ദുല്‍ഖറും ഭാര്യയുമാണ് ഞാന്‍ കണ്ട മികച്ച ദമ്പതികളെന്ന് സായ്പല്ലവി

പ്രേമം സിനിമ തനിക്ക് തന്നത് നിരവധി ഭാഗ്യങ്ങളെന്ന് സായ്പല്ലവി. പ്രേമത്തിനു ശേഷം ദുല്‍ഖറിന്റെ നായികയായി കലി ചിത്രത്തിലൂടെ മലയാളത്തില്‍ തുടര്‍ന്നുവെങ്കിലും ആരാധകര്‍ക്ക് എന്നും പ്രിയം മലരിനോട് തന്നെ.

അതേസമയം പ്രേമം സിനിമയിലെ മലരിനോട് എത്രമാത്രം ആഴത്തിലുള്ള ആരാധനയാണ് പ്രേക്ഷകര്‍ക്ക് തോന്നിയിട്ടുള്ളതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അമ്പരന്നു പോയെന്നും താരം സായി പറയുന്നു. ചിത്രം റിലീസായതിനു പിന്നാലെ താന്‍ പഠിക്കുന്ന ജോര്‍ജിയയില്‍ വരെ തന്നെ തേടി ആരാധകര്‍ എത്തിയെന്നും താരം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”എന്റെ പിറന്നാള്‍ ദിവസം ആശംസകള്‍ അറിയിക്കാന്‍ വേണ്ടി നിരവധി പേര്‍ എന്റെ താമസസ്ഥലത്ത് എത്തിയിരുന്നു. അവര്‍ എന്റെ കോളജില്‍ വന്ന് പ്രൊഫസറോട് സംസാരിക്കുകയും ഞാന്‍ എവിടെയാണ് താമസിക്കുന്നതെന്ന് കണ്ടുപിടിക്കുകയുമായിരുന്നു. അങ്ങനെ എന്റെ താമസസ്ഥലത്തെത്തി പിറന്നാള്‍ ആശംസകള്‍ നല്‍കി. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയ സംഭവമായിരുന്നു അത്”- അത്ഭുതത്തോടെ സായി പല്ലവി പറയുന്നു.

ദുബായില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും നിരവധി പേരാണ് പ്രേമം എന്ന സിനിമ ചെയ്തതിന് ശേഷം തന്നെ വിളിച്ച് ആശംസകള്‍ അറിയിച്ചത്. ഇതൊന്നും താന്‍ പ്രതീക്ഷിച്ചതല്ലെന്നും സായി കൂട്ടിച്ചേര്‍ക്കുന്നു.

കൂടാതെ സായി പല്ലവി താന്‍ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച ദമ്പതികളാരാണെന്നും വെളിപ്പെടത്തിയിരിക്കുകയാണ്. ദുല്‍ഖറും അമാലുമാണ് മികച്ച ദമ്പതികള്‍ എന്നും കലി ഷൂട്ടിങ്ങിനിടെ താന്‍ അത് നേരിട്ട് കണ്ടതാണെന്നും താരം പറയുന്നു. ഒരാള്‍ക്ക് എങ്ങനെ തന്റെ ഭാര്യയെ ഇത്രയേറെ സ്‌നേഹിക്കാനാകുമെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ദുല്‍ഖറിനോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും സായ് പല്ലവി തുറന്നു പറയുന്നു.

Top