കേരളത്തിലെ ബിജെപിയിൽ പ്രതിസന്ധി രൂക്ഷം !കോര്‍കമ്മറ്റി യോഗം ബഹിഷ്‌കരിച്ച് പികെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനും.അടിയന്തിര ഇടപെടൽ വേണം; കേന്ദ്ര നേതൃത്വത്തിന് പി പി മുകുന്ദന്‍റെ കത്ത്

കൊച്ചി: ബിജെപി പിളർപ്പിലേക്ക് ! നേതാക്കൾ തമ്മിലുള്ള പോരാട്ടം അതിശക്തമായി !ബിജെപി കോര്‍കമ്മറ്റി യോഗത്തില്‍ നിന്ന് ഒരു വിഭാഗം നേതാക്കള്‍ വിട്ടു നില്‍ക്കുന്നു. പികെ കൃഷ്ണദാസ്, എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ ഇന്നും നാളെയുമായി നടക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ല. ബിജെപി സംസ്ഥാന നേതൃത്വം പുന:സംഘടിപ്പിച്ചതിന് പിന്നാലെ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ തന്നെ അതൃപ്തി പരസ്യമാവുകയാണ്. അതിനിടെയാണ് കോര്‍കമ്മിറ്റി യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ കേരള പ്രഭാരി സിപി രാധാകൃഷ്ണനും പങ്കെടുക്കും.

നേരത്തെ ബിജെപിയുടെ ചാനല്‍ ചര്‍ച്ചാ പാനലിസ്റ്റുകളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും സംസ്ഥാന നേതാക്കള്‍ പുറത്തുപോയിരുന്നു. പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, എം എസ് കുമാര്‍ എന്നിവരാണ് ഗ്രൂപ്പില്‍ നിന്ന് സ്വയം പുറത്തുപോയത്. തുടര്‍ന്ന് അച്ചടക്ക ലംഘനത്തിന് കടുത്ത നടപടി ഉണ്ടാകുമെന്ന് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടിയും വന്നു.പിന്നാലെയാണ് കോര്‍കമ്മിറ്റി യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ അടിസ്ഥാനത്തില്‍ ശുദ്ധീകരണ പ്രക്രിയയിലാണ് ബിജെപി. ഈ സാഹചര്യം മുന്‍നിര്‍ത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും താഴെ തട്ടില്‍ സമഗ്രമായ അഴിച്ചു പണി വേണമെന്നും നിയോജക മണ്ഡലം കമ്മറ്റികള്‍ വിഭജിക്കണം എന്നുമാണ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം. ഇതിന് കേന്ദ്രനേതൃത്വം അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രഭാരി മാര്‍, ബൂത്ത് തല ഇന്‍ ചാര്‍ജുമാര്‍ എന്നിവര്‍ക്കും മാറ്റം വരുത്തിയേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ ബി ജെ പി കേന്ദ്ര നേതൃത്വത്തിന് പി പി മുകുന്ദന്റെ കത്ത്. കേരളത്തിൽ പാർട്ടി കടുത്ത പ്രതിസന്ധിയിലെന്നും കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്നും ആവശ്യപ്പെട്ടാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന് പി പി മുകുന്ദന്‍ കത്തയച്ചത്.പാർട്ടിയെ പിന്നോട്ട് അടിപ്പിച്ചതിന്റെ ധാർമിക ഉത്തരവാദിത്വം നേതൃത്വത്തിനാണ്. കേരളത്തിൽ പാർട്ടി 15 വർഷം പിറകോട്ട് പോയെന്നും പി പി മുകുന്ദന്‍ അയച്ച കത്തില്‍ പറയുന്നു.സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനാണ് കത്തയച്ചത്. അതേസമയം,ഇന്ന് നടക്കുന്ന ബിജെപി കോർ കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.

Top