ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താൽ നേരിടും.ഞാൻ തലയിൽ മുണ്ടിട്ട് ജയിലിൽ പോകില്ല-ഭാഗ്യലക്ഷ്മി.

തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ അശ്ലീല പരാമർശങ്ങൾ നടത്തിയ യൂട്യൂബറെ മർദ്ദിച്ച സംഭവത്തിൽ ജാമ്യമയില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിനു പിന്നാലെ പ്രതികരണവുമായി ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. സംഭവത്തിൽ കേസെടുക്കുമെന്ന് നേരത്തെ അറിയാമായിരുന്നെന്നും താൻ രഹസ്യമായല്ല, പരസ്യമായി തന്നെയാണ് പ്രതികരിച്ചതെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു.

ഞാൻ തലയിൽ മുണ്ടിട്ട് ജയിലിൽ പോകില്ല; ജാമ്യാമില്ല വകുപ്പ് പ്രകാരം കേസെടുത്താൽ നേരിടും’- ഭാഗ്യ ലക്ഷ്മി പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ആരും പ്രതികരിച്ചില്ല. പൊലീസ് ഒരു ചെറുവിരൽ പോലും അനക്കിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇങ്ങനെയുള്ളവർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഇനിയും പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും അവർ പറഞ്ഞു.യൂട്യൂബറെ മർദ്ദിച്ച സംഭവത്തിൽ ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മർദ്ദനമേറ്റ യൂട്യൂബർ ഡോ.വിജയ് നായര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഭാഗ്യലക്ഷ്മിയെ കൂടാതെ ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരും പ്രതികളാണ്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിജയ് നായർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഓഫീസിൽ അതിക്രമിച്ചു കയറി, ഭീഷണി, കയ്യേറ്റം, മൊബൈൽ. ലാപ്ടോപ്പ് എന്നിവ അപഹരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പരാതിയിൽ ആരോപിക്കുന്നത്. പരാതിയിൽ തമ്പാന്നൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിജയ് നായർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഓഫീസിൽ അതിക്രമിച്ചു കയറി, ഭീഷണി, കയ്യേറ്റം, മൊബൈൽ. ലാപ്ടോപ്പ് എന്നിവ അപഹരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പരാതിയിൽ ആരോപിക്കുന്നത്. പരാതിയിൽ തമ്പാന്നൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

Top