സലൈൻ ലായനി തൊണ്ടയിലൊഴിച്ച് കുലുക്കുഴിഞ്ഞ വെള്ളം ഉപയോഗിച്ച് കോവിഡ് പരിശോധന നടത്താം : സലൈൻ ഗാർഗിൾ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് ഐ.സി.എം.ആർ അനുമതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ചെലവുകുറഞ്ഞ സലൈൻ ഗാർഗിൾ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് ഐ.സി.എം.ആർ അനുമതി. പരിശോധന വേഗത്തിലാക്കാനായി കൗൺസിൽ ഓഫ് സയന്റിഫിക് റിസർച്ചിന്റെ (സിഎസ്‌ഐആർ) കീഴിൽ നാഗ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ എൻവയോൺമെന്റൽ എൻജിനീയറിങ് ഇൻസ്റ്റിറ്റിയൂട്ട് ആണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ പരിശോധനയിലൂടെ മൂന്ന് മണിക്കൂറിനകം പരിശോധനാഫലം അറിയാൻ സാധിക്കും. സലൈൻ ഗാർഗിൾ ആർ.ടി.പി.സി.ആർ പരിശോധനയക്കായി സലൈൻ ലായനി നിറച്ച കലക്ഷൻ ട്യൂബാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഈ സലൈൻ ലായനി തൊണ്ടയിലൊഴിച്ച് കുലുക്കുഴിഞ്ഞതിന് ശേഷം ശേഷം ഇതേ ട്യൂബിലേക്കു തന്നെ ശേഖരിക്കും. തുടർന്ന് ട്യൂബ് ലാബിലെത്തിച്ചു സാധാരണ താപനിലയിൽ, എൻഇഇആർഐ തയാറാക്കിയ പ്രത്യേക ലായനിയിൽ സൂക്ഷിക്കും.

ഇത്തരത്തിൽ അരമണിക്കൂർ സൂക്ഷിച്ച ശേഷം ആറുമിനിറ്റ് നേരം 98 ഡിഗ്രി സെൽഷ്യസ് വരെ ചൂടാക്കും. ഈ പ്രക്രിയയിലൂടെ വേർതിരിച്ചെടുക്കുന്ന ആർഎൻഎയാണ് ആർടി പിസിആർ പരിശോധനയക്കായി ഉപയോഗിക്കുന്നത്.

എളുപ്പവും ചെലവു കുറഞ്ഞതും പെട്ടെന്നു തന്നെ ഫലം ലഭിക്കുന്നതുമാണു പുതിയ രീതിയെന്ന് എൻഇഇആർഐ സീനിയർ സയന്റിസ്റ്റ് ഡോ. കൃഷ്ണ ഖയിർനാർ പറഞ്ഞു. ആളുകൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ സാംപിൾ ശേഖരിക്കാൻ കഴിയും.

Top