വെറുതെയിരുന്നാൽ ശമ്പളം 60,000 രൂപ; ലോകത്തിലെ ഏറ്റവും രസകരമായ ജോലി

സ്വന്തം ലേഖകൻ

മോസ്‌കോ: വെറുതെയിരുന്നു ശമ്പളം വാങ്ങാൻ പറ്റിയിരുന്നെങ്കിൽ..! കഷ്ടപ്പെട്ട് പണിയെടുക്കുന്ന എല്ലാവരുടെയും ആഗ്രഹം ഇതാണ്. എന്നാൽ, വെറുതെയിരുന്നു ശമ്പളം വാങ്ങുകയാണ് ഈ പെൺകുട്ടി. ലോകത്തിലെ ഏറ്റവും കൗതുകകരവും രസഹകവുമായ ജോലി ചെയ്യുന്നത് 26 കാരിയായ അന്ന സെർദാൻ സെവ എന്ന റഷ്യക്കാരിയാണ്. സോഫ ടെസ്റ്റർ എന്നാണ് അന്ന ചെയ്യുന്ന ജോലിയുടെ പേര്.
ദിവസവും 10 മണിക്കൂർ സോഫയിൽ ഇരിക്കുക എന്നാതാണ് അന്നയുടെ ജോലി. പക്ഷേ സോഫയിൽ നിന്നു താഴെ ഇറങ്ങരുത് എന്നു മാത്രം. സോഫയിൽ ഇരിക്കാം കിടക്കാം. വ്യായാമം ചെയ്യാം. ഇതിനിടയിൽ സോഫയെക്കുറിച്ചുള്ള നിർദേശങ്ങൾ അധികാരികളെ അറിയിക്കണം.
റഷ്യയിലെ ഏറ്റവും വലിയ ഫർണ്ണിച്ചർ കടയായ എം ഇസഡ് ഫൈവ് എന്ന കടയിലാണ് അന്നയ്ക്കു ജോലി. 5000 അപേക്ഷകരിൽ നിന്നാണു കമ്പനി അന്നയെ തിരഞ്ഞെടുത്തത്. അന്നയുടെ നിർദേശങ്ങൾ സ്വീകരിച്ച ശേഷമാണു കമ്പനി അടുത്ത ഡിസൈൻ സോഫ ഉണ്ടാക്കുക. ഇപ്പോൾ മൂന്നു മാസത്തെ പ്രൊബേഷൻ പീരിഡിലാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top