ചെന്നൈ: പ്രേമത്തിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് സായ് പല്ലവി. മലയാളത്തില്‍ കലി എന്ന ദുല്‍ഖര്‍ ചിത്രത്തിന് ശേഷം സായ് പല്ലവി നേരെ പോയത് കന്നട, തെലുങ്ക് ചിത്രങ്ങളിലേക്കായിരുന്നു. നര്‍ത്തകിയെന്ന നിലയിലും സായ് പല്ലവി തന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെ ഗാനങ്ങളെ മറികടന്ന് സായ് പല്ലവി അഭിനയിച്ച ഫിദയിലെ ഗാനമാണ് ഇപ്പോള്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23 ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഗാനം ഇതുവരെ കണ്ടത് പതിനഞ്ച് കോടി ആളുകളാണ്.
വരുണ്‍ തേജിനൊപ്പം അഭിനയിച്ച ചിത്രത്തില്‍ ഭാനുമതി എന്ന കഥാപാത്രമായിട്ടാണ് സായ്പല്ലവി എത്തുന്നത്. നാലു ലക്ഷം ലൈക്കും ഗാനരംഗം നേടിക്കഴിഞ്ഞു. കല്യാണത്തോട് അനുബനധിച്ച് നടക്കുന്ന നൃത്തരംഗമാണ് ഈ ഗാനത്തിന്റെ ഉള്ളടക്കം. വീഡിയോ ഇറങ്ങിയപ്പോള്‍ മുതല്‍ സായ് പല്ലവിയുടെ നൃത്തം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മധുപ്രിയയും രാംകിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശേഖര്‍ കമൂലയാണ് ചിത്രത്തിന്റെ സംവിധായകന്.