മാതൃഭൂമി ചര്‍ച്ചയില്‍ നിന്ന് ബിജെപി യുവമോർച്ച നേതാവ് സന്ദീപ് വാര്യർ ഇറങ്ങിപ്പോയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇന്നലെ നടന്ന അന്തിചർച്ചയിൽ നിന്നാണ് സന്ദീപ് വാര്യർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. ഇതിനെത്തുടർന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിലിട്ട ഫോട്ടോ പോസ്റ്റും വലിയ ചർച്ചയാകുകയും ആരാധകരുടെ കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. എട്ട് മണിയ്ക്ക് നടന്ന മാതൃഭൂമി ന്യൂസ് അവറില്‍ നിന്നാണ് സന്ദീപ് വാര്യര്‍ ഇറങ്ങിപോയത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സമയം നല്‍കാത്തതിനെ വിമര്‍ശിച്ച സന്ദീപ് വാര്യരോട് സൗകര്യമുണ്ടെങ്കില്‍ ഇരുന്നാല്‍ മതി എന്ന് വേണു പറഞ്ഞതാണ് ബഹിഷ്‌ക്കരണത്തിന് ഇടയായത്. വാക്കുകള്‍ പിന്‍വലിക്കാന്‍ വേണു തയ്യാറാവണം എന്ന് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവതാകരനായ വേണു ഇതിന് തയ്യാറാവാതിരുന്നതോടെ സന്ദീപ് വാര്യര്‍ ചര്‍ച്ച ബഹിഷ്‌ക്കരിക്കുകയായിരുന്നു.
പൌരത്വ നിയമത്തിനെതിരായി എല്‍.ഡി.എഫിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ഡേയിൽ നടന്ന മനുഷ്യമഹാ ശൃംഖലയില്‍ പങ്കെടുത്ത ലീഗ് നേതാവിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു സംഭവം. സന്ദീപ് വാര്യർ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടയിൽ വേണു ആ പരാമർശത്തിലെ ഓരോ വാക്കിൽപ്പിടിച്ചും മറു ചോദ്യം ചോദിക്കുകയായിരുന്നു. ഇത് ചർച്ചയിൽ ചില അലേസരങ്ങളുണ്ടാക്കി. എന്നാൽ സമാധാനത്തോടെ ഇവയ്ക്കും മറുപടി നൽകാൻ സന്ദീപ് വാര്യർ ശ്രമിക്കവേ പെട്ടെന്ന് വേണു ഇടവേളയിലേക്ക് പോകുകയായിരുന്നു. ഇങ്ങനെ ചര്‍ച്ചക്കിടെ ഇടവേളയിലേക്ക് പോകണമെന്ന് പറഞ്ഞ അവതാരകനോട് ഇടവേളയാണ് നല്ലത് നിങ്ങള്‍ക്ക് എന്ന് സന്ദീപ് അൽപ്പം പരിഹാസത്തോടെ പറഞ്ഞു. ഇതേത്തുടർന്ന് പെട്ടെന്ന് പ്രകോപിതനായ വേണു മര്യാദയ്ക്ക് സംസാരിക്കണമെന്ന് താക്കീതിൻ്റെ സ്വരത്തിൽ പറഞ്ഞ് ഇടവേളയിലേക്ക് കടന്നു. ഇടവേളക്ക് ശേഷം വിഷയം മാറ്റി ചർച്ച തുടരാൻ ശ്രമിച്ച വേണുവിനോട് സമയം ചോദിച്ച് വാങ്ങി സന്ദീപ് വാര്യർ മുമ്പ് നടത്തിയ പരാമർശത്തെക്കുറിച്ച് വിശദീകരണം ചോദിച്ചു. നിങ്ങൾ വിളിച്ചിട്ടാണ് ഞാൻ വന്നതെന്നും മാന്യതയില്ലാത്ത രീതിയിൽ സംസാരിക്കരുതെന്നും കുറച്ച് ദിവസമായി ഇത് ആവർത്തിക്കുന്നത് ശരിയല്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. തുടർന്ന് ആ വാക്കുകൾ പിൻവലിക്കണമെന്ന് സന്ദീപ് ആവശ്യപ്പെട്ടപ്പോൾ ഒരു വാക്കും പിൻവലിക്കില്ലെന്ന് വേണു ധാർഷ്ഠ്യത്തോടെ മറുപടി പറഞ്ഞു. ആർക്കും അംഗീകരിക്കാൻ കഴിയാത്ത ധാർഷ്ഠ്യം ഉൾക്കൊള്ളാൻ സാധിക്കാതെ സന്ദീപ് വാര്യർ ചർച്ച പകുതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.
