യു ട്യൂബര്‍ വിജയ് പി നായര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം, ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരെ നിയമ നടപടികളിൽ നിന്നും ഒഴിവാക്കരുത്: മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി:സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ .അതേസമയം വിജയ് പി നായരെ മർദ്ദിച്ച് ശിക്ഷ സ്വയം നടപ്പിലാക്കിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, റിയാലിറ്റി ഷോ താരവും ആക്ടിവിസ്റ്റുമായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കല്‍ എന്നിവരെയും നിയമ നടപടികളിൽ നിന്ന് ഒഴിവാക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു . തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്ന് കമ്മീഷൻ ജുഡിഷ്യൽ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.

അശ്ലീലം നിറഞ്ഞതും അപമാനകരവുമായ പരാമർശം നടത്തിയ വ്യക്തിക്കെതിരെ ക്രിമിനൽ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു. അതേ സമയം ക്രിമിനൽ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കാൻ കോടതിക്കല്ലാതെ മറ്റാർക്കും അധികാരമില്ലെന്നും ഉത്തരവിൽ പറയുന്നു. നിയമം കൈയിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ല. മനുഷ്യാവകാശ പ്രവർത്തകനായ റനീഷ് കാക്കടവത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.

Top