മത്സരം തീപാറും !! കുമ്മനവും കെ സുരേന്ദ്രനും മത്സരത്തിനിറങ്ങുന്നു.

ന്യുഡൽഹി :നിയമസഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിൽ മൂന്നെണ്ണം പിടിച്ചെടുക്കും എന്ന ദൃഢവിശ്വാസത്തോടെ ചിട്ടയായ പ്രവർത്തനം മുൻപേ തുടങ്ങിയ ആർ എസ്എസ് വിജയ സ്ഥാനാർഥികളെയും തീരുമാനിച്ചു . മത്സരിക്കാനിറങ്ങില്ലെന്ന് പ്രഖ്യാപിച്ച കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും സ്ഥാനാർത്ഥികളാകാൻ ആർഎസ്എസ് നേതൃത്വത്തിന്റെ അനുമതി.കോന്നിയിൽ കെ സുരേന്ദ്രനും വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും മത്സരിക്കും.രാഷ്ട്രീയ മാറ്റം സഭവിച്ചിരിക്കുന്നതിനാൽ ഇത്തവണ വട്ടിയൂർ കാവും കോണിയും മഞ്ചേശ്വരവും ബിജെപിക്ക് അനുകൂലമാണെന്ന് പാർട്ടി വിലയിരുത്തുന്നു .ഈ മൂന്നു സീറ്റുകൾ പിടിച്ചെടുക്കാനുള്ള വ്യക്തമായ പ്രവർത്തനമാണ് ആർ എസ് എസ് നടത്തുന്നത് .കരുത്തരായ സ്ഥാനാർത്ഥികൾ എത്തുന്നതോടെ പോരാട്ടം കനക്കും .

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആർഎസ്എസ് നേതൃത്വം കെ സുരേന്ദ്രന്റെ പേര് നിർദേശിച്ച സാഹചര്യത്തിലാണ് അദ്ദേഹം മത്സരത്തിൽ നിന്നും മാറിനിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. കോന്നിയിലെ രാഷ്ട്രീയ സാഹചര്യത്തിൽ കെ സുരേന്ദ്രന് മാത്രമേ ശക്തമായ സ്ഥാനാർത്ഥിയാകാൻ കഴിയൂ എന്ന വിലയിരുത്തലിലാണ് ഇപ്പോൾ മത്സരിക്കാൻ നേതൃത്വം അനുമതി നൽകിയിരിക്കുന്നത്. ഇവരടക്കം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി ദേശീയ നേതൃത്വത്തിന്റെ മുന്നിൽ എത്തിയതായാണ് വിവരം.

അരൂരിൽ ബിഡിജെഎസ് മത്സരിക്കാൻ തയ്യാറാകാത്ത സാഹചര്യം വന്നാൽ ആ സീറ്റ് ബിജെപി ഏറ്റെടുക്കും. ഇത് മുന്നിൽ കണ്ടുകൊണ്ട് യുവ ബിജെപി നേതാവിന്റെ പേര് നേതൃത്വത്തിന്റെ സജീവ പരിഗണനയിലുണ്ട്.തിരുവനന്തപുരത്ത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കുമ്മനത്തിനേറ്റ പരാജയമാണ് ആർഎസ്എസ് നേതൃത്വത്തെ അദ്ദേഹം മത്സരിക്കേണ്ട എന്ന നിലപാടിൽ എത്തിച്ചത്. എന്നാൽ വട്ടിയൂർക്കാവിൽ ഇടതു-ഐക്യ മുന്നണികൾ ശക്തമായ മത്സരത്തിനിറങ്ങുന്ന സാഹചര്യത്തിലാണ് കുമ്മനത്തെ വീണ്ടും കളത്തിലിറക്കാൻ നേതൃത്വം ആലോചിച്ചത്.

Top