സരിതയുടെ മൊഴിയുടെ പൂര്‍ണ്ണരൂപം:2012 ഡിസംബര്‍ മാസം 26, 27 തീയതികളില്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ഉണ്ടായിരുന്നോ ?

കൊച്ചി :ഞാന്‍ ടീം സോളാര്‍ കമ്പനിയുടെ ഒരു ഡയറക്ടര്‍ ബോര്‍ഡംഗമായിരുന്നു. 2011 ജനുവരിയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് സോളാര്‍ മെഗാ പ്രൊജക്ടുകള്‍ കൂടി കൈകാര്യം ചെയ്യുന്നതിനുള്ള തീരുമാനം ഞങ്ങള്‍ കൈകൊണ്ടത്. ഇക്കാര്യത്തില്‍ പ്രൊജക്ട് ഡെവലപ്പമെന്‍റ് അടക്കമുള്ള കാര്യങ്ങള്‍ എന്‍െറ ചുമതലയിലായിരുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ അംഗീകാരങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിന് കമ്പനി എന്നെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അതിന്‍െറ പ്രാരംഭം എന്ന നിലയിലാണ് ഞാന്‍ 2011 ജൂണ്‍ മാസത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സെക്രട്ടറിയേറ്റില്‍ വച്ച് നേരില്‍ കണ്ടത്. ഇവിടെ വച്ച് കമ്പനിയുടെ പ്രൊഫൈലും കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ രൂപരേഖയും അദ്ദേഹത്തിന് കൈമാറുകയുണ്ടായി. അദ്ദേഹം അത് വായിച്ച് നോക്കിയ ശേഷം വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ നേരിട്ട് വിളിക്കുകയും ലക്ഷമി എന്നൊരാള്‍ ഒരു പദ്ധതി കൊണ്ടു വരുമെന്നും അത് പരിശോധിച്ച് വേണ്ടത് ചെയ്ത് കൊടുക്കണമെന്നും പറഞ്ഞു. എന്നോട് മന്ത്രി ആര്യാടന്‍ മുഹമ്മദിനെ നേരിട്ട് കണ്ടുകൊള്ളുവാനും പറഞ്ഞു. അദ്ദേഹത്തിന് നല്‍കിയ നിവേദനത്തില്‍ ഞങ്ങളുടെ പ്രധാന ആവശ്യമായി പറഞ്ഞിരുന്നത് റിന്യൂവില്‍ എനര്‍ജി പോളിസിയെ പറ്റിയിരുന്നു. ഇത് സംബന്ധിച്ച് ആര്യാടന്‍ മുഹമ്മദിനെ അദ്ദേഹത്തിന്‍െറ ഒൗദ്യോഗിക വസിതിയായ മന്‍മോഹന്‍ ബംഗ്ളാവില്‍ ഞാനും എന്‍െറ ഓഫീസ് സ്റ്റാഫായ രണ്ടു പേരും ചെന്ന് കാണകുയും അദ്ദേഹം ഇത് വളരെ ആവശ്യമുള്ള കാര്യമാണെന്നും ഉടനെ തന്നെ അനര്‍ട്ടുമായും എനര്‍ജി മാനേജ്മെന്‍റ് സെന്‍ററുമായും ബന്ധപ്പെട്ട് വേണ്ട നടപിടികള്‍ കൈകൊള്ളുമെന്നും എനിക്ക് ഉറപ്പ് തന്നു. ഇതിന് വേണ്ടി തുടര്‍ന്നും പല പ്രാവശ്യം ആര്യാടന്‍ മുഹമ്മദിനെ വിളിച്ചു. അദ്ദേഹം എന്നെയും വിളിച്ച് സംസാരിച്ചിട്ടുണ്ട്.

