വിജയ് പി നായരെ മർദ്ദിച്ച കേസിൽ മുൻകൂർ ജാമ്യംതേടി ഭാഗ്യലക്ഷ്മിയും കൂട്ടരും ഹൈക്കാേടതിയിലേക്ക്..

കൊച്ചി: വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസിലെ പ്രതികളായ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ നാളെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാൻ ഒരുങ്ങുന്നു . ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കീഴ്കാേടതി തളളിയിരുന്നു. ഇതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയെങ്കിലും അറസ്റ്റിനുളള നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ജാ​മ്യാ​പേ​ക്ഷ​ ​ന​ൽ​കാ​നു​ള്ള​ ​സാ​വ​കാ​ശം​ ​കി​ട്ടാ​നാ​ണ് ​അ​റ​സ്റ്റ് ​വൈ​കി​പ്പി​ക്കു​ന്നത്. അറസ്റ്റുചെയ്തിട്ടില്ലെങ്കിലും ഇവർ പൊലീസ് നിരീക്ഷണത്തിലാണ് എന്നാണറിയുന്നത്. എന്നാൽ മൂവരും ഒളിവിലെന്നാണ് പൊലീസ് ഭാക്ഷ്യം.

യൂട്യൂബറിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ,ലാപ്ടോപ്പ് എന്നിവ പൊലീസിനെ ഏൽപ്പിച്ചതിനാൽ തങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്ന മോഷണക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതിയെ അറിയിക്കാനാവും മൂവരും ശ്രമിച്ചേക്കുക. അങ്ങനെയെങ്കിൽ വീഡിയോ ഉൾപ്പടെയുളള തെളിവുകൾ വച്ച് ഹൈക്കോടതിൽ തങ്ങളുടെ നിലപാട് പൊലീസ് കൂടുതൽ കടുപ്പിക്കും. ഭാഗ്യലക്ഷ്മി അടക്കമുളളവരുടെ ജാമ്യ ഹർജിയെ സെഷൻസ് കോടതിയിൽ പൊലീസ് ശക്തമായി എതിർത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


​ഭാ​ഗ്യ​ല​ക്ഷ്മി​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​വി​ജ​യ് ​പി.​ ​നാ​യ​ർ​ക്കെ​തി​രെ​ ​ജാ​മ്യ​മി​ല്ലാ​ ​വ​കു​പ്പ് ​ചു​മ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും​ ​കോ​ട​തി​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​പ​ക്ഷേ,​ ​സ്ത്രീ​ക​ളെ​ ​അ​പ​മാ​നി​ക്കു​ന്ന​ ​വീ​ഡി​യോ​ ​പ്ര​ച​രി​പ്പി​ച്ച​തി​ന് ​അ​റ​സ്റ്റി​ലാ​യ​ ​യൂ​ട്യൂ​ബ​‌​ർ​ ​ഇ​പ്പോ​ഴും​ ​റി​മാ​ൻ​ഡി​ലാ​ണ്.

മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത സർക്കാർ വാദം അംഗീകരിച്ചാണ് കീഴ്ക്കാേടതി​ മുൻകൂർ ജാമ്യാപേക്ഷ തളളി​യത്. ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കൾക്കും എതി​രെ കോടതിയുടെ രൂക്ഷ വിമർശവുമുണ്ടായി. കായി​കബലം കൊണ്ട് നിയമത്തെ നേരിടാൻ കഴിയില്ല. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികൾ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഇതി​ൽ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നുമാണ് ജാമ്യാപേക്ഷ തളളി​ക്കൊണ്ടുളള ഉത്തരവി​ൽ കോടതി​ പറഞ്ഞത്. കൈയേറ്റം ചെയ്യൽ, മോഷണം തുടങ്ങി അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് മൂവർക്കുമെതി​രെ ചുമത്തി​യി​രി​ക്കുന്നത്.അതിനിടെ മൂ​ന്നു​ ​പ്ര​തി​ക​ളും​ ​നി​യ​മ​ത്തി​ന് ​മു​ന്നി​ൽ​ ​കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് ​സം​സ്ഥാ​ന​ ​വ​നി​ത​ ​ക​മ്മി​ഷ​ൻ​ ​അം​ഗം​ ​ഷാ​ഹി​ദ​ ​ക​മാ​ൽ​ ​പ​റ​ഞ്ഞു.​വ​നി​ത​ ​ക​മ്മി​ഷ​ൻ​ ​അ​വ​രു​ടെ​ ​ന​ട​പ​ടി​യെ​ ​പി​ന്തു​ണ​യ്ക്കു​ന്നി​ല്ല.​ ​കൃ​ത്യ​മാ​യ​ ​സ​മ​യ​ത്ത് ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ത്ത​ ​പൊ​ലീ​സി​നെ​ ​ക​മ്മി​ഷ​ൻ​ ​ശാ​സി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​ഷാ​ഹി​ദ​ ​ക​മാ​ൽ​ ​പ്രതികരിച്ചിരുന്നു.

Top