മാവേലി എക്‌സ്പ്രസില്‍ യുവ നടിയെ അപമാനിക്കാന്‍ ശ്രമം; ഉറങ്ങിക്കിടന്ന നടിയെ സ്പര്‍ശിച്ച ആളുടെ കൈ പിടിച്ചുവച്ച് ബഹളം വച്ചു; യുവാവ് അറസ്റ്റില്‍

കൊച്ചി: ബുധനാഴ്ച രാത്രി ട്രയിനില്‍ യാത്ര ചെയ്യുന്നതിനിടെ പ്രശസ്തയായ യുവനടിയ്ക്ക് നേരെ അതിക്രമത്തിന് ശ്രമം. മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് അതിക്രമം ഉണ്ടായത്. നടിയുടെ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശി ആന്റോ ബോസാണു പിടിയിലായത്.

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തന്നെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് അതിക്രമിക്കാന്‍ ശ്രമിച്ചതെന്ന് നടി പറഞ്ഞു. ട്രെയിനില്‍ ഉറങ്ങിക്കിടക്കവെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്നാണു പരാതി. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Top