വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, കുട്ടിയായപ്പോള്‍ കടന്നുകളഞ്ഞു; പൂജാരി അറസ്റ്റിലായതിങ്ങനെ…

ആലപ്പുഴ: കല്യാണം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഒടുവില്‍ കുട്ടിയാകുമ്പോള്‍ കടന്നുകളയുന്ന പീഡനവീരന്‍ അറസ്റ്റില്‍. ആലപ്പുഴ പാണാവള്ളി കണ്ടത്തിന്‍നികര്‍ത്തു വീട്ടില്‍ രതീഷാ(ഹരി-32)ണ് അടിമാലി പോലീസിന്റെ പിടിയിലായത്. മുനിയറ, മരട്, ഉപ്പുതറ തുടങ്ങി വിവിധ ക്ഷേത്രങ്ങളിലെ പുജാരിയും ആനച്ചാല്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു.

മുമ്പ് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുനിയറ ക്ഷേത്രത്തില്‍ പൂജാരിയായിരിക്കെ ഇയാള്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. ആ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും തുടര്‍ന്ന് ഒരു കുട്ടി ജനിക്കുകയും ചെയ്തതോടെ ഇയാള്‍ അവിടെ നിന്ന് മുങ്ങുകയായിരുന്നു. പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചതോടെ തിരികെയെത്തി അനുനയിപ്പിച്ച് വീണ്ടും കൂടെ താമസിപ്പിച്ചു. രണ്ടാമത്തെ കുട്ടി ജനിച്ചതോടെ വീണ്ടും അപ്രത്യക്ഷനാവുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിനെത്തുടര്‍ന്ന് അവിടെ നിന്നും മുങ്ങി ഉപ്പുതറയിലെത്തി ക്ഷേത്രജോലിക്കിടെ മറ്റൊരു പെണ്‍കുട്ടിയെ വശീകരിച്ചു. മുമ്പും പ്രതി മറ്റു വിവാഹം കഴിച്ച ശേഷം അവിടെ നിന്നും നാടുവിട്ടാണ് മുനിയറയില്‍ എത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. മുനിയറക്കേസില്‍ ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ട് നാളുകളായി. ഇതിനിടെ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിക്ക് നഴ്സിങ് പഠനം തരപ്പെടുത്തുന്നതിന് കോട്ടയത്ത് ലോഡ്ജില്‍ താമസിക്കുന്നതായി വിവരം ലഭിച്ചതോടെയാണ് സി.ഐ: പി.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top