ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകം: പ്രധാന പ്രതി അറസ്റ്റില്‍

ഹരിപ്പാട്: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശരത് ചന്ദ്രന്‍ (അക്കു-26) കുത്തേറ്റുമരിച്ച സംഭവത്തില്‍ ഒന്നാം പ്രതി കുമാരപുരം പൊത്തപ്പള്ളി ചെട്ടിശേരില്‍ വടക്കേതില്‍ നന്ദു (കരി നന്ദു-26) അറസ്റ്റില്‍. എറണാകുളം കാക്കനാട് സുഹൃത്തിനൊപ്പം ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

പ്രതികള്‍ ലഹരിസംഘത്തില്‍പ്പെട്ടവരാണെന്നു പോലീസ് പറഞ്ഞു.
തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വാര്യംകാട് ശരത് ഭവനത്തില്‍ ചന്ദ്രന്‍-സുനിത ദമ്പതികളുടെ മകനായ ശരത്ചന്ദ്രന്‍ ബുധനാഴ്ച രാത്രിയാണു കുത്തേറ്റുമരിച്ചത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊെബെല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നന്ദു പിടിയിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശരത്ചന്ദ്രനെയും പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മനോജിനെയും നന്ദുവാണു കുത്തിയതെന്നും സംഭവത്തില്‍ മുന്‍െവെരാഗ്യമില്ലെന്നും പോലീസ് പറഞ്ഞു. വാക്കുതര്‍ക്കത്തിനിടയില്‍ കുത്തുകയായിരുന്നു. കുമാരപുരം താമല്ലാക്കല്‍ പടന്നയില്‍ കിഴക്കതില്‍ ശിവകുമാര്‍ (25), പൊത്തപ്പള്ളി പീടികയില്‍ ടോം തോമസ്(27), പൊത്തപ്പള്ളി കടൂര്‍ വീട്ടില്‍ വിഷ്ണുകുമാര്‍ (29), എരിയ്ക്കാവ് കൊച്ചു പുത്തന്‍പറമ്പില്‍ സുമേഷ് (33), താമല്ലാക്കല്‍ പുളിമൂട്ടില്‍ കിഴക്കതില്‍ സൂരജ്(20), തൃക്കുന്നപ്പുഴ കിഴക്കേക്കര വലിയപറമ്പ് നിഷാ നിവാസില്‍ കിഷോര്‍ (34) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ റിമാന്‍ഡ് ചെയ്തു.

Top