ആദ്യ ദിനം നഗ്നയായി നില്‍ക്കേണ്ടിവന്നു; പതിനാറാം വയസ്സില്‍ സംഭിവിച്ചതെല്ലാം തുറന്ന് പറഞ്ഞ് സാറാസിഫ്

മോഡലിംഗിലേക്ക് വന്ന ആദ്യ ദിനം തനിക്ക് പൂര്‍ണ്ണനഗ്‌നയായി നില്‍ക്കേണ്ടി വന്നെന്ന് പ്രമുഖ മോഡലിന്റെ വെളിപ്പെടുത്തല്‍. പ്രമുഖ മോഡലും മോഡലുകളുടെ അവകാശത്തിന് വേണ്ടി പോരാടുകയും ചെയ്യുന്ന ന്യൂയോര്‍ക്കിലെ സൂപ്പര്‍മോഡല്‍ സാറാസിഫാണ് മോഡലിംഗ് മേഖലയിലെ ലൈംഗീക ചൂഷണത്തെക്കുറിച്ച് തുറന്നടിച്ചത്. പതിനാലാം വയസ്സില്‍ സംഭവിച്ച ആദ്യ ദുരനുഭവത്തിന് ശേഷമാണ് അവള്‍ ലൈംഗിക ചൂഷകര്‍ക്കെതിരേ പോരാട്ടം തുടങ്ങിയതെന്നും. തുടക്കകാലം മുതല്‍ തനിക്ക് ഇത്തരം അനേകം തവണ ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.

പതിനാലാം വയസ്സില്‍ ന്യൂയോര്‍ക്കില്‍ മോഡലിംഗിന് എത്തിയപ്പോഴത്തെ ആദ്യ അനുഭവം ഞെട്ടിക്കുന്നതായിരുന്നെന്നാണ് സാറാ സിഫ് പങ്കുവെച്ചത്. പല തവണ ലൈംഗിക പീഡനങ്ങള്‍ക്കും മോശം പെരുമാറ്റത്തിനും ഇന്‍ഡസ്ട്രിയില്‍ നിന്നും ഇരയായിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ ഒരു ഫോട്ടോഗ്രാഫറുടെ അപ്പാര്‍ട്ട്മെന്റിലേക്ക് ചെന്നപ്പോള്‍ തന്നെ ഷര്‍ട്ട് ഇല്ലാതെ കാണണമെന്നാണ് അയാള്‍ ആദ്യം ആവശ്യപ്പെട്ടത്. പെട്ടെന്ന് വരാന്‍ പറഞ്ഞതിനാല്‍ മാതാപിതാക്കള്‍ക്ക് ഒപ്പം പോകാനായില്ല. ആദ്യം ഷര്‍ട്ട് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട അയാള്‍ പിന്നീട് പാന്റ്സും ഊരി മാറ്റാന്‍ ആവശ്യപ്പെട്ടു. അടിവസ്ത്രങ്ങള്‍ മാത്രമണിഞ്ഞ് നില്‍ക്കേണ്ടി വന്നു. മാറിടം പോലും അന്ന് പൂര്‍ണ്ണ വളര്‍ച്ചയെത്തിയിരുന്നില്ല. തുടര്‍ന്ന് അയാള്‍ പറഞ്ഞത് അടിവസ്ത്രം ഇല്ലാതെ കാണണമെന്നായിരുന്നു. ജോലി കിട്ടാന്‍ അയാള്‍ക്ക് എന്നെ ഇഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്നു താനെന്നും സിഫ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിനഞ്ചാം വയസ്സില്‍ ഒരു ഫോട്ടോഷൂട്ടിന് പോയപ്പോള്‍ അവിടെ മയക്കുമരുന്നിന്റെ വിളയാട്ടമായിരുന്നു. ഒരു അശ്ലീല ചിത്രത്തിന് മുന്നില്‍ പോസ് ചെയ്യേണ്ടി വന്നു. 18 തികഞ്ഞപ്പോള്‍ 2010 ല്‍ ഒരു ഡോക്യുമെന്ററിയില്‍ ജോലി ചെയ്യേണ്ടി വന്നു. അവിടെ ഒരു മോഡലിനോട് പ്രമുഖ ഫോട്ടോഗ്രാഫര്‍ വസ്ത്രം ഉരിയാന്‍ ആവശ്യപ്പെട്ടു. അവര്‍ അങ്ങനെ ചെയ്തപ്പോള്‍ അയാളുടെ ലൈംഗികാവയവത്തില്‍ തൊടാനായിരുന്നു അടുത്ത ആവശ്യം. ടെറി റിച്ചാര്‍ഡ്സണ്‍ എന്ന ഫോട്ടോഗ്രാഫറായിരുന്നു അത്. പിന്നീട് ഇയാളെ വന്‍കിട പബ്ലിക്കേഷനുകള്‍ നിരോധിക്കുകയും ചെയ്തു.

ഈ ഫോട്ടോഗ്രാഫര്‍ യുവ മോഡലുകളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ പിന്നീട് നീണ്ടുനിന്ന ഒരു പീഡന ആരോപണത്തിന്റെ കേന്ദ്രബിന്ദുവായി മാറുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് 2012 ല്‍ സിഫ് ഇത്തരം അനീതികളെ ചെറുക്കുന്ന മോഡലുകളുടെ കൂട്ടായ്മ രൂപീകരിച്ചത്. ഈ സംഘം മോഡലിംഗ് രംഗത്ത് കൂടുതല്‍ നിയന്ത്രണങ്ങളും നഷ്‌ക്കര്‍ഷതകളും കൊണ്ടുവന്നു. മോഡലുകളെ ജോലിക്കിടയിലെ ഏതു തരത്തിലുമുള്ള പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കണം എന്നാവശ്യപ്പെടുന്ന ബില്ല് കൊണ്ടുവരാനുള്ള സമ്മര്‍ദ്ദത്തിലാണ് സിഫ്.

Top