സോഫിയക്ക് വേണ്ടി സാമിനെ കൊലപ്പെടുത്തിയ സയനൈഡ് കൊലയാളിക്ക് പരോളില്ല!!അരുണിന് 23 വര്‍ഷവും സോഫിയയ്ക്ക് 18 വര്‍ഷവും കഴിഞ്ഞു മാത്രമേ പരോളിന് അർഹതയുള്ളൂ …

മെൽബൺ :പ്രവാസി മലയാളികളെയും കേരളത്തെയും പിടിച്ചു കുലുക്കിയ കൊലപാതകമായിരുന്നു മെല്‍ബണിലെ സാം ഏബ്രഹാമിന്റേത്. ഭാര്യ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനും ചേര്‍ന്നാണ് സാമിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയത്.കേസില്‍ സോഫിയും അരുണും കുറ്റക്കാരാണെന്ന് കണ്ടെത്തി ക്രൂരമായ കൊലപാതകികൾക്ക് 23 വര്ഷം ശിക്ഷയാണ് നൽകിയത് .

സൈനൈഡ് കൊല നടത്തിയാൽ ഇങ്ങിനെ തന്നെ ശിക്ഷിക്കണം. ഇതാ മലയാളിയെ 23 കൊല്ലം കാരാഗ്രഹത്തിൽ പരോൾ ഇല്ലാതെ അടച്ച് ഓസ്ടേലിയൻ കോടതിയുടെ കടുത്ത നടപടി. ഓസ്ട്രേലിയയിൽ കാമുകനും കാമുകിയും ചേർന്ന് മലയാളിയായ സാം എബ്രഹാമിനെ സൈനൈഡ് കൊടുത്ത് കൊലപ്പെടുത്തിയത് പ്രവാസി സമൂഹവും മലയാളികളും മറന്നിട്ടുണ്ടാകില്ല. സാം എബ്രഹാം എന്ന യുവാവിനെ ഭാര്യ സോഫിയയും, കാമുകൻ കമലാസനും ചേർന്ന് സൈനൈഡ് ഉറക്കത്തിൽ കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. 2015 ഒക്ടോബര്‍ 14നായിരുന്നു കൊല്ലം പുനലൂര്‍ സ്വദേശിയായ സാം എബ്രഹാമിനെ ഭാര്യ സോഫിയയും കാമുകനും ചേർന്ന് ഓസ്ട്രേലിയയിൽ സൈനൈഡ് കൊടുത്ത് കൊലപ്പെടുത്തിയത്.

നിന്റെ കരങ്ങൾകൊണ്ട് എന്നെ വരിഞ്ഞു മുറുക്കൂ, നിന്റെ സ്നേഹത്തിന്റെ കടലിലേക്ക് എന്നെ കൊണ്ടുപോകൂ..ഭർത്താവിനേ സൈനൈഡ് കൊടുത്ത് കൊന്ന സോഫിയ കാമുകന്‌ എഴുതിയത് തുടർന്ന് കാൽ നൂറ്റാണ്ടോളം പരോളില്ലാതെ ഓസ്ട്രേലിയൻ ജയിലിൽ കഴിയാൻ കോടതി വിധിച്ച ഈ കേസിൽ ഇപ്പോൾ വന്നിരിക്കുന്ന വാർത്ത കൊലയാളിയായ കമലാസനനു എതിരായിട്ടാണ്‌. സാം എബ്രഹാം വധക്കേസില്‍ പ്രതിയായ അരുണ്‍ കമലാസനന്റെ അപ്പീല്‍ അപേക്ഷ ഓസ്‌ട്രേലിയന്‍ പരമോന്നത കോടതിയായ ഹൈക്കോടതി തള്ളി.

