ഹനുമാന്‍ ലക്ഷമണന് വേണ്ടി കൊണ്ടുവന്ന മൃതസഞ്ജീവനി കണ്ടെത്താന്‍ സര്‍ക്കാര്‍ ചിലവാക്കുന്നത് കോടികള്‍; പശുമൂത്രം രോഗശമനി; ആനമണ്ടത്തരങ്ങള്‍ക്ക് പിന്നാലെ സംഘപരിവാര്‍

ന്യൂഡല്‍ഹി: ഐതീഹ്യങ്ങളും പുരാണങ്ങളും കെട്ടുകഥകളും ശാസ്ത്രമാക്കുന്നതില്‍ സംഘപരിവാര സംഘടനകള്‍ മത്സരിക്കുകയാണ്. കഴിഞ്ഞവര്‍ഷം മുംബൈയില്‍ നടന്ന ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിക്കപ്പെട്ട ‘പ്രബന്ധങ്ങള്‍’ ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്നതായിരുന്നു.

ഗ്രഹങ്ങളില്‍നിന്ന് ഗ്രഹങ്ങളിലേക്ക് സഞ്ചരിക്കാന്‍ കഴിയുന്ന മനുഷ്യന്‍ ഓടിക്കുന്ന വേദിക്ക് വിമാനമാണ് അതില്‍ പ്രധാനം! വേദിക്ക് കാലഘട്ടത്തില്‍ നിലനിന്നിരുന്ന ഈ വിമാനം പുനരാവിഷ്‌ക്കരിക്കാന്‍ കഴിയുമെന്നാണ് പ്രബന്ധകര്‍ത്താക്കള്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുഷ്പക വിമാനത്തിന്റെ നാട്ടില്‍ ഇത്തരം ഒരു അറിവ് അതിശയമല്ളെന്നാണ് അവര്‍ പറയുന്നത്. അതുപോലെതന്നെ ബ്രഹ്മാസ്ത്രംപോലുള്ള ഒരു ആധുനിക ആയുധത്തെക്കുറിച്ചും ശാസ്ത്ര കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ വന്നു! ശാസ്ത്രബോധവും അന്വേഷണത്വരയും വര്‍ധിപ്പിക്കുക പൗരന്റെ കടമയായി എഴുതിവെച്ച ഭരണഘടനയുള്ള രാജ്യമാണിതെന്ന് ഓര്‍ക്കണം.

പുഷ്പകവിമാനവും ബ്രഹ്മാസ്ത്രവുമൊക്കെ വെറും പുരാണ കഥകള്‍മാത്രമാണെന്നും,സങ്കീര്‍ണ്ണമായ ബഹിരാകാശ പേടകങ്ങള്‍ക്കല്ലാതെ വിമാനത്തില്‍ ഗ്രഹങ്ങളില്‍നന്ന് ഗ്രഹങ്ങളിലേക്ക് സഞ്ചരിക്കാനാവില്ളെന്നും ആധുനിക ശാസ്ത്രജ്ഞര്‍ കൃത്യമായി പറഞ്ഞിട്ടും ഈ പ്രബന്ധങ്ങള്‍ അവതരിപ്പക്കാന്‍ അനുവദി നല്‍കപ്പെട്ടു. ഫലമോ ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ ഇന്ത്യ വല്ലാതെ നാണംകെട്ടു.

‘ഇന്ത്യയില്‍ കെട്ടുകഥകള്‍ ശാസ്ത്രമാവുന്നു’ എന്ന് പരിഹസിച്ചാണ് ന്യയോര്‍ക്ക് ടൈംസില്‍ ഇതുസംബന്ധിച്ച് ലേഖനം വന്നത്.
ഇപ്പോള്‍ ആയുഷ് ആന്‍ഡ് യോഗ വകുപ്പ് വന്നതോടെ ഇത്തരം ‘പൗരാണിക പ്രപഞ്ചസത്യങ്ങളുടെ’ ഗവേഷണത്തിന് കോടികളുടെ ഫണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്.അതിലൊന്നാണ് ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാനായി ഹനുമാന്‍ മരുത്വാമലയില്‍നിന്ന് കൊണ്ടുവന്നതായി രാമായണത്തില്‍ പറയുന്ന, മരിച്ചയാളെ ജീവിപ്പിക്കാന്‍ കഴിയുന്ന സകലരോഗത്തിനും ഒറ്റമൂലിയായ മൃതസഞ്ജീവനിക്കായുള്ള അന്വേഷണം.

