ന്യുഡൽഹി :കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൂട്ട് ആശാറാം ബാപ്പു. കേസില്‍ അഞ്ചു വര്‍ഷം തടവിനും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചതോടെ സല്‍മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോകുമെന്ന് ഉറപ്പായി. ഇനി ജാമ്യത്തിനായി ഹൈക്കോടതിയെ അവസാന മാര്‍ഗമെന്നോണം ഹൈക്കോടതിയെ സമീപിക്കാമെങ്കിലും അതിന് കുറഞ്ഞത് ഒരാഴ്ചയെങ്കിലും സമയമെടുക്കും. 2006ലും അഞ്ചു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഒരാഴ്ചയ്ക്കു ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു.
ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ സല്‍മാന് കൂട്ടായി ഉള്ളത് ആള്‍ദൈവം ആശാറാം ബാപ്പുവാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ആശാറാം ബാപ്പുവിൽ നിന്നും അനുഗ്രഹം വാങ്ങിക്കുന്നത് പതിവായിരുന്നു. ഒരു ഘട്ടത്തിൽ മോദിയുടെ ‘ആത്മീയാചാര്യൻ’ എന്നുപോലും ആശാറാം ബാപ്പു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അഹമ്മദാബാദിലെ തെരുവുകളില്‍ കള്ളച്ചാരായം കടത്തിയിരുന്ന ആശാറാം ബാപ്പു ആത്മീയ നേതാവും കോടികള്‍ ആസ്തിയുള്ള ആൾദൈവമായും വളരുകയായിരുന്നു. ആശാറാം ബാപ്പുവിനെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലനിൽക്കെയാണ് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി പരസ്യമായി വേദി പങ്കിടുകയും അനുഗ്രഹം വാങ്ങുന്നുകയും ചെയ്തുകൊണ്ടിരുന്നത്.
ധ്യാനഗുരു, ആത്മീയ നേതാവ്, മനുഷ്യ ദൈവം എന്നൊക്കെയറിയപ്പെടുന്ന ആശാറാമിന് ലക്ഷക്കണക്കിന് ശിഷ്യസമ്പത്തും പതിനഞ്ച് രാജ്യങ്ങളിലായി അഞ്ഞൂറിനടുത്ത് ആശ്രമങ്ങളുണ്ട്. ഇന്ത്യയിൽ അമ്പത് ആശ്രമങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 4,500 കോടിയിലേറെ സ്വത്തുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഗുരുതരമായ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടായിട്ടും രാഷ്ട്രീയ പിടിപാടുകളുടെ ബലത്തിൽ വിലസവേയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അകത്താക്കുന്നത്.
രാജസ്‌ഥാനിലെ ജോധ്‌പൂരിലുള്ള ആശ്രമത്തിൽ പതിനാറു വയസുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്‌തെന്ന ആശാറാമിന്റെ തന്നെ ശിഷ്യനായ പെൺകുട്ടിയുടെ പിതാവ് നൽകിയ കേസിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 2013 ലെ സ്വാതന്ത്ര്യ ദിനത്തിൽ വിദ്യാർത്ഥിനിയെ ആശ്രീവാദം നൽകാൻ എന്ന നിലയിൽ ആശ്രമത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കാൻ അനുയായികളെ ഇറക്കി കായികമായ ശ്രമങ്ങൾ നടത്തിയെങ്കിലും ഒടുവിൽ അഴിക്കുള്ളിലാകുകയായിരുന്നു. ആശാറാം പ്രതിയായ വിവിധ ബലാല്സംഗക്കേസുകളിലേതുൾപ്പെടെയുള്ള സാക്ഷികൾ തുടർച്ചയായി കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. സൂപ്പർ സ്റ്റാർ സൽമാൻഖാന് ജയിലിൽ ഇനി കൂട്ട് ആശാറാം ബാപ്പുവായിരിക്കും.ബാരക് നമ്ബര്‍ രണ്ടിലായിരിക്കും പാര്‍പ്പിക്കുക. ഇവിടെ ബാപ്പുവാണ് ഇപ്പോഴുള്ളതെന്നും പോലീസ് അറിയിച്ചു. സല്‍മാനു വേണ്ടി ജയിലില്‍ അതീവ സുരക്ഷയും ഏര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.