കോളേജ് കാലത്തെ പ്രണയം വിവാഹശേഷവും മൊട്ടിട്ടപ്പോൾ ഭർത്താവ് തടസമായി; കാമുകന് വേണ്ടി ഭര്‍ത്താവിനെ ഉറക്കത്തില്‍ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ സോഫിയ താൻ നിരപരാധി എന്ന് ചൂണ്ടിക്കാട്ടിയും കീഴ് കോടതി വിധിക്കെതിരെ അപ്പീൽ അനുവദിക്കണം എന്നും പരോൾ വേണം എന്നും ആവശ്യപ്പെട്ട് സോഫിയയുടെ കാമുകൻ കമലാസനൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അപ്പീൽ അപേക്ഷ ഒരു കാരണ വശാലും അനുവദിക്കില്ലെന്നും കൊലയാളി എന്ന് സംശയം ഇല്ലാതെ തെളിഞ്ഞതിനാൽ കീഴ് കോടത്തി വിധിച്ച ശിക്ഷയിൽ ഒരു സംശയവും ഇല്ലെന്നും ഹൈക്കോടതി വിധിച്ചു. കീഴ് കോടതിയുടെ വിധി ശരിയാണ്‌ എന്നും പരോൾ അടുത്ത 23 കൊല്ലത്തേക്ക് അനുവദിക്കില്ല എന്നും അപ്പീൽ അപേക്ഷ പോലും പരിഗണിക്കില്ല എന്നും കടുത്ത രീതിയിൽ വ്യക്തമാക്കിയാണ്‌ ഓസ്ട്രേലിയ പരമോന്നത കോടതി സൈനൈഡ് കൊലയാളിയുടെ അപേക്ഷ തള്ളിയത്.

അരുണിന് 23 വര്‍ഷവും സോഫിയയ്ക്ക് 18 വര്‍ഷവും കഴിഞ്ഞു മാത്രമേ പരോളിന് അര്‍ഹതയുള്ളൂ എന്നും കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഇയാള്‍ പരമോന്നത കോടതിയെ സമീപിച്ചത്. ജഡ്ജിമാരായ ജസ്റ്റിസ് ജെ.ജെ.ഏഡല്‍മാനും, ജസ്റ്റിസ് പി.എ.കീനും ആണ്‌ വിധി പറഞ്ഞത്. ഓസ്ട്രേലിയയിൽ കൊല കേസ് തെളിഞ്ഞാൽ പിന്നെ കോടതികൾ പരമാവധി ശിക്ഷയായിരിക്കും നല്കുക. മാത്രമല്ല അപ്പീൽ നല്കി കൊലയാളിക്ക് ഊരി പോകാമെന്നും കരുതേണ്ട. കീഴ് കോടതി വിധികളേ അപ്പീൽ കോടതി തള്ളി കളയുന്ന സാഹചര്യങ്ങൾ അപൂർവ്വമാണ്‌. ഓസ്ട്രേലിയന് നിയമവ്യവസ്ഥ പ്രകാരം ഈ വിധിയെ ചോദ്യം ചെയ്യാന്‍ പ്രതിക്ക് ഇനി അവസരങ്ങളൊന്നുമില്ല. ജയിലിൽ തന്നെ കാൽ നൂറ്റാണ്ടോളം പുറം ലോകവും പുറം വായുവും കാണാതെ കഴിയണം. സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തിയ സോഫിയക്കും ഇത് ബാധകമാണ്‌.

2015 ഒക്ടോബര്‍ 14നായിരുന്നു കൊല്ലം പുനലൂര്‍ സ്വദേശിയായ സാം എബ്രഹാമിനെ മെല്‍ബണ്‍ എപ്പിംഗിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ സോഫിയയ്ക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്നാണ് സോഫിയ പൊലീസിനെ അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെയാണ് പൊലീസ് സോഫിയയെയും അരുണിനെയും അറസ്റ്റ് ചെയ്തത്.