 

അഞ്ച് മാസമായി ഒന്നും നടക്കാതെ വന്നപ്പോള്‍ അദ്ദേഹത്തിന്‍െറ പി.എ.ആയ കേശവന്‍ എന്നോട് അദ്ദേഹത്തിന് എന്തെങ്കിലും കൊടുത്താലെ കാര്യങ്ങള്‍ നടക്കുകയുള്ളുവെന്ന് പറഞ്ഞു. രണ്ടു കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഞങ്ങളുടേത് തുടക്കത്തിലുള്ള കമ്പനിയാണെന്നും വല്യ രീതിയിലുള്ള സാമ്പത്തിക ലാഭങ്ങള്‍ ഒന്നും ഉണ്ടാക്കിയിട്ടില്ളെന്നും പറഞ്ഞ് ഞാന്‍ ബാര്‍ഗയിന്‍ ചെയ്തു. എന്നാല്‍ പകുതി മതിയെന്ന് പറഞ്ഞു. അങ്ങനെ ആദ്യ തവണ 25 ലക്ഷം രൂപ ഞാന്‍ മന്‍മോഹന്‍ ബംഗ്ളാവില്‍ പോയി അദ്ദേഹത്തിന്‍െറ ഓഫീസില്‍ വച്ച് കൊടുത്തു. ആ പണം അദ്ദേഹം എന്നെ കൊണ്ട് തന്നെ എണ്ണിച്ച് തിട്ടപ്പെടുത്തി. രണ്ടാമത്തെ തവണ കോട്ടയം സുമംഗലി ഓഡിറ്റോറിയിത്തില്‍ വച്ചായിരുന്നു പണം കൊടുത്തത്. അവിടെ നടന്ന കെ.എസ്.ഇ.ബി. എന്‍ഞ്ചിനീയര്‍മാരുടെ സെമിനാര്‍ ഓണ്‍ റിന്യൂവല്‍ എനര്‍ജി എന്ന ശില്‍പ്പശാലയില്‍ ഞാന്‍ പാര്‍ട്ടിസിപ്പന്‍റ് ഗസ്റ്റായിരുന്നു. ഞങ്ങളുടെ എക്സിബിഷന്‍ സ്റ്റാളും അവിടെയുണ്ടായിരുന്നു. ആര്യാടന്‍ മുഹമ്മദ് ആയിരുന്നു അത് ഉദ്ഘാടനം ചെയ്തത്. അന്ന് 15 ലക്ഷം രൂപയാണ് കൊടുത്തത്. ഞങ്ങളുടെ ഓഫീസ് സ്റ്റാഫ് മുഖാന്തരം 15 ലക്ഷം രൂപ അവിടെ വച്ച് അദ്ദേഹത്തിന്‍െറ പി.എ. കൈവശം കൊടുത്തു. മന്ത്രിയും ഞാനും അന്ന് ഒരേ വേദിയിലാണ് ഇരുന്നിരുന്നത്. പണം ഏല്‍പ്പിച്ച വിവരം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അതേ തുടര്‍ന്ന് ആ യോഗത്തില്‍ മന്ത്രി പ്രത്യേകം എന്നെ പരിചയപ്പെടുത്തി സംസാരിക്കുകയുമുണ്ടായി. ഈ തുകയെല്ലാം കൈപ്പറ്റിയിട്ടും ഞാന്‍ അറസ്റ്റിലാകുന്നത് വരെ അദ്ദേഹത്തിന്‍െറ ഭാഗത്ത് നിന്ന് ഒരു സഹായവും എനിക്ക് ലഭിച്ചില്ല. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം കഴിഞ്ഞ രണ്ട് വര്‍ഷമായി നേരിട്ടും പലര്‍ മുഖാന്തിരവും ആ പണം തിരികെ തരുന്നതിലേക്ക് ആവശ്യപ്പെട്ടു. എന്നാല്‍ ആ തുക ഇന്നേ വരെ മടക്കി തന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ടെനി ജോപ്പനെ എനിക്കറിയാം. അദ്ദേഹത്തെ ഞാന്‍ ഓഫീസില്‍ പോയി പരിചയപ്പെട്ടതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ആദ്യമായി എനിക്ക് മുഖ്യമന്ത്രിയെ കാണാന്‍ അവസരം ലഭിച്ചത് മുന്‍മന്ത്രി ഗണേഷ് കുമാറിന്‍െറ പി.എ. മുഖാന്തരമാണ്. ടെനി ജോപ്പന്‍െറ നമ്പറില്‍ ബന്ധപ്പെടാന്‍ എന്നോട് പറഞ്ഞത് മുഖ്യന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. ഈ ബിസിനസ് ബന്ധപ്പെട്ട് ഞാന്‍ നിരവധി തവണ നേരിട്ടും അല്ലാതെയും ഫോണിലും മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ടെനി ജോപ്പന്‍, സലീംരാജ്, പ്രദീപ്, രവി, ജിക്കുമോന്‍, സുരേന്ദ്രന്‍ എന്നിവരുടെയെല്ലാം ഫോണുകളിലൂടെയാണ് ഞാന്‍ മുഖ്യമന്രതിയുമായി ബന്ധപ്പെട്ടിരുന്നത്. അതിന് ശേഷം ദല്‍ഹിയില്‍ വച്ചാണ് തോമസ് കുരുവിളയെ ഞാന്‍ പരിചയപ്പെടുന്നത്. ഇനിനിടക്ക് രണ്ട് തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കമ്പനിയുടെ ചെക്ക് ഞാനും എന്‍െറ കമ്പനിയുടെ ഉദ്യോഗസ്ഥരുമായി പോയി മുഖ്യമന്ത്രിക്ക് നേരിട്ട് കൊടുത്തു. 