ക്യാൻസർ രോഗികളെ വെറുതേ വിടാൻ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ? ഭാഗ്യലക്ഷ്മി

കാൻസർ രോഗികളോട്‌ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുടി വിറ്റ് കാശാക്കാനല്ല മുറിച്ചതെന്നും ഭാഗ്യലക്ഷ്മി. മുടി വേണ്ടവർ മാത്രം അതിനെകുറിച്ച് തീരുമാനമെടുക്കട്ടെയെന്നും, മറ്റുള്ളവർ ആ കാര്യത്തിൽ സംസാരിക്കേണ്ടതില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

മുടി ദാനം ചെയ്തത് കൊണ്ട് മാത്രം കാൻസർ രോഗികൾക്ക് പ്രത്യേകിച്ച് ഗുണമൊന്നും ലഭിക്കാനില്ല എന്നതായിരുന്നു പ്രധാന വിമർശനം. ഈ പ്രശ്നം പരസ്യമാക്കികൊണ്ട് ഒരു യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. എല്ലാവര്ക്കും വേണ്ടി ഒരാൾ മാത്രം സംസാരിക്കേണ്ടതില്ല എന്നും യുവതിയെ വിമർശിച്ചുകൊണ്ട് ഭാഗ്യലക്ഷ്മി തന്റെ പോസ്റ്റിൽ പറഞ്ഞു. തുടർന്നും കേശദാനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ചിത്രങ്ങളും വാർത്തകളും ഭാഗ്യലക്ഷ്മി തന്റെ ഫേസ്ബുക് വാളിൽ നൽകിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക് പോസ്റ്റ്

ക്യാൻസർ രോഗികളെ വെറുതേ വിടാൻ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ?
നിങ്ങൾക്ക് മുടി വേണ്ടെങ്കിൽ വേണ്ട.മറ്റുളളവർക്ക് വേണോ വേണ്ടയോ എന്ന് അവരവർ തീരുമാനിക്കട്ടെ..എല്ലാവരുടേയും അഭിപ്രായ വക്താവ് നമ്മളാവണ്ട.

ഞാൻ അവരോട് ദ്രോഹമൊന്നും ചെയ്തില്ലല്ലോ.. ഞാൻ മുടി വിറ്റ് കാശാക്കിയിട്ടുമില്ല.
മുടി ദാനം ചെയ്ത ലോകത്തെ ആദ്യത്തെ വ്യക്തി യും ഞാനല്ല
അപ്പോൾ വിഷയമല്ല പലരുടെയും വിഷയം. വ്യക്തിയാണ് വിഷയം…

അതുകൊണ്ടാണല്ലോ എന്റെ ഫോട്ടോ ചേർത്ത് വാർത്ത കൊടുത്തത്. നന്മയെ മനസിലാക്കാത്ത വൃത്തികെട്ട മനസ്സ്..”

Top