ചർച്ചയുടെ ഈ ഭാഗം പുറത്തുവിട്ട മാതൃഭൂമിയുടെ യൂടൂബ് വീഡിയോക്കുതാഴെ വലിയ വിമർശനം ഉയർന്നു. കൂടാതെ ആ വീഡിയോ ആയിരത്തോളം പേർ ഡിസ്ലൈക്കടിച്ചു. സോഷ്യൽ മീഡിയിയിലും ഇത് വലിയ ചർച്ചയായി. വേമുവിനെതിരെ രൂക്ഷ വിമർശനമാണ് സാമൂഹ്യമാധ്യമങ്ങളിലും ഉയർന്നത്. ഇറങ്ങി പോന്നതിന് പിന്നാലെ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോൾ വലിയ ആഘോഷമായിരിക്കുന്നത്. മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ നിന്നിറങ്ങി പോന്ന് മിനിറ്റുകള്‍ക്കകം ലൂസിഫറിലെ ലാല്‍ കഥാപാത്രം പറയുന്ന എന്റെ തന്തയല്ല നിന്റെ തന്ത എന്ന ഡയലോഗിന്റെ കഥാസന്ദര്‍ഭത്തിലെ ഫോട്ടോയാണ് സന്ദീപ് ഫേസ്ബുക്കിലിട്ടത്. ഈ പോസ്റ്റിന് താഴെയാണ് ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോയതിനെ അഭിന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയത്. ന്യൂസ് അവതാരകന്‍ വേണുവിനെതിരെ രൂക്ഷ വിമര്‍ശനവും കമന്റായി ഉയര്‍ന്നിട്ടുണ്ട്. ക്ഷണിച്ച് വരുത്തി അപമാനിച്ച വേണുവിനോട് കൃത്യമായി പ്രതികരിച്ചുവെന്നാണ് ഇറങ്ങി പോന്നതിനെ അഭിനന്ദിക്കുന്ന കമന്റുകള്‍. ‘ഉപദേശം കൊള്ളാം വര്‍മ്മ സാറേ പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട് .. തന്റെ തന്തയല്ല എന്റെ തന്ത’…എന്ന സിനിമാ ഡയലോഗും പോസ്റ്റിന് കീഴേ ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
ചാർനൽച്ചർച്ചകളിൽ ബിജെപി ഭാഗം കൃത്യമായി അവതരിപ്പിക്കുകയും തിരിച്ച് വ്യക്തമായ കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളിലൂടെ എതിരാളികളെ മലർത്തിയടിക്കുകയും ചെയ്യുന്ന സന്ദീപ് വാര്യരെ അപമാനിക്കാനും പ്രകോപിതനാക്കി പുറത്താക്കാനുമീാണ് സാധരണ പ്രമുഖ മലയാളം ചാനലുകളിലെ അവതാരകർ ശ്രമിക്കാറുള്ളത്. എതിരാളികൾക്കും സന്ദീപ് വാര്യർ പേടി സ്വപ്നമായിരുന്നു. ബിജെപി രാഷ്ട്രീയത്തിന് മുതൽക്കൂട്ടാവുന്ന സന്ദീപ് വാര്യർ പൌരത്വ നിയമത്തിനെ വ്യാഖ്യാനിച്ച രംഗത്തെത്തിയത് മറ്റു രാഷ്ട്രീയ പാർട്ടികൾക്കും വലിയ പ്രശ്നമുണ്ടാക്കി. പൌരത്വ നിയമ ഭേതഗതിയിൽ പാർട്ടികൾ ആരോപിച്ചിരുന്ന മുസ്ലീങ്ങളുടെ പൌരത്വ നിഷേധം അടക്കമുള്ളവയ്ക്ക് അദ്ദേഹം നൽകുന്ന മറുപടികൾക്ക് എതിർവാദം ഉന്നയിക്കാൻ മടിച്ചാണ് ബിജെപി യോഗങ്ങൾ ബഹിഷ്ക്കരിക്കാനുള്ള ചീഞ്ഞ അടവ് നയം സിപിഎം കോൺഗ്രസ് അണികളടക്കം പുറത്തെടുത്തത്. ഇത്തരത്തിൽ കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയ എതിരാളികളുടെ ഉറക്കം കെടുത്തുന്ന തീപ്പൊരി നേതാവാണ് സന്ദീപ് വാര്യർ.