2012ല്‍ അപ്രകാരം കൊടുത്ത ചെക്ക് പണം ഇല്ലാത്തതിന്‍െറ പേരില്‍ മടങ്ങിയിട്ടുണ്ട്. ജിക്കുമോന് ഞങ്ങളുടെ പ്രൊജക്ടിന്‍െറ കാര്യങ്ങളെല്ലാം അറിയാമായിരുന്നു. എം.എന്‍.ആര്‍.ഇ ഉള്‍പ്പെടെയുള്ള റിന്യൂവല്‍ എനര്‍ജിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും മെഗാപവര്‍ പദ്ധതിക്കുള്ള അനുമതിയും ലൈസന്‍സുകളും അംഗീകാരവും സി.എം വാങ്ങിതരുമെന്ന ജിക്കുവിന്‍െറ ഉപദേശിച്ചിരുന്നു. അദ്ദേഹത്തോട് ഇക്കാര്യം അവതരിപ്പിക്കാന്‍ എന്നോട് ജിക്കുമോന്‍ ഉപദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഞാന്‍ എത്ര തവണ പോയിയെന്നത് കൃത്യമായി ഓര്‍ക്കുന്നില്ല. പല കാര്യങ്ങള്‍ക്കും നിരവധി തവണ ഞാന്‍ അവിടെ പോയിട്ടുണ്ട്. ഇതില്‍ ഒരു തവണയാണ് അദ്ദേഹത്തോട് ജിക്കുമോന്‍ ഉപദേശിച്ച കാര്യം ഞാന്‍ സംസാരിച്ചത്. വേണ്ടത് ചെയ്യാമെന്ന് എനിക്ക് ഉറപ്പ് തന്നു. കൊല്ലം ജില്ലയിലെ കല്ലട ഇറിഗേഷന്‍ പ്രോജക്ടില്‍ ബാണാസുര സാഗറില്‍ അടുത്തിടെ ചെയ്ത രീതിയില്‍ ഫ്ളോട്ടിങ് സോളാര്‍ പ്രോജക്ടിന്‍െറ സാധ്യത പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ അദ്ദേഹം എന്നോട് നിര്‍ദേശിച്ചു. അതിന്‍െറ സാധ്യത പഠനത്തിനുവേണ്ടിയുള്ള സര്‍വേക്കുവേണ്ടി കല്ലട ടാമിനുള്ളില്‍ പ്രവേശിക്കാനുള്ള അനുമതി ആര്യാടന്‍ മുഹമ്മദാണ് എനിക്ക് വാങ്ങി തന്നത്.

ഇതിനെ തുടര്‍ന്ന പല വകുപ്പുകളിലുമായി ബന്ധപ്പെടുന്നതിന് പൈസ ചെലവുള്ളതാണെന്നും മെഗാപവര്‍ പ്രോജക്ടുകള്‍ നടപ്പാക്കുമ്പോള്‍ കോടികളുടെ ലാഭമല്ളേ നിങ്ങള്‍ക്കുണ്ടാകുന്നതെന്നും ് ജിക്കുമോന്‍ എന്നോട് പറഞ്ഞു. ഇത് സംസാരിക്കുവാന്‍ നിരവധി തവണ ജിക്കുമോന്‍ എന്നെ വിളിച്ചിട്ടുണ്ട്. ആ വിളികളെല്ലാം മോശമായ രീതിയിലുള്ളതായിരുന്നുവെന്ന് ജിക്കുമോന്‍ കമീഷന്‍ മുമ്പാകെ വ്യാജ മൊഴിയാണ് നല്‍കിയിരിക്കുന്നത്. ജിക്കു ഏകദേശം ഏഴുകോടിയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി എന്നോട് പറഞ്ഞത്. 2012 നവംബര്‍ മാസം ഈ വിഷയം ഞങ്ങളുടെ കമ്പനിയില്‍ അവതരിപ്പിച്ചു. ഇത്തരം കാര്യങ്ങളില്‍ നേരിട്ട് സംസാരിക്കുവാന്‍ എനിക്ക് കമ്പനിയില്‍ നിന്ന് അനുമതിയുണ്ടായിരുന്നു. ബിജു രാധാകൃഷ്ണന്‍ ഏകദേശം നാലുമാസമായി കമ്പനിയിലേക്ക് വന്നിരുന്നില്ല. എന്നാല്‍, കമ്പനിയുടെ ജി.എം ആയിരുന്ന മോഹന്‍ദാസുമായി ബിജു രാധാകൃഷ്ണന്‍െറ പേഴ്സനല്‍ അസിസ്റ്റന്‍റ് രാജന്‍ നായരുമായും ബിജു ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഈ വിവരം അങ്ങനെ ബിജുവിനെ ധരിപ്പിക്കുകയും എം.എന്‍.ആര്‍.ഇയുടെയും മറ്റും അംഗീകാരം കിട്ടിയാല്‍ നിലവിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്നും അറിയിച്ചിരുന്നു. ഡിസംബര്‍ മാസം പണം കൊടുക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. അവര്‍ ആവശ്യപ്പെട്ട അത്രയും തുക ഉണ്ടാക്കുവാന്‍ സാധിച്ചില്ല. കേരളത്തില്‍ വെച്ച് പണം കൈമാറേണ്ട എന്നും ഡല്‍ഹിയില്‍ എത്തിച്ചാല്‍ മതിയെന്നും ജിക്കു പറഞ്ഞു. ഇതിനെ തുടര്‍ന്ന് 2012 ഡിസംബര്‍ മാസം 26, 27 തീയതികളില്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ഉണ്ടാകുമെന്നും അവിടെ ചെന്നതിനുശേഷം ജിക്കുവിനെ ബന്ധപ്പെടുവാനും പറഞ്ഞു.Salim saritha nair

