മകളെ ക്യാൻസർ രോഗത്തിന് ചികിത്സിക്കാൻ പണം നൽകാതെ പിതാവ്; അച്ഛൻ കനിയാതിരുന്നതോടെ സായി മരണത്തിന് കീഴടങ്ങി; മരിക്കും മുമ്പ് പതിമൂന്നുകാരി അച്ഛനയച്ച വാട്‌സ്ആപ്പ് വീഡിയോ വൈറലാകുന്നു

വിജയവാഡ: സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം അച്ഛനോട് യാചിക്കുന്ന പെൺകുട്ടിയുടെ വീഡിയോ ഹൃദയം ഉള്ള ആർക്കും കണ്ടു നിക്കാൻ കഴിയുന്നതല്ല.തന്റെ രോഗം ഭേദമാകാൻ ചികിത്സയ്ക്ക് പണം മുടക്കാൻ തയ്യാറാകാതിരുന്ന പിതാവിനോട് സോഷ്യൽ മീഡിയയിലൂടെ ഉൾപ്പെടെ കരഞ്ഞപേക്ഷിച്ച സായിയെന്ന പിഞ്ചുബാലിക ഒടുവിൽ സഹായത്തിന് കാത്തുനിൽക്കാതെ മരണത്തിന് കീഴടങ്ങി.കാന്‍സര്‍ ബാധിച്ച തന്നെ ചികിത്സിക്കണമെന്ന് കരഞ്ഞപേക്ഷിച്ച് അവള്‍ വാടാസ്ആപ്പില്‍ അച്ഛനയച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

സായിയുടെ അച്ഛൻ ശിവകുമാറും അമ്മ സുമ ശ്രീയും രണ്ടു വർഷം മുൻപ് വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. തുടർന്ന് സായി അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ക്യാൻസർ ബാധിതയായ സായിയെ ചികിത്സിക്കാൻ അമ്മയ്ക്ക് കഴിവില്ലാത്തതിനാലാണ് ബംഗളൂരിൽ താമസിക്കുന്ന ശിവകുമാറിന് സായി വീഡിയോ സന്ദേശം അയച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ അയാൾ ചികിത്സയ്ക്ക് പണം നൽകാനോ മകളെ കാണാനോ ശ്രമിച്ചില്ല. മാത്രമല്ല, പണത്തിന് വേണ്ടി വീട് വിൽക്കാൻ ശ്രമിച്ച ഭാര്യയെ എംഎൽഎയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ശിവകുമാർ പിന്തിരിപ്പിക്കുകയും ചെയ്തു. ഇതോടെ കുഞ്ഞിന്റെ ചികിത്സ നടക്കില്ലെന്ന നിലയായി. അങ്ങനെയാണ് അച്ഛൻ തന്റെ രക്ഷയ്‌ക്കെത്തുമെന്ന അവസാന പ്രതീക്ഷയുമായി സായിശ്രീ വീഡിയോ സോഷ്യൽ മീഡീയയിൽ നൽകിയത്.

ഡാഡി, ഡാഡിയുടെ കയ്യിൽ പണമില്ലെന്നാണ് പറയുന്നത്. എങ്കിൽ നമ്മുടെ സ്ഥലം വിൽക്കാൻ സമ്മതിക്കണം. സ്ഥലം വിറ്റ് എന്നെ ചികിത്സിക്കണം. ഇല്ലെങ്കിൽ ഞാൻ അധിക കാലം ജീവിച്ചിരിക്കില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യൂ. ഞാൻ സ്‌കൂളിൽ പോയിട്ട് മാസങ്ങളായി. എനിക്ക് കൂട്ടുകാർക്കൊപ്പം കളിക്കണം. ചികിത്സ കഴിഞ്ഞാൽ ഞാൻ സന്തോഷത്തേടെ സ്‌കൂളിൽ പോകും.
അമ്മയുടെ കയ്യിൽ പൈസയില്ല. അമ്മ പൈസ എടുക്കുമെന്നാണ് അപ്പയുടെ പേടിയെങ്കിൽ അപ്പ തന്നെ എന്നെ കൊണ്ടു പോയി ചികിത്സിക്കൂ. ഇതായിരുന്നു സായിയുടെ വിതുമ്പിക്കൊണ്ടുള്ള അപേക്ഷ. എന്നാൽ ആ പിതാവ് വാശി തുടർന്നതോടെ ചികിത്സ നൽകാനുള്ള അവസാന സാധ്യതയും ഇല്ലാതായി.

സംഭവം ആദ്യം ഒരു പ്രാദേശിക ചാനലാണ് പുറത്തുവിട്ടത്. പിന്നീടത് സോഷ്യൽമീഡിയയും ഏറ്റെടുക്കുകയായിരുന്നു. സ്വന്തം ചോരയായ കുഞ്ഞിനോട് കനിവ് കാണിക്കാത്ത ശിവകുമാറിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. പണമുണ്ടായിട്ടും മകളെ ചികിത്സിക്കാൻ തയ്യാറാകാതിരുന്ന ശിവകുമാറിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പൊലീസും കേസെടുത്തിട്ടുണ്ട്.

Top