സോഫിയയും കാമുകന്‍ അരുണ്‍ കമലാസനും ചേര്‍ന്നാണ് സാമിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയത്. കേസില്‍ സോഫിയും അരുണും കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ ഇരുവര്‍ക്കും വലിയ ശിക്ഷ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. മകന്റെ കൊലയാളികള്‍ക്ക് അര്‍ഹിച്ച ശിക്ഷ ലഭിക്കണമെന്ന ആവശ്യത്തിലാണ് സാമിന്റെ മാതാപിതാക്കളും. വിക്ടോറിയന്‍ സുപ്രീം കോടതിയില്‍ പതിനാലംഗ ജൂറിക്ക് മുന്നിലാണ് കേസിന്റെ അന്തിമ വിചാരണ നടന്നത്.
സോഫിയയുടെ ശിക്ഷ കുറച്ചു നല്‍കുന്നതിനുള്ള വാദം കഴിഞ്ഞ മാസം നടന്നിരുന്നു. മകന്റെ ഭാവി കണക്കിലെടുത്ത് ശിക്ഷ കുറച്ചു നല്‍കണമെന്ന് സോഫിയ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ മകന്‍ ഉറങ്ങിക്കിടന്ന കട്ടിലില്‍ വച്ചാണ് സാമിനെ കൊലപ്പെടുത്തിയത് എന്ന കാര്യം കണക്കിലെടുത്ത് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 2015 ഒക്ടോബറിലാണ് സാം എബ്രഹാമിനെ മെല്‍ബണിലെ എപ്പിങ്ങിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമിന്റെ ഭാര്യ സോഫിയ സാമും സുഹൃത്ത് അരുണ്‍ കമലാസനനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസിന്റെ പ്രാരംഭ വാദം കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ നടന്നിരുന്നു