ഇതിനായി ഒരു പ്രത്യേക ‘ഗവേഷണ സംഘത്തെയും’ രൂപവത്ക്കിരിച്ചിട്ടുണ്ട്.സത്യത്തില്‍ മരിച്ചിയാളെ ജീവിപ്പിക്കാന്‍ കഴിയുന്ന ഒരു ഔഷധവും ലോകത്തില്ളെന്നും, സര്‍വരോഗ സംഹാരിയായി ഒരു സസ്യവും ഈ ഭൂമുഖത്തില്ളെന്നുമാണ് ആധുനിക ശാസ്ത്രം പറയുന്നത്. ചില ചെടികളില്‍നിന്ന് ചില രോഗത്തിനുള്ള മരുന്ന് കണ്ടത്തൊമെങ്കിലും എല്ലാ രോഗങ്ങളും ശമിപ്പിക്കുന്ന സസ്യമെന്നത് സ്വപ്നത്തില്‍ മാത്രമാണ്.പക്ഷേ മൃതസഞ്ജീവിനിക്കായി ലക്ഷങ്ങള്‍ സര്‍ക്കാര്‍ ഇപ്പോഴും പൊടിക്കുന്നു.

110വയസ്സുവരെ യൗവനം നിലനിര്‍ത്താനുള്ള ശിവഗുളികള്‍ക്കായും ഗവേഷണം പുരോഗമിക്കയാണ്. ഈ ധാരണയും തീര്‍ത്തും അശാസ്ത്രീയമാണെന്ന് ആധുനിക ശാസ്ത്രം പറയുന്നു. വാര്‍ധക്യം എന്നത് അനിവാര്യമായ ഒരു ജീവശാസ്ത്ര വസ്തുതയാണ്.അത് ഏതെങ്കിലും ഗുളികള്‍കള്‍കൊണ്ട് കെട്ടിയിടാന്‍ കഴിയുമെന്നത് അബദ്ധ ധാരണയാണ്.പക്ഷേ എന്നിട്ടും പൗരാണിക മനുഷ്യര്‍ നൂറുവര്‍ഷംവരെ ആരോഗ്യത്തോടെ ജീവിച്ചു എന്നൊക്കെ തട്ടവിട്ടാണ് ഇത്തരം പ്രതിവിജ്ഞാന അന്വേഷണങ്ങള്‍ പുരോഗമിക്കുന്നത്.
ഇതിന്റെയൊക്കെ ഭാഗമായിട്ടായിരിക്കണം പശു ഓക്സിജന്‍ പുറത്തുവിടുന്ന ദിവ്യമൃഗമാണെന്നൊക്കെയുള്ള ധാരണ പരന്നത്.പക്ഷേ ഗോമൂത്രവും ചാണകുമൊക്കെ സസ്യങ്ങള്‍ക്ക് വളമാണെന്നല്ലാതെ മനുഷ്യന് ഹാനികരംതന്നെയാണെന്നാണ് ആധുനിക ശാസ്ത്രം വളരെ മുമ്പ് എത്തിയ നിഗമനം.

ഇനി ഗോമൂത്രത്തിന്റെ രോഗശമനിയായ എന്തെങ്കിലും ഘടകം ഉണ്ടെങ്കില്‍ അത് കൃത്രിമമായി വേര്‍തിരിച്ച്, കെമിക്കല്‍ ഫോര്‍മുല കണ്ടത്തെി ഗുളികയാക്കി ഉണ്ടാക്കി നല്‍കുക എന്നല്ലാതെ, മൂത്രം കുടിക്കുന്നത് രോഗം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. ഇപ്പോള്‍ ഗോമൂത്രത്തെ വിട്ട് മനുഷ്യമൂത്രം കുടിക്കാമോ എന്ന കാര്യത്തിലും ‘ഗവേഷണം’ നടക്കയാണ്.

Top