രശ്മി വധത്തില്‍ സരിതയ്ക്കും പങ്ക്; രക്ഷിച്ചത് ഗണേഷ് കുമാര്‍; ക്രൈം നന്ദകുമാര്‍ വിഎസിന് നല്‍കിയ കത്ത് പുറത്ത്

കൊച്ചി: ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയുടെ കൊലപാതകത്തില്‍ ബിജുവിനും സരിതയ്ക്കുമുള്ള പങ്ക് വിശദമാക്കുന്ന കത്ത് പുറത്ത്. ക്രൈം മാസികയുടെ എഡിറ്റര്‍ നന്ദകുമാര്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അയച്ച കത്താണ് പുറത്തായിരിക്കുന്നത്. രശ്മിയെ മദ്യം കഴിപ്പിച്ച് കസേരയില്‍ ബന്ധിച്ച ശേഷം അവരുടെ മുമ്പില്‍ വച്ച് സരിതയും ബിജുവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പതിവായിരുന്നെന്നും കത്തില്‍ പറയുന്നു.

രശ്മി കൊല്ലപ്പെടുന്നതിനു മുമ്പ് സരിതയും ബിജുവും ചെയ്തത് എണ്ണി എണ്ണി പറയുന്ന പരാതിയായിരുന്നു ക്രൈം നന്ദകുമാര്‍ വി.എസ് അച്യുതാനന്ദന് നല്കിയത്. കോടതിയില്‍ നന്ദകുമാര്‍ മൊഴിയും നല്കിയിരുന്നു. സരിതയ്ക്ക് രശ്മി വധത്തില്‍ പങ്കുള്ളതിന്റെ വ്യക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പരാതിയാണിത്. ഈ കൊലപാതകത്തില്‍ നിന്നും മുഖ്യ പ്രതിയാകേണ്ട സരിത രക്ഷപെട്ടതാണ് പിന്നീടും ഇപ്പോഴും നടക്കുന്ന രാഷ്ട്രീയ ഭൂകമ്പങ്ങളുടെ കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടനും എം.എല്‍.എയുമായ ഗണേഷ് കുമാറാണ് കൊലകേസില്‍ നിന്നും സരിതയെ രക്ഷിച്ചത്. സരിതയുടെ ജീവിതത്തില്‍ ബിജുവിനു ശേഷം കടന്നുവരികയും സുഹൃത്തുക്കള്‍ എന്നതിലുപരി ജീവിത സഖിയായി കൂടെ കൂട്ടുകയും ഗണേഷ് കുമാര്‍ ചെയ്തിരുന്നുവെന്നും കത്തിലുണ്ട്. യാമിനി തങ്കച്ചി എന്ന ആദ്യ ഭാര്യ ഗണേഷിന് ഉള്ളപ്പോഴായിരുന്നു ഈ അവിഹിത ബന്ധം. തെളിവെടുപ്പ് വേളയില്‍ രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന ചോദ്യത്തിന് മറുപടി പറയാതെ പൊട്ടിക്കരയുകയാണ് സരിത ചെയ്തത്. സരിത പറഞ്ഞ എല്ലക്കാര്യവും എരിവും പുളിയും ചോരാതെ എഴുതിയ സോളാര്‍ കമ്മീഷന്‍ ഇക്കാര്യം മനപൂര്‍വം വിട്ടുകളഞ്ഞതാണോ എന്ന ചോദ്യവുമുയരുന്നുണ്ട്. ഗണേഷിന്റെ ഇടപെടലോടെ മുഖ്യ പ്രതിയായ സരിതയെ മാപ്പുസാക്ഷിയാക്കുകയായിരുന്നെന്നും നന്ദകുമാര്‍ കത്തില്‍ പറയുന്നു.അന്നത്തേ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, ബിനീഷ് കോടിയേരി, മുന്‍ മന്ത്രി പി.കെ ശ്രീമതി ടീച്ചറുടെ മകന്‍… എന്നിവര്‍ ഇക്കാര്യത്തില്‍ ഗണേഷിനെ സഹായിച്ചതായും നന്ദകുമാറിന്റെ പരാതിയില്‍ പറയുന്നു.