2012 ഡിസംബര്‍ 27 ന് കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ജെറ്റ് എയര്‍വേഴ്സില്‍ ഞാന്‍ ഡല്‍ഹിക്ക് പോയി. ആദ്യം മോഹന്‍ദാസ് കൂടെവരാമെന്ന് പറഞ്ഞിരുന്നുവെങ്കിലും പണവുമായി ഫൈ്ളറ്റില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് ഡല്‍ഹിയില്‍ പണം കിട്ടുന്ന ഒരു അറേഞ്ച്മെന്‍റാണ് ഉദ്ദേശിച്ചത്. ഡല്‍ഹിയില്‍ എത്തിയ ഉടനെ ഞാന്‍ ജിക്കുമോനെ വിളിച്ചു. ജിക്കുമോനാണ് തോമസ് കുരുവിളയെന്നയാളുടെ നമ്പര്‍ നല്‍കിയത്. അതിന്‍ പ്രകാരം ഞാന്‍ തോമസ് കുരുവിളയുമായി ബന്ധപ്പെടുകയും എന്നോട് കേരള ഹൗസിലേക്ക് ചെല്ലുവാനും പറഞ്ഞു. ഞാന്‍ അവിടെ ചെന്നപ്പോള്‍ മുഖ്യമന്ത്രി ഉണ്ടായിരുന്നില്ല. അദ്ദേഹം വിഞ്ജാന്‍ ഭവനില്‍ ദേശീയ വികസന സമിതി യോഗത്തില്‍ പങ്കെടുക്കുകയാണെന്ന് പറഞ്ഞു. ഏകദേശം മൂന്നുമണിയോടെ വിഞ്ജാന്‍ ഭവനിലെ മുന്‍വശത്ത് വരുവാന്‍ എന്നോട് പറഞ്ഞു. സമയം ഉണ്ടായിരുന്നതിനാല്‍ ഡല്‍ഹിയിലെ സി.ജി.ഒ കോംപ്ളക്സില്‍ എം.എന്‍.ആര്‍.ഇയുടെ ഓഫിസില്‍ പോവുകയും അവിടെ തെര്‍മ്മല്‍ സോളാര്‍ സിസ്റ്റംസിന്‍െറ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണുകയും ചെയ്തു. ഏകദേശം മൂന്നുമണിയോട് കൂടി ഞാന്‍ വിഞ്ജാന്‍ ഭവനിലത്തെി അവിടെ മാധ്യമ പ്രവര്‍ത്തകരും മറ്റും ഉണ്ടായിരുന്നതിനാല്‍ ഞാന്‍ തോമസ് കുരുവിളയെ ഫോണില്‍ ബന്ധപ്പെട്ടു. സി.എമ്മിനെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടാനായി ഒരു കാറിലാണ് വന്നതെന്നും ആ കാറിന്‍െറ സമീപത്തേക്ക് ചെല്ലുവാനും പറഞ്ഞു. ഇതിനിടെ മോഹന്‍ദാസ് എന്നെ രണ്ട് മൂന്ന് പ്രാവശ്യം ഫോണില്‍ ബന്ധപ്പെട്ടു. അവിടെ ധീരജ് എന്ന ഒരാള്‍ കാറുമായി വരുമെന്നും അയാളുമായി പൈസയുടെ ഇടപാട് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.Saritha -mother

ധീരജ് എന്‍െറ നമ്പറില്‍ ബന്ധപ്പെടുകയും അയാളോട് വിഞ്ജാന്‍ ഭവനിലേക്ക് വരുവാന്‍ ഞാന്‍ പറയുകയും ചെയ്തു. ഏകദേശം മുക്കാല്‍ മണിക്കൂറോളം ഞങ്ങള്‍ അവിടെ കാത്ത് നില്‍ക്കുകയും ചെയ്തു. അപ്പോള്‍ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് മുഖ്യമന്ത്രിയോടൊപ്പം ഗേറ്റ് കടന്ന് വരുകയും ഞാനും തോമസ് കുരുവിളയും അദ്ദേഹത്തിനടുത്തേക്ക് ചെല്ലുകയും ചെയ്തു. മുഖ്യമന്ത്രി എന്തായി എന്ന് ചോദിച്ചു. പണം കൈയിലുണ്ടെന്നും ഞാന്‍ ഇന്നും നാളെയും ഡല്‍ഹിയില്‍ ഉണ്ടാകുമെന്നും പറഞ്ഞു. ആ സമയം കെ.സി. ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തോമസ് കുരുവിളയുമായി ബന്ധപ്പെടുവാനും ഫൈ്ളറ്റിന്‍െറ സമയമായതിനാല്‍ യോഗം അവസാനിക്കാന്‍ നിന്നില്ളെന്നും മുഖ്യമന്ത്രി എന്നോട് പറഞ്ഞു. തുടര്‍ന്ന് കുരുവിള അവരെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ട ശേഷം എന്നെ വിളിക്കാമെന്ന് പറഞ്ഞു. ചാന്ദിനി ചൗകിനടുത്തുള്ള ഒരു ഷോപ്പിങ് മാളില്‍ (പേര് ഇപ്പോള്‍ ഓര്‍ക്കുന്നില്ല) കാര്‍ പാര്‍ക്കിങ് സ്ഥലത്ത് നില്‍ക്കാന്‍ തോമസ് കുരുവിള പറഞ്ഞു. ധീരജിന് വഴിയറിയാവുന്നതുകൊണ്ട് ധീരജിന്‍െറ കാറില്‍ ഞങ്ങള്‍ അവിടെ വെയ്റ്റ് ചെയ്തു. ഏകദേശം രണ്ട് മണിക്കൂറിനുശേഷമാണ് തോമസ് കുരുവിള അവിടെ എത്തിയത്. കുരുവിളയോടൊപ്പം ഡ്രൈവറും ഉണ്ടായിരുന്നു. ഡ്രൈവറോട് പുറത്തിറങ്ങിയിരിക്കാന്‍ പറഞ്ഞിട്ട് കുരുവിളയും ഞാനും ആ കാറില്‍ ഇരുന്ന് സംസാരിച്ചു. ഈ പണം എങ്ങനെ കേരളത്തില്‍ എത്തിക്കുമെന്ന് ഞാന്‍ തമാശക്ക് ചോദിച്ചു. അദ്ദേഹത്തിന്‍െറ ബ്ളഡ് റിലേഷന്‍ ദല്‍ഹിയില്‍ തന്നെ ഉണ്ട് എന്ന് കുരുവിള മറുപടി പറഞ്ഞു. തുടര്‍ന്ന് ഞാന്‍ ധീരജിന്‍െറ ഫോണില്‍ വിളിച്ച് പണം കൊണ്ടുവന്ന ബാഗ് ഞങ്ങള്‍ ഇരുന്ന കാറിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ആ പണം കാറില്‍ വെച്ചതിനുശേഷം തോമസ് കുരുവിള കോട്ടയത്ത് എവിടെയാണ് താമസിക്കുന്നതെന്ന വിവരം അദ്ദേഹത്തോട് ചോദിച്ചു. എന്‍െറ കൈയില്‍ ഉണ്ടായിരുന്ന ഡയറിയില്‍ അദ്ദേഹം സ്വന്തം കൈപടയില്‍ വിലാസം എഴുതി തന്നു. അടുത്ത ദിവസം വീണ്ടും കാണാമെന്ന് പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്. പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ തോമസ് കുരുവിള എന്നെ പിന്നേയും വിളിക്കുകയും എതിര്‍വശത്തുള്ള പഞ്ചാബി ഡാബായില്‍ നിന്ന് ചായ കുടിച്ചിട്ട് പോകാമെന്നും പറഞ്ഞു. മര്യാദയുടെ പേരില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം ചായകുടിച്ചു. അന്ന് കൈമാറിയത് ഒരു കോടി 10 ലക്ഷം രൂപയായിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് ഞാന്‍ തോമസ് കുരുവിളയേയും കുരുവിള എന്നേയും വിളിക്കാറുണ്ടായിരുന്നു.letter saritha -7

കുരുവിള ഏറ്റവും അവസാനമായി എന്നില്‍ നിന്ന് പൈസ വാങ്ങിയത് തിരുവനന്തപുരം ഇടപഴഞ്ഞിയിലുള്ള എന്‍െറ വീട്ടില്‍ വെച്ചാണ്. എന്നെ അറസ്റ്റ് ചെയ്യുന്നതിന് ഏകദേശം 12- 14 ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. ജിക്കുമോനെ വിളിച്ച് പറഞ്ഞതിനുശേഷമാണ് ഞാന്‍ തോമസ് കുരുവിളക്ക് പണം കൊടുത്തത്. കുരുവിളയോടൊപ്പം പണം വാങ്ങാന്‍ വന്നത് കോട്ടയത്ത് തന്നെയുള്ള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പരിജയപ്പെടുത്തിയ ഒരാളാണ് (പേര് ഓര്‍ക്കുന്നില്ല). 