സംവിധായകന്‍ ശാന്തിവിള ദിനേശനെ അറസ്റ്റ് ചെയ്തു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയിലാണ് ദിനേശൻ അറസ്റ്റിലായത് .

സംവിധായകന്‍ ശാന്തിവിള ദിനേശനെ അറസ്റ്റ് ചെയ്തു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയിലാണ് ദിനേശൻ അറസ്റ്റിലായത് . ഭാഗ്യലക്ഷ്യമിക്ക് എതിരെ അപവാദ പരാമര്‍ശമുള്ള വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്തുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയിരുന്നത്. ഈ പരാതി അനോഷണത്തിനു ശേഷമാണ് മ്യൂസിയം പൊലീസ് ശാന്തിവിള ദിനേശിനെതിരേ കേസെടുത്തത്. ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസിന് കൈമാറിയിരുന്നു.യുട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോകള്‍ പ്രചരിപ്പിച്ചതിന് വിജയ് പി നായര്‍ക്കെതിരെ ഭാഗ്യലക്ഷ്മിയും സംഘവും വീട് കയറി ആക്രമിച്ചിരുന്നു .ലൈവ് വീഡിയോയും സോഷ്യൽ മീഡിയായിൽ ഇട്ടിരുന്നു .വിജയ് പി നായർക്ക് നേരെ മഷി പ്രയോഗവും നടത്തിയിരുന്നു .

അവർ നടത്തിയ കരിമഷി പ്രതിഷേധം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു.അതിനിടയിലാണ് സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെയും ഭാഗ്യലക്ഷ്മി സമാന ആരോപണത്തില്‍ പരാതി നല്‍കുന്നത്. വിജയ് പി നായരും സംവിധായകന്‍ ശാന്തിവിള ദിനേശും യു ട്യൂബ് ചാനലുകള്‍ വഴി അപകീര്‍ത്തിപരമായ പ്രചരണം നടത്തിയെന്ന പരാതിയില്‍ പൊലീസ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തിരുന്നു. ഇരുവര്‍ക്കുമെതിരെ തന്റെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഭാഗ്യലക്ഷ്മി അന്വേഷണസംഘത്തിന് കൈമാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്നെ കുറിച്ചുള്ള അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്നാണ് പരാതി. അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്തതിന് പിന്നാലെ ശാന്തിവിള ദിനേശിന് എതിരെയും ഭാഗ്യലക്ഷ്മി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.അത് വലിയ ചർച്ചയും ആയിരുന്നു . നിയമം കൈയ്യിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാകണമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിക്കുകയും ചെയ്തു.

വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും കോടതിയിൽ വാദിച്ചത്. ഭാഗ്യലക്ഷ്മിയുടെയും മറ്റുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജയ് പി നായരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മുറിയില്‍ അതിക്രമിച്ച് കയറി സാധനങ്ങള്‍ മോഷ്ടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു വിജയ് പി നായര്‍ വാദിച്ചത്.യൂട്യൂബിൽ സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ വിജയ് പി നായരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കല്ലിയൂരിലെ വീട്ടിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഐടി വകുപ്പ് 67, 67എ എന്നീ വകുപ്പ് ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.ഐടി ആക്റ്റിലെ 67, 67എ എന്നീ വകുപ്പുകൾ ചുമത്തുകയായിരുന്നു.

ആദ്യം ഇയാൾക്കെതിരേ ജാമ്യം ലഭിക്കാവുന്ന ദുർബലമായ വകുപ്പുകൾ മാത്രമായിരുന്നു ചുമത്തിയത്.നേരത്തേ ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് വീട്ടിൽ പരിശോധന നടത്തിയത്.നേരത്തേ വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ശബ്ദകലാകാരി ഭാഗ്യലക്ഷ്മിക്കും ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. വിജയ് പി നായര്‍ നല്‍കിയ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

നവ മാധ്യമ സങ്കേതങ്ങൾ ഉപയോഗിച്ച് സ്ത്രീകൾക്കെതിരെ ഹീനമായ ആക്രമണം നടത്തുന്ന സംഭവങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂര്‍, മ്യൂസിയം പോലീസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 364 എ (1), 509, കേരളാ പോലീസ് ആക്റ്റ് 120 (ഒ) എന്നീ വകുപ്പുകളാണ് ചുമത്തിയത്. വിവാദമായ വീഡിയോ നീക്കം ചെയ്യണമെന്ന് യൂട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.

മറ്റൊരു വ്യക്തിക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു . ഇന്ത്യന്‍ ശിക്ഷാനിയമം 364 A (1) (iv), 506, 509, കേരളാ പോലീസ് ആക്റ്റ് 120 (O) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഐ.റ്റി ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി രണ്ട് കേസുകളിലും ഉള്‍പ്പെടുത്താന്‍ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുവാദം ലഭിച്ചാല്‍ ഉടന്‍തന്നെ ആ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയശേഷം കേസിന്‍റെ അന്വേഷണം തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആക്രമിച്ചെന്നും കാണിച്ച് ഭാഗ്യലക്ഷ്മിയും വിജയ്.പി.നായരും പ്രത്യേകം പ്രത്യേകം നല്‍കിയ പരാതികളിൽ തമ്പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Top