തിരുവനന്തപുരം: ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും കയറാമെന്ന സുപ്രീം കോടതി വിധിയെ എതിര്‍ത്ത് കേരളത്തിലെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരും നേതാക്കന്മാരും രംഗത്തുണ്ട്. വിശ്വാസങ്ങളെ അട്ടിമറിച്ചുകൊണ്ടുള്ള വിധികള്‍ നടപ്പിലാക്കരുതെന്നും കേരള സര്‍ക്കാര്‍ റിവ്യൂ ഹര്‍ജിക്ക് പോകണമെന്നുമാണ് ഇക്കൂട്ടരുടെ ആവശ്യം.
ശബരിമല വിധിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചരണമാണ് സംഘപരിവാര്‍ നടത്തുന്നത്. ഇതിനോടകം തന്നെ പല പ്രചരണങ്ങളും തുടക്കത്തിലേ പൊളിഞ്ഞു. ഇപ്പോഴിതാ അടുത്തതും.
പന്തളം രാജകൊട്ടാരത്തിലെ അമ്മ തമ്പുരാട്ടിയുടെ ഫോട്ടോയുപയോഗിച്ച് സംഘപരിവാര്‍ നടത്തിയ പ്രചാരണമാണ് ഇപ്പോള്‍ പൊളിഞ്ഞത്. 2017 ല്‍ അന്തരിച്ച അമ്മത്തമ്പുരാട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് സുപ്രീം കോടതി വിധി അനുകൂലികള്‍ക്കെതിരെയാണ് ഇവര്‍ വ്യാജ പ്രചരണം നടത്തിയത്.
”എന്റെ മകന്‍ ഇരിക്കുന്ന പുണ്യസ്ഥാനം കളങ്കപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരുടെ ഏഴു തലമുറ ഗതിപിടിക്കാതെ പോട്ടെ…മനസാ വാചാ കര്‍മ്മണാ ഇതില്‍ കൂട്ടു നില്‍ക്കുന്നവര്‍ക്കു ഗതി പിടിക്കില്ലാ…സന്താന ലബ്ധിയ്ക്കായി ഇവര്‍ ഉഴലും, രോഗങ്ങളാല്‍ അവരുടെ കുടുംബങ്ങള്‍ നരകിക്കും..ഇത് എന്റെ ഹൃദയം പൊട്ടിയുള്ള ശാപം…” ഇങ്ങനെയാണ് പ്രചാരണം…
ഇതും സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചതോടെ പുതിയ അടവ് അന്വേഷിക്കുകയാണ് സംഘപരിവാര്‍.