80 ലക്ഷം രൂപയാണ് അന്ന് കൊടുത്തത്. അന്ന് എന്‍െറ സുഹൃത്തും വീട്ടിലുള്ള ഒരു ജോലിക്കാരിയും മാത്രമേ അവിടെ ഉണ്ടായിരുന്നത്. മെഗാപവര്‍ പ്രോജക്ടിന്‍െറ പേരില്‍ സമാഹരിച്ച പണമായിരുന്നു അന്ന് കൊടുത്തത്. പല കസ്റ്റമേഴ്സും പ്രോജക്ട് നടപ്പാക്കാത്തതിന്‍െറ പേരില്‍ പല പൊലീസ് സ്റ്റേഷനുകളിലുമായി കൊടുത്ത പരാതികള്‍ നിലനില്‍ക്കുന്ന സമയമായിരുന്നു അത്. അതിനുവേണ്ടിയുള്ള പണമാണെന്നും ഇത്തരത്തിലുള്ള പരാതികള്‍ ധാരാളം വന്നിട്ടുണ്ടെന്നും തോമസ് കുരുവിളയെ ഞാന്‍ ധരിപ്പിച്ചു. ഈ പണം കൂടി കൊടുത്താല്‍ സര്‍ട്ടിഫിക്കറ്റും അംഗീകാരവും എല്ലാം കിട്ടുമല്ളോയെന്നും കുറച്ച് ദിവസത്തെ പ്രശ്നം മാത്രമേ ഉള്ളൂവെന്നും കുരുവിള എന്നെ സമാധാനിപ്പിച്ചു. ഇതിനിടെ 2012 ഫെബ്രുവരി 26 ന് തിരുവനന്തപുരം ആറ്റുകാല്‍ പൊങ്കാല ദിവസം ഏകദേശം 7.30 ഓടെ ജോപ്പന്‍െറ ഫോണില്‍ വിളിച്ച് എനിക്ക് സി.എമ്മിനെ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു. അന്ന് സെക്രട്ടറിയേറ്റിന് അവധിയായിരുന്നു. ജോപ്പനോട് എന്തിനുവേണ്ടിയാണെന്ന് പറഞ്ഞില്ല. പണമിടപാടുകള്‍ ഒന്നും തന്നെ ജോപ്പന്‍ അറിയരുതെന്ന് ജിക്കുമോന്‍ എന്നോട് പറഞ്ഞിരുന്നു. സി.എമ്മുമായി ജോപ്പന്‍ സംസാരിച്ചതിന് ശേഷമാണെന്ന് തോന്നുന്നു 7.30 സെക്രട്ടേറിയറ്റില്‍ ചെല്ലുവാന്‍ എന്നോട് പറഞ്ഞു. ഞാനും എന്‍െറ മകള്‍ വൈഗയും കൂടെയാണ് അദ്ദേഹത്തെ നേരിട്ട് കണ്ടത്. ബിജു ഒളിവില്‍ പോയി നില്‍ക്കുന്നതിനെ ചൊല്ലിയും കാര്യങ്ങള്‍ ഒന്നും ശരിയാവാത്തത് കൊണ്ട് കമ്പനിയുടെ ഇടപാടുകാരെല്ലാം കടുത്ത നിലപാടിലാണെന്നും കോഴിക്കോട് നിന്ന് ഒരു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. അങ്ങനെയൊന്നും ഉണ്ടാവില്ളെന്നും ബിജുവിനെതിരെ നിയമ നടപടികളൊന്നും തല്‍ക്കാലം സ്വീകരിക്കേണ്ടെന്നും അത് ദോഷമാകുമെന്നും അദ്ദേഹം എന്നെ ഉപദേശിച്ചു. അദ്ദേഹത്തോടൊപ്പം ജിക്കുവും ജോപ്പനും ഉണ്ടായിരുന്നു. ജോപ്പന്‍ നിന്നിരുന്നതിനാല്‍ ഞാന്‍ പണത്തിന്‍െറ കാര്യമൊന്നും സംസാരിച്ചിരുന്നില്ല.Saritha nair -Oommen chandy

അതിനുശേഷം മുഖ്യമന്ത്രിയുമായി സ്വകാര്യ ലാന്‍ഫോണ്‍ നമ്പറില്‍ വിളിക്കുമായിരുന്നു. രാവിലെ ഏഴുമണിക്ക് മുമ്പ് വിളിക്കണമെന്നാണ് പറഞ്ഞിരുന്നത്. ആ നമ്പര്‍ ഇപ്പോള്‍ ഓര്‍മയില്ല. 0471 66 ല്‍ തുടങ്ങുന്ന നമ്പറായിരുന്നു അത്. ബിജു രാധാകൃഷ്ന്‍ സി.എമ്മുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് എനിക്ക് നേരിട്ട് അറിയാത്ത കാര്യമായതിനാല്‍ അതേപറ്റിയൊന്നും ഇവിടെ പറയുന്നില്ല. ആ കാലത്ത് സലീം രാജും ടെനി ജോപ്പനുമായും ഞാന്‍ കൂടുതല്‍ സമയം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അന്ന് മന്ത്രിയായിരുന്ന ഗണേഷ്കുമാറിന്‍െറ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് എന്‍െറ പേര് വലിച്ചിഴക്കപ്പെട്ട സമയമായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ഞങ്ങള്‍ ധാരാളം സംസാരിച്ചിരുന്നത്. മെഗാപവര്‍ പ്രോജക്ടിനുള്ള അംഗീകാരം നേടിതരാമെന്ന ഉറപ്പിലാണ് ആ രീതിയിലുള്ള കസ്റ്റമേഴ്സിനെ കണ്ടത്തൊന്‍ ഞങ്ങള്‍ ശ്രമിച്ചത്. അതിനുവേണ്ട സോളാര്‍ റേഡിയേഷനുള്ള പ്രദേശങ്ങള്‍ സര്‍ക്കാറിന്‍െറ ഭാഗത്തുണ്ടെങ്കിലും ഗുജറാത്ത് മാതൃകയില്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് വിട്ടുതരാമെന്ന് ഉറപ്പ് തന്നിരുന്നു.