രശ്മി വധത്തില്‍ ബിജുവിനും സരിതയ്ക്കുമുള്ള പങ്ക് വിശദമാക്കുന്ന കത്താണ് പുറത്തു വന്നിരിക്കുന്നത്. തനിക്ക് വധഭീഷണിയുള്ള കാര്യം ചൂണ്ടിക്കാണിച്ച് 2005ല്‍ രശ്മി നേരിട്ട് തന്നെ അറിയിച്ചിരുന്നതായി കത്തില്‍ നന്ദകുമാര്‍ ചൂണ്ടിക്കാണിക്കുന്നു . കൊല്ലം പൊയ്‌ലക്കട വ്യാപാരി പരമേശ്വര പിള്ളയുടെ മൂന്നാമത്തെ മകളായ രശ്മിയെ തട്ടിപ്പു വീരനായ ബിജു രാധാകൃഷ്ണന്‍ പ്രണയം നടിച്ചാണ് വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ടു മക്കളാണുള്ളത്.

കൊല്ലത്തെ കെഎച്ച്എപ് എന്ന സ്ഥാപനത്തില്‍ വച്ച് പരിയചപ്പെട്ട സരിതയുമായി പിന്നീടങ്ങോട്ട് ബിജുവിന് വഴിവിട്ട ബന്ധമായിരുന്നു. രശ്മിയുടെ കണ്‍മുമ്പില്‍ പോലും ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ പെരുമാറി. സരിതയുംബിജുവും രശ്മിയെ മര്‍ദ്ദിക്കുകയും ബലം പ്രയോഗിച്ച്മദ്യം കഴിപ്പിച്ച് കസേരയില്‍ കെട്ടിയിടുന്നതും കണ്‍മുന്നില്‍ തന്നെ ലൈംഗിക ബന്ധം നടത്തുന്നതും പതിവായിരുന്നു. ഗുണ്ടകളെ ഉപയോഗിച്ച് ഇവര്‍ തന്നെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കുന്നതായാണ് ലക്ഷ്മി തന്നെ അറിയിച്ചതെന്ന് നന്ദകുമാര്‍ പറയുന്നു.

കൊല്ലത്ത് വന്‍തട്ടിപ്പ് നടത്തി മുങ്ങിയ സരിതയും ബിജുവും പിന്നീട് തിരുവനന്തപുരത്ത് ക്രെഡിറ്റ് ഇന്ത്യാ എന്ന പേരിലുള്ള തട്ടിപ്പ് സ്ഥാപനവുമായാണ് പൊങ്ങുന്നത്. അവിടെയും നിരവധി പേരെ പറഞ്ഞ് പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും എല്ലാ കാര്യങ്ങളും തിരിച്ചറിഞ്ഞ രശ്മി ബിജുവിനെ ചോദ്യം ചെയ്തിരുന്നതായും കത്തില്‍ നന്ദകുമാര്‍ വിശദമാക്കുന്നു. തുടര്‍ന്ന് രശ്മിയുടെ മാതാപിതാക്കളെ വിളിച്ച് മകളെ വിളിച്ചുകൊണ്ടു പോകാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതായും നന്ദകുമാര്‍ പറയുന്നു. എന്നാല്‍ അവര്‍ എത്തും മുമ്പുതന്നെ ബിജുവും സരിതയും രശ്മിയെ കടത്തിയിരുന്നു. ഇരുവരും ചേര്‍ന്ന് രശ്മിയെ കൊലപ്പെടുത്തിയതിനു ശേഷം ഗണേഷിന്റെ സഹായത്തോടെ സ്വാഭാവിക മരണമാക്കി മാറ്റിയെന്ന് നന്ദകുമാര്‍ കത്തില്‍ ആരോപിക്കുന്നു.

Top