അവസാനം താന്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ട്വീറ്റ് വൈറലായി. താരത്തിന്റെ വിവാഹം സംബന്ധിച്ച കാര്യമായിരിക്കും ഇതെന്ന് മാധ്യമങ്ങളും ആരാധകരും വിചാരിച്ചു. ഇതോടെ ട്വീറ്റിന്റെ സത്യാവസ്ഥ തേടി ആരാധകര്‍ അന്വേഷണം തുടങ്ങി. പക്ഷേ സംഭവം ശരിക്കും ആയുഷ് ശര്‍മ്മയുടെ ലൗറട്രീ എന്ന ചിത്രത്തിലെ നായിക കഥാപാത്രത്തെ കണ്ടെത്തിയതായിരുന്നു . താരം തന്നെ പിന്നീട് ട്വിറ്ററിലൂടെ ഇതിനു വ്യക്തത വരുത്തി. ‘അത് എന്റെ കാര്യം. ഞാന്‍ വിവാഹിതനാകാന്‍ ആഗ്രഹിക്കുമ്പോള്‍ ഞാന്‍ വിവാഹം കഴിക്കും. ഞാന്‍ വിവാഹം കഴിക്കുന്നത് എപ്പോഴാണ് എന്ന് എനിക്ക് നിങ്ങളെ അറിയിക്കേണ്ട കാര്യമില്ല. വിവാഹിതനാകുമ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് ട്വീറ്റ് ചെയ്യും ‘ എന്ന് സല്‍മാന്‍ ഖാന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
Tags: Salman Khan