അങ്ങനെ പത്തനംതിട്ടയിലെ അഡ്വ. അജിത്കുമാറില്‍ നിന്ന് ഫോണ്‍ വരികയും സോളാര്‍ മെഗാപവര്‍ പ്രോജക്ടിനെ പറ്റി അന്വേഷിക്കുകയും ചെയ്തു. അദ്ദേഹം ലീഗല്‍ അഡൈ്വസറായ മല്ളേല്ലില്‍ ഇന്‍ഡസ്ട്രി എന്ന സ്ഥാപനത്തിന്‍െറ ക്രഷര്‍ യൂനിറ്റുവേണ്ടിയുള്ള അന്വേഷണമാണ് എന്ന് പറഞ്ഞു. ഞാന്‍ അതിലേക്ക് അപോയിന്‍മെന്‍റ് ചോദിക്കുകയും ഉടമയായ ശ്രീധരന്‍നായരുടെ കോന്നിയിലെ ക്രഷര്‍ യൂനിറ്റും വീടും സന്ദര്‍ശിക്കുകയുണ്ടായി. അവിടെവെച്ച് പവര്‍ പ്രോജക്ടിന്‍െറ കാര്യങ്ങള്‍ സംസാരിച്ചുവരവേ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഭൂമി ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് പറഞ്ഞിട്ടുള്ളതായി അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. എന്നാല്‍, ആ കാര്യം മുഖ്യമന്ത്രി നേരിട്ട് പറയണമെന്ന് ശ്രീധരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉറപ്പ് കിട്ടിയാല്‍ മാത്രമേ ഈ പദ്ധതി ലാഭകരമാകൂവെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു. അദ്ദേഹത്തിന് പ്രോജക്ടുമായി ബന്ധപ്പെട്ട ഒരു സാധ്യത റിപ്പോര്‍ട്ട് ഞാന്‍ അടുത്ത ദിവസങ്ങളില്‍ കൊടുത്തു. അതേ തുടര്‍ന്ന് ധാരണാപത്രം ഒപ്പുവെക്കാന്‍ തയാറായെങ്കിലും ഇന്‍വെസ്റ്റ്മെന്‍റ് മുഖ്യമന്ത്രിയെ കണ്ടതിനുശേഷമേ സാധിക്കുള്ളുവെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു.

ഇക്കാര്യം പറയാതെ സി.എമ്മിനെ കാണാനുള്ള സമയം ജോപ്പനോട് ചോദിക്കുകയുണ്ടായി. മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന് മാത്രമാണ് ജോപ്പനോട് പറഞ്ഞത്. പത്ത് മിനിട്ട് കഴിഞ്ഞ് വിളിക്കാന്‍ പറഞ്ഞ ജോപ്പനെ പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സി.എമ്മിന് കണക്ട് ചെയ്തു. ചുരുക്കത്തില്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 2012 ജൂലൈ ഒമ്പതിന് വൈകുന്നേരം നാലുമണിക്ക് ശേഷമാണ് അപോയ്ന്‍മെന്‍റ് നല്‍കിയത്. ജൂലൈ ഒമ്പതിന് വൈകുന്നേരം നാലുമണിയോടെ അഡ്വക്കേറ്റ് അജിത്കുമാര്‍, ശ്രീധരന്‍ നായര്‍ എന്നിവര്‍ സെക്രട്ടറിയേറ്റിന്‍െറ നോര്‍ത്ത് ബ്ളോക്കിലത്തെി. ഞാനും മോഹന്‍ദാസും അവിടെ നിന്നിരുന്നു. തുടര്‍ന്ന് ഞാന്‍ ജോപ്പനെ ഫോണില്‍ വിളിച്ചു. മുഖ്യമന്ത്രി മൂന്ന് മീറ്റിങ്ങുകള്‍ മാറ്റിവെച്ചിരിക്കുകയാണെന്നും ഇനി പട്ടം ബിഷപ്പ് ഹൗസിലുള്ള അത്താഴവിരുന്ന് കൂടി കഴിഞ്ഞ ശേഷം മാത്രമേ ഇനി കാണാന്‍ കഴിയൂകയെന്നും അറിയിച്ചു. ഏകദേശം എട്ടുമണിക്കുശേഷമാണ് മുഖ്യമന്ത്രി അവിടെ എത്തിയത്. അപ്പോള്‍ തന്നെ ഞങ്ങള്‍ അദ്ദേഹത്തിന്‍െറ ഓഫിസില്‍ ചെന്ന് മുഖ്യമന്ത്രിയെ കാണുവാന്‍ കുറേ അധികം ആളുകള്‍ അവിടെ കാത്തുനിന്നിരുന്നു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഇന്ന് ആരെയും കാണുന്നില്ളെന്നും ജോപ്പനോട് നിവേദനങ്ങള്‍ വാങ്ങിവെക്കുവാനും അദ്ദേഹം പറഞ്ഞു. പാറശാല എം.എല്‍.എ ശെല്‍വരാജിനെയും ലക്ഷ്മിയേയും മാത്രം കടത്തിവിട്ടാല്‍ മതിയെന്നും അദ്ദേഹം ജോപ്പനോട് പറഞ്ഞു. ഞാനും ശ്രീധരന്‍ നായരും മാത്രം ജോപ്പനോടൊപ്പം അദ്ദേഹത്തിന്‍െറ ക്യാബിനകത്തേക്ക് പോയി. അപ്പോള്‍ ശെല്‍വരാജ് എം.എല്‍.എയും മറ്റൊരാളും അവിടെ ഇരിക്കുന്നതായി കണ്ടു. അവരോട് മുഖ്യമന്ത്രി നിന്നുകൊണ്ട് ചുരുങ്ങിയ വാക്കുകളില്‍ സംസാരിച്ചു. അവരെ മടക്കി അയക്കുകയും ചെയ്തു.thampanoor ravi -saritha