സോഫിയക്ക് കോളേജ് പഠനം മുതൽ 2 കാമുകന്മാർ ഉണ്ടായിരുന്നു. സാം എബ്രഹാമും, അരുൺ കമലാസനും. ഇതിൽ സാം എബ്രഹാമിനേ വിവാഹം ചെയ്ത് ജീവിതത്തിൽ നിർത്തി. ഇതേ സമയം രണ്ടാമത്തേ കാമുകനുമായി രഹസ്യ ബന്ധവും തുടർന്നു. പിന്നീട് ഓസ്ട്രേലിയയിൽ എത്തിയ സോഫിയയും കുടുംബവും നല്ല നിലയിൽ ജീവിച്ചു. അതിനിടെ സോഫിയ കമലാസനെ ഓസ്ട്രേലിയയിൽ എത്തിച്ചു. തുടർന്ന് ഇരുവരും രഹസ്യ ബന്ധം തുടർന്നു. ഇതിന്റെ ഒടുവിലാണ്‌ ഭർത്താവിനെ കൊലപ്പെടുത്തി അരുൺ കമലാസനുമ്മായി സോഫിയ ജീവിക്കാൻ തീരുമാനിച്ചത്. ഇതിനായി സോഫിയയും കമലാസനും ഒന്നിച്ച് ചേർന്ന് മെല്ബണിൽ വെച്ച് 2015 ഒക്ടോബര്‍ 14നു സാമിനെ കൊലപ്പെടുത്തിയത്. ഓറഞ്ച് ജ്യൂസിൽ സൈനൈഡ് കലർത്തി കിടക്കാൻ നേരം നല്കിയത് സോഫിയ ആയിരുന്നു. ഈ സമയത്ത് മരണം ഉറപ്പാക്കാൻ കാമുകൻ അരുൺ കമലാസനൻ പുറത്ത് പൂന്തോട്ടത്തിൽ ഒളിച്ചിരുന്നു. മരിച്ചു കിടക്കുന്ന ഭർത്താവിനൊപ്പം തന്നെ നേരം വെളുക്കുവോളം സോഫിയ കഴിഞ്ഞു. കുഞ്ഞും ഇവർക്കൊപ്പം കിടന്ന് ഉറങ്ങി. നേരം വെളുത്തപ്പോൾ സോഫിയ അലമുറയിട്ട് ഭർത്താവ് ഹൃദയാഘാദം മൂലം മരിച്ചു എന്ന് അറിയിക്കുകയായിരുന്നു.

തുടർന്ന് താൻ കൊലപ്പെടുത്തിയ ഭർത്താവിന്റെ മൃതദേഹവുമായി സോഫിയ കേരളത്തിലെത്തി. സംസ്കാര ചടങ്ങിൽ സോഫിയ അലമുറയിട്ട് കരഞ്ഞ് അഭിനയിച്ചു. തുടർന്ന് ഓസ്ട്രേലിയയിൽ മടങ്ങി എത്തി സോഫിയയും കമലാസനും ഒന്നിച്ച് ജീവിതം തുടങ്ങിയിരുന്നു. അതിനിടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ റിപോർട്ട് പുറത്ത് വിടാതെ പോലീസ് ഇരുവരെയും നിരീക്ഷിക്കുകയായിരുന്നു. 8 മാസത്തോളം ഇവരുടെ ഫോൺ കോളുകൾ എല്ലാം പോലീസ് ചോർത്തി. ഇതിൽ കൊലപാതകം നടത്തിയത് അടിവരയിട്ട് പറയുന്നുണ്ടായിരുന്നു. പഴുതടച്ച് പൂട്ടിയ ഓസ്ട്രേലിയ പോലീസിന്റെ കരങ്ങളിൽ നിന്നും പിന്നെ ഒരിക്കലും സൈനൈഡ് കൊലയാളികളായ സോഫിയയും കമലാസനും പുറം ലോകം കണ്ടിട്ടില്ല. ജാമ്യം പോലും അനുവദിച്ചില്ല. അത്ര കർശനമാണ്‌ ഓസ്ട്രേലിയയിൽ കുറ്റം തെളിഞ്ഞാൽ ഏതൊരു കേസിലും നടപടി.

Top