പ്രിത്വിരാജിന്റെ ‘ബ്രോ ഡാഡി’യിൽ സഹിൻ ആന്റണി, ദുരൂഹതയുണ്ടല്ലോയെന്ന് സന്ദീപ് വചസ്പതി

പ്രിഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒടിടി റിലീസ് ചെയ്ത ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിൽ മാധ്യമ പ്രവർത്തകൻ സഹിൻ ആന്റണിയെ അഭിനയിപ്പിച്ചതിന് എതിരെ ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വചസ്പതി രംഗത്ത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സിനിമയിൽ സഹിൻ ആന്റണിക്ക് വേഷം നൽകിയതിൽ ബിജെപി നേതാവ് ദുരൂഹത ആരോപിച്ചിരിക്കുന്നത്.

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ മാധ്യമ പ്രവർത്തകനാണ് സഹിൻ ആന്റണി. സഹിൻ ആന്റണിയുമായി എന്ത് ബന്ധമാണ് ഉള്ളതെന്ന് പൃഥ്വിരാജ് വ്യക്തമാക്കണമെന്നാണ് സന്ദീപ് വചസ്പതി ആവശ്യപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇത്തരത്തിൽ : ” ബ്രോ ഡാഡി കണ്ടു. ബോറടിപ്പിക്കാത്ത സിനിമ. സിനിമയുടെ ഗുണദോഷങ്ങൾ വർണ്ണിക്കാൻ അല്ല ഈ പോസ്റ്റ്. എല്ലാ കാര്യങ്ങളിലും പൊളിറ്റിക്കൽ കറക്ട്നെസ് നോക്കുന്ന പൃഥിരാജ്, സിനിമയുടെ ഓപ്പണിങ് ഷോട്ടിൽ സഹിൻ ആന്റണി എന്ന തട്ടിപ്പുകാരനായ മാധ്യമ പ്രവർത്തകനെ അഭിനയിപ്പിച്ചിരിക്കുന്നത് ദുരൂഹമാണ്. വിക്കിപീഡിയ വിവരങ്ങൾ അനുസരിച്ച് ബ്രോ ഡാഡിയുടെ ഷൂട്ട് അവസാനിച്ചത് 2021 ഒക്ടോബർ മാസത്തിലാണ്.

മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് പുറത്തു വന്നത് സെപ്റ്റംബർ മാസത്തിലും. അതായത് സഹിനെ വെച്ചു ചെയ്ത മൂന്നോ നാലോ മിനുറ്റ് സീൻ രണ്ടാമത് ഷൂട്ട് ചെയ്യാൻ സാധിക്കുമായിരുന്നു. അതിന് മുതിരാതെ ഈ തട്ടിപ്പുകാരന്റെ മുഖം തന്നെ ഉപയോഗിച്ച് സിനിമ തുടങ്ങാൻ പൃഥ്വിരാജ് തീരുമാനിച്ചതിൽ എന്തോ എവിടെയോ ദുരൂഹത മണക്കുന്നുണ്ട്

സഹിൻ എന്നയാൾ കേരളത്തിലെ എന്നല്ല കൊച്ചിയിലെ പോലും മികച്ച ദൃശ്യ മാധ്യമ പ്രവർത്തകരിൽ ഒരാൾ അല്ല. എന്ന് മാത്രമല്ല ശരാശരിയിലും താഴെ ഉള്ള ആളാണ് താനും. അയാൾ അഭിനയിച്ചാൽ മാത്രമേ ആ സീനിന് വലിയ വിശ്വാസ്യത കിട്ടൂ എന്നില്ല.

ഏതെങ്കിലും ഒരു ജൂനിയർ ആർട്ടിസ്റ്റ് അഭിനയിച്ചാലും ഒന്നും സംഭവിക്കാനില്ല എന്ന് ചുരുക്കം. അപ്പോൾ സഹിൻ ആന്റണി കടന്നു വന്നതിന് പിന്നിൽ ചില വഴിവിട്ട ബന്ധങ്ങൾ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ മുഴുവൻ മാധ്യമ പ്രവർത്തകർക്ക് അപമാനമായ സഹിൻ ആന്റണിയുമായി എന്ത് ബന്ധമാണ് ഉള്ളതെന്ന് പൃഥ്വിരാജ് വ്യക്തമാക്കണമെന്നും സന്ദീപ് വചസ്പതി പറഞ്ഞു. ആരോപണ വിധേയരുമായി വേദി പോലും പങ്കിടില്ല എന്ന നിലപാട് സ്വീകരിച്ച പൃഥ്വിരാജിന് അബദ്ധം പറ്റും എന്ന് വിശ്വസിക്കാൻ സാധ്യമല്ല എന്ന് സന്ദീപ് വചസ്പതി പറഞ്ഞു.

മാത്രമല്ല താങ്കൾ മുൻപ് അഭിനയിച്ച ഡ്രൈവിംഗ് ലൈസൻസ്, ഭ്രമം എന്നീ സിനിമകളിലും ഈ തട്ടിപ്പുകാരൻ ഇടം പിടിച്ചിട്ടുണ്ട്. എന്താണ് താങ്കൾക്ക് ഇയാളുമായുള്ള ബന്ധം എന്ന് അറിഞ്ഞാൽ കൊള്ളാമെന്ന് പറഞ്ഞാണ് സന്ദീപ് വചസ്പതി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Top