തുടര്‍ന്ന് എന്‍െറ സമീപം വരികയും ഞാന്‍ ശ്രീധരന്‍ നായരെ അദ്ദേഹത്തെ പരിജയപ്പെടുത്തുകയും ചെയ്തു. ഞാന്‍ പരിചയപ്പെടുത്തിയത് മെഗാപവര്‍ പ്രോജക്ടിനുള്ള കേരളത്തിലെ ആദ്യ ഇന്‍വെസ്റ്ററാണെന്നായിരുന്നു. തുടര്‍ന്ന് അദ്ദേഹം ശ്രീധരന്‍നായര്‍ക്ക് ഹസ്തദാനം നല്‍കുകയും ആ പദ്ധതിയെ പറ്റി സംസാരിക്കുകയും ചെയ്തു. സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് കുറഞ്ഞ വ്യവസ്ഥയില്‍ ഭൂമി, സബ്സിഡി, ഏകജാലക സംവിധാനം ഇത്രയും അദ്ദേഹം ശ്രീധരന്‍ നായര്‍ക്ക് വാഗ്ദാനം ചെയ്തു. ഇതില്‍ സംതൃപ്തനായ ശ്രീധരന്‍നായര്‍ എന്നോടൊപ്പം പുറത്തേക്കുവരികയും തുടര്‍ന്ന് ഞാന്‍ അദ്ദേഹത്തോട് സി.എമ്മിന്‍െറ ഓഫിസില്‍ ഇരിക്കുവാന്‍ പറയുകയും ചെയ്തു. സി.എമ്മിനെ കണ്ടപ്പോള്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പി.എസായ അബാസിനെ കാണുവാനും കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി എന്നിവരുടെ കൈയില്‍ ഏതെങ്കിലും ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി ഉണ്ടോയെന്ന് പരിശോധിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാനും ചുമതലപ്പെടുത്തി ജോപ്പനോടൊപ്പം എന്നെ വിട്ടു. ശ്രീധരന്‍ നായരോട് കാത്തിരിക്കാന്‍ പറഞ്ഞതിനുശേഷം ഞങ്ങള്‍ വ്യവസായ വകുപ്പ് ഓഫീസില്‍ പോവുകയും അബ്ബാസിനോട് കാര്യങ്ങള്‍ പറയുകയും ചെയ്തു. രണ്ട് ദിവസത്തിനുള്ളില്‍ അതിന്‍െറ കാര്യങ്ങള്‍ ശരിയാക്കാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമിയുണ്ടെന്നും അവിടെ സോളാര്‍ റേഡിയേഷന്‍ ഡേറ്റ പോസിറ്റിവാണെന്നും ഞാന്‍ പറഞ്ഞു. അതിന് മുമ്പ് രണ്ടുതവണ ഞാന്‍ പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ പോയിരുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചക്കുശേഷമാണ് ശ്രീധരന്‍ നായര്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. വ്യവസായ മന്ത്രി ഓഫിസിന് പുറത്തിറങ്ങിയപ്പോള്‍ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയോട് കാര്യം പറയണമെന്ന് ആവശ്യപ്പെട്ടു. അവരുടെ ക്രഷര്‍ യൂനിറ്റുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ റവന്യൂ മന്ത്രി, വ്യവസായ മന്ത്രി എന്നിവ ഉള്‍പ്പെട്ട സംയുക്ത യോഗം ക്രഷര്‍ യൂനിറ്റ് ഉടമകളുമായി ചേര്‍ന്ന് മുഖ്യമന്ത്രിയുടെ മധ്യസ്ഥതയില്‍ നടത്തണമെന്നതായിരുന്നു ശ്രീധരന്‍ നായരുടെ ആവശ്യം. മുഖ്യമന്ത്രി മടങ്ങിപോകുന്നതിന് പുറത്തേക്ക് വന്ന സമയം അദ്ദേഹത്തെ ഇക്കാര്യം അറിയിക്കുകയും മുഖ്യമന്ത്രി കയറിയ അതേ ലിഫ്റ്റില്‍ തന്നെ ശ്രീധരന്‍ നായരോടും അദ്ദേഹം കയറാന്‍ പറഞ്ഞു. തുടര്‍ന്ന് ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിക്കൊപ്പം ലിഫ്റ്റില്‍ താഴേക്ക് പോവുകയും ചെയ്തു. അവര്‍ എന്താണ് സംസാരിച്ചതെന്ന് എനിക്കറിയില്ല. ജിക്കു, ജോപ്പന്‍ എന്‍െറ സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം പടികളിറങ്ങിയാണ് ഞാന്‍ താഴേക്കുവന്നത്. തുടര്‍ന്ന് കാറില്‍ കയറി ശ്രീധരന്‍ നായരും അഡ്വ. അജിത്കുമാറും പത്തനംതിട്ടയിലേക്ക് പോവുകയും ഞങ്ങള്‍ കൊച്ചിയിലേക്ക് മടങ്ങുകയും ചെയ്തു.

Top