മാവേലിക്കര: വീരമൃത്യു വരിച്ച സൈനികന്‍ സാം ഏബ്രഹാമിന് ആണ്‍കുഞ്ഞ് പിറന്നു. സാമിന്റെ നാല്‍പത്തി ഒന്നാം ചരമദിനത്തിലാണ് ഭാര്യ അനു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സാം വീരമൃത്യു വരിക്കുമ്പോള്‍ അനു എട്ടു മാസം ഗര്‍ഭിണിയായിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലുമാണ് മലയാളിയായ ബി.എസ്.എഫ് ജവാന്‍ സാം എബ്രഹാം വീരമൃത്യു വരിച്ചത്. മാവേലിക്കര പുന്നമൂട് സ്വദേശിയാണ് ലാന്‍സ് നായിക് സാം എബ്രഹാം. ഇന്നലെ രാവിലെ 5.20 ന് കായംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ഭാര്യയുടെ പ്രസവത്തിനായി ഫെബ്രുവരിയില്‍ അവധിക്കു വരാനിരിക്കവെയായിരുന്നു സാമിന്റെ വിയോഗം. നാല്‍പത്തി ഒന്നാം ചരമദിനത്തോടനുബന്ധിച്ച് ഇന്നലെ വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരുന്നു. രണ്ടര വയസ്സുകാരി എയ്ഞ്ചലാണു മൂത്ത മകള്‍. രാജ്യാന്തര അതിര്‍ത്തിയിലെ മൂന്ന് ജില്ലകളിലുള്ള സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കിയാണ് പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. ജമ്മു, സാംബ, ഖത്തുര ജില്ലകളിലെ പോസ്റ്റുകള്‍ക്കു നേരെയാണ് കനത്ത ഷെല്ലാക്രമണം ഉണ്ടായത്. ഇതാണ് സാമിന്റെ ജീവനെടുത്തതും
വീരമൃത്യു വരിച്ച സൈനികന്‍ സാം ഏബ്രഹാമിന്റെ 41ാം ചരമദിനത്തില്‍ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കി
Tags: sam abraham