റെ ഭാര്യ സാറ അബ്ദുല്ലയാണ്. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ മകള്‍. സൈദി കുടുംബത്തിലെ പ്രമുഖനായ ഡോ. അജ്മല്‍ സൈദിയും ഫാറൂഖ് അബ്ദുല്ലയും ഒരുമിച്ച് പഠിച്ചവരാണ്. അതുകൊണ്ടുതന്നെ പൈലറ്റിനെ സൈദി കുടുംബത്തിന് വളരെ ഇഷ്ടമാണ്.
അജ്മല്‍ സൈദിയുടെ ആറാമത്തെ മകനാണ് സൗദി സൈദി. 2002 മുതല്‍ ഏഴ് വര്‍ഷം ഇദ്ദേഹം ടോങ്ക് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. 2008ലും 2013ലും കോണ്‍ഗ്രസ് സൗദ് സൈദിയെ മല്‍സരിപ്പിക്കുമെന്നാണ് കരുതിയത്. അതുണ്ടായില്ല. ഇത്തവണ ഉറപ്പായും പ്രതീക്ഷിച്ചിരുന്നു. അപ്പോഴാണ് പൈലറ്റിനെ തീരുമാനിച്ചത്. പൈലറ്റ് വരുന്നത് തങ്ങള്‍ നേട്ടമാകുമെന്ന് സൗദി സൈദി പറയുന്നു.980 മുതല്‍ ബിജെപി ഈ മണ്ഡലത്തില്‍ മല്‍സരിപ്പിക്കുന്നത് പാര്‍ട്ടി നേതാവ് മഹാവീര്‍ പ്രസാദിനെയാണ്. എന്നാല്‍ 2013ല്‍ മാറ്റംവരുത്തി. അജിത് സിങ് മേത്തയെ ആണ് അന്ന് ബിജെപി മല്‍സരിപ്പിച്ചത്. അടുത്ത മാസം ഏഴിനാണ് രാജസ്ഥാനില്‍ പോളിങ്. ഈ തിരഞ്ഞെടുപ്പിലും ബിജെപി മല്‍സരിപ്പിക്കുന്നത് മേത്തയെ തന്നെ.