സോളാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ അന്വേഷണവുമായി രംഗത്തെത്തിയിരിക്കെ കോണ്‍ഗ്രസ് നേതാക്കളും അണികളും ഇതിനെതിരെ പ്രതികരണങ്ങള്‍ നടത്തുന്നുണ്ട്. സരിത തട്ടിപ്പുകാരിയാണെന്നും അവരുടെ മൊഴിയുടെയും കത്തിന്റെയും അടിസ്ഥാനത്തില്‍മാത്രം കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് ഇവരുടെ വാദം. കോണ്‍ഗ്രസ് നേതാക്കള്‍ സരിതയെ നിരന്തരം ഫോണ്‍ വിളിച്ചതെന്തിനാണെന്ന കാര്യത്തില്‍ ഇതുവരെയും ആരും വിശദീകരണം നല്‍കുന്നില്ല. തങ്ങള്‍ ജനപ്രതിനിധികളാണെന്നും പലരെയും വിളിച്ചുകാണുമെന്നുമൊക്കെയാണ് പറഞ്ഞൊഴിയുന്നത്. വിഷയത്തില്‍ നേരത്തെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പ്രതികരിച്ചിരുന്നു. സരിതയെ നേതാക്കള്‍ അര്‍ധരാത്രി വിളിച്ചത് കോണ്‍ഗ്രസ് ഭരണഘടന പഠിക്കാനോ ഭാഗവതം വായിക്കാനോ ആയിരിക്കില്ലെന്നായിരുന്നു മുരളീധരന്റെ പരിഹാസം. നേതാക്കള്‍ക്ക് സരിതയുമായുള്ള അവിഹിത ബന്ധത്തെ പരോക്ഷമായി സൂചിപ്പിക്കുന്ന വാക്കുകളാണിവ. തട്ടിപ്പുകാരിയെന്ന് നിരന്തരം പറയുമ്പോഴും അത്തരമൊരാളോട് അര്‍ധരാത്രിയില്‍ എന്താണ് പറയാനുണ്ടായിരുന്നതെന്നത് നേതാക്കള്‍ കോടതിയിലും വിശദീകരിക്കേണ്ടിവരും. പ്രത്യേകിച്ചും സരിത ലൈംഗിക ചൂഷണക്